121

Powered By Blogger

Wednesday, 17 June 2020

2ജി.ബി പ്രതിദിന ഡാറ്റ: കമ്പനികളുടെ മികച്ച പ്ലാനുകള്‍ അറിയാം

കോവിഡ് വ്യാപനംമൂലം വീട്ടിലിരുന്ന്ജോലി ചെയ്യുന്നവരാണ് പലരും. കുട്ടികൾക്കാണെങ്കിൽ ഓൺലൈനിലാണ് ക്ലാസുകൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ അന്വേഷിക്കുന്നവർ ഏറെയാണ്. അവർക്കിതാ വിവിധ ടെലികോം കമ്പനികളുടെ പ്ലാനുകൾ പരിചയപ്പെടുത്തുന്നു. എയർടെൽ ഭാരതി എയർടെലിന്റെ 499 രൂപ പ്ലാനിൽ പ്രതിദിനം രണ്ട് ജി.ബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. പരിധിയില്ലാത്ത കോളുകളോടൊപ്പം 100 എസ്എംഎസും സൗജന്യമാണ്. 56 ദിവസമാണ് പ്ലാനിന്റെ കാലാവധി. ജിയോ സമാനമായ പ്ലാനിന് ജിയോ ഈടാക്കുന്നത് 444 രൂപയാണ്. ദിനംപ്രതി 2 ജി.ബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. ജിയോ നമ്പറിലേയ്ക്ക് പരിധിയില്ലാതെ കോൾ ചെയ്യാം. മറ്റ് നെറ്റുവർക്കുകളിലേയ്ക്ക് 2,000 മിനുട്ട് കോളും ദിനംപ്രതി 100 എസ്എംഎസും സൗജന്യമാണ്. 56 ദിവസം കാലാവധിയുള്ള പ്ലാനിലൂടെ മൊത്തം 112 ജി.ബി ഡാറ്റയാണ് ലഭിക്കുക. ബിഎസ്എൻഎൽ ടെലികോം കമ്പനികളിൽ താരതമ്യേന വിലകുറഞ്ഞ പ്ലാനാണ് ബിഎസ്എൻഎലിന്റേത്. 365 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജി.ബി ഡാറ്റ ഉപയോഗിക്കാം. പരിധിയില്ലാതെ(ദിവസം 250 മിനുട്ട്) കോളുകളും അനുവദിക്കുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസ് സൗജന്യമാണ്. 60 ദിവസമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുകയെങ്കിലും 365 ദിവസംവരെ പ്ലാനിന്റെ വാലിഡിറ്റി നിലനിൽക്കും. Best prepaid plans under Rs 500 with 2GB daily data

from money rss https://bit.ly/2N3xX1s
via IFTTT