121

Powered By Blogger

Wednesday, 17 June 2020

ആവശ്യക്കാരില്ല: ബദാം, കശുവണ്ടി ഉള്‍പ്പടെയുള്ള ഉണക്കപ്പഴങ്ങളുടെ വില കുത്തനെഇടിഞ്ഞു

ലോക്ക്ഡൗൺ, ചൈന-യുഎസ് തർക്കം എന്നിവ തുടരുന്നതുമൂലം ഉണക്ക പഴങ്ങളുടെ(ഡ്രൈ ഫ്രൂട്ട്സ്)വില കുത്തനെ ഇടിഞ്ഞു. മുന്നൂമാസത്തിനിടെ വിലയിൽ 20ശതമാനമാണ് കുറഞ്ഞത്. കശുവണ്ടിപരിപ്പ്, ബദാം, പിസ്ത എന്നിവയുടെ വിലയിൽ കിലോഗ്രാമിന് 200 രൂപയിലേറെ കുറവുണ്ടായി. ബദാമിനെയാണ് വിലയിടിവ് കാര്യമായ ബാധിച്ചത്. രണ്ടുമാസംമുമ്പ് കിലോഗ്രാമിന് 700 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 500-400 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒന്നാംതരം ബദാമിന് മൊത്തവ്യാപരകേന്ദ്രങ്ങളിലെ വില 690-800 രൂപയിൽനിന്ന് 550-400 രൂപ നിലവാരത്തിലേയ്ക്കുതാഴ്ന്നു. 1,200 രൂപയുണ്ടായിരുന്ന പിസ്തയുടെ വിലയാകട്ടെ 200 രൂപകുറഞ്ഞ് കിലോഗ്രാമിന് 1000 രൂപയായി. അക്രോട്ടണ്ടി(വാൾനട്ട്), അത്തി, ഉണക്കമുന്തിരി എന്നിവയുടെ വിലയുമായി ബദാം ഉൾപ്പെടെയുള്ളവയ്ക്ക് കാര്യമായ വിലവ്യത്യാസം ഇതോടെ ഇല്ലാതായി. കേക്ക് ഉൾപ്പടെയുള്ള മധുരപലഹാരങ്ങളിൽ ഉപയോഗിക്കാനും ഹോട്ടൽ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുമാണ് ഉണക്കപ്പഴങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്. കോവിഡ്മൂലമുള്ള ലോക്ക്ഡൗൺ ഇവയുടെ ഉപഭോഗത്തിൽകാര്യമായ കുറവുണ്ടാക്കി.

from money rss https://bit.ly/37COJxY
via IFTTT