121

Powered By Blogger

Wednesday, 17 June 2020

മോറട്ടോറിയം പലിശ: ഹര്‍ജി ഓഗസ്റ്റ് ആദ്യവാരത്തിലേയ്ക്ക് മാറ്റി

ന്യൂഡൽഹി: മോറട്ടോറിയംകാലത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദംകേൾക്കൽ വീണ്ടും നീട്ടി. ഓഗസ്റ്റ് ആദ്യവാരത്തിലാണ് കേസ് വീണ്ടും പരിഗണിക്കുക. വായ്പകളുടെ മോറട്ടോറിയം പദ്ധതി അവലോകനം ചെയ്യാനും കാർഷികം ഉൾപ്പെടെയുള്ള വിവിധ മേഖലകൾക്കനുസൃതമായി പദ്ധതി ആവിഷ്കരിക്കാനും കോടതി കേന്ദ്ര സർക്കാരിനും ആർബിഐയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് പ്രഖ്യാപിച്ച ആറുമാസത്തെ മോറട്ടോറിയംകാലത്ത് പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആഗ്ര സ്വദേശിയായ ഗജേന്ദ്ര ശർമായാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേതുടർന്ന് സർക്കാരിന്റെയും ആർബിഐയുടെയും അഭിപ്രായം കോടതി തേടിയിരുന്നു. മോറട്ടോറിയംകാലത്തെ പലിശ ഒഴിവാക്കാനാവില്ലെന്നും അത് ബാങ്കുകളുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്നും റിസർവ് ബാങ്ക് സത്യവാങ്മൂലത്തൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ജൂൺ 12ന് വാദംകേൾക്കാൻ മാറ്റിവെയ്ക്കുകയായിരുന്നു.കേസ് പരിഗണിച്ച കോടതി വാദംകേൾക്കാൻ ഓഗസ്റ്റിലേയ്ക്ക് വീണ്ടുംനീട്ടി.ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാർച്ച് ഒന്നുമുതൽ മെയ് 31വരെയാണ് ആദ്യഘട്ടത്തിൽ ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ ഇത് ഓഗസ്റ്റ് 31വരെ നീട്ടുകയുംചെയ്തു.

from money rss https://bit.ly/2BeQky4
via IFTTT