ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്ളാഷൻ ഇൻഡക്സ്-സിഐഐ) കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 2020-21 സാമ്പത്തികവർഷത്തെ സൂചിക 301 ആണ്. മുൻവർഷത്തെ സിഐഐ 289 ആയിരുന്നു. ദീർഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളിൽ പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകൾ പരിഷ്കരിക്കുന്നത്. വസ്തു, സ്വർണം, ഡെറ്റ്...