പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഷാൻ തോമസ് വിദേശ കമ്പനികളിൽ നിക്ഷേപിക്കാൻ തിരുമാനിച്ചത്. രാജ്യത്തെ ലാർജ് ക്യാപ്, മൾട്ടിക്യാപ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം എസ്ഐപിയുള്ള അദ്ദേഹം വിദേശ ഓഹരികളെയാണ് അടുത്തതായി ലക്ഷ്യമിട്ടത്. കോവിഡ് വ്യാപനംമൂലം രാജ്യത്തെ ഓഹരി വിപണികൾ കൂപ്പുകുത്തിയപ്പോഴുണ്ടായ ഒരുവർഷത്തെ നഷ്ടം 20ശതമാനത്തോളമായിരുന്നെങ്കിൽ ഷാന്റെ പോർട്ട്ഫോളിയോയിൽ വിദേശ കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ നൽകിയത് 25ശതമാനത്തിലേറെ ആദായം.പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിനൊപ്പം രൂപയുടെമൂല്യത്തകർച്ചയിൽനിന്നുള്ള പ്രയോജനവും അദ്ദേഹത്തിന് ലഭിച്ചു. നിത്യജീവിതത്തിന്റെ ഭാഗമായ വിദേശ ചോക്ലേറ്റ് കമ്പനിയുടെയോ, നെറ്റ്ഫ്ളിക്സ്, ആമസോൺ, ഗൂഗിൾ പോലുള്ള ആഗോള ഭീമൻമാരുടെയോ ഓഹരികൾ രാജ്യത്തെ സ്റ്റോക്ക് എക്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടില്ല. അതിനാൽതന്നെ അത്തരംകമ്പനികളിൽ നിക്ഷേപിക്കാൻ കഴിയാത്തവർക്ക് ഒന്നുകിൽ ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. അതില്ലാത്തവർക്ക് ഇന്റർനാഷണൽ ഇക്വിറ്റി ഫണ്ടുകളിൽനിക്ഷേപിച്ചും മികച്ച ആദായം സ്വന്തമാക്കാം. പോർട്ട്ഫോളിയോയിൽ 15-20ശതമാനംവരെ ആഗോള കമ്പനികളുടെ ഓഹരികൾ ഉൾപ്പെടുത്താം.ഈവർഷംതുടക്കംമുതലുള്ളകണക്കെടുത്താൽ ഇന്റർനാഷണൽ ഇക്വിറ്റി ഫണ്ടുകൾരണ്ടുശതമാനത്തോളംമാത്രമാണ് നഷ്ടമുണ്ടാക്കിയത്. ഒരുവർഷത്തെ കണക്കെടുത്താൽ 30ശതമാനത്തോളം നേട്ടമുണ്ടാക്കിയതായും കാണാം. വിദേശവിപണിയിൽ, പ്രത്യേകിച്ച് യുഎസിൽ മികച്ച പ്രവർത്തന ചരിത്രമുള്ള വമ്പൻ കമ്പനികളുണ്ട്. ആപ്പിൾ, ആൽഫബറ്റ്, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവ അവയിൽ ചിലതുമാത്രം. ഈ കമ്പനികൾക്കൂടി നിങ്ങളുടെ നിക്ഷേപത്തിന്റെ ഭാഗമാകുന്നത് മികച്ച ആദായംനൽകാൻ സഹായിക്കും. നേട്ടമിങ്ങനെ: വൈവിധ്യവത്കരണം നിക്ഷേപകർ എപ്പോഴുംകേൾക്കുന്ന ഒരു വാചകമുണ്ട്. എല്ലാമുട്ടകളും ഒരുകുട്ടയിലിടരുത്-എന്ന്. രാജ്യത്തെ പലഫണ്ടുകളുടെയും നിക്ഷേപത്തിൽ ഓഹരികളുടെ ഓവർലാപ് സ്വാഭാവികമാണ്. അതിനാൽതന്നെ ഇന്റർനാഷ്ണൽ ഓഹരികളിൽ നിക്ഷേപിക്കുന്നത് വൈവിധ്യവത്കരണത്തിന് എന്തുകൊണ്ടും ഗുണകരമാണ്. ഇന്ത്യൻ സമ്പദ്ഘടനയ്ക്കപ്പുറത്തുനിന്നുംനേട്ടമുണ്ടാക്കാൻ ഈ ഫണ്ടുകൾ സഹായിക്കും. രാജ്യത്തെ സാമ്പത്തികം രാഷ്ട്രീയം ഉൾപ്പടെയുള്ള കാരണങ്ങൾമൂലം(ഉദാഹരണം നോട്ടുനിരോധനംപോലുള്ളവ)നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമ്പോൾ ഭൂമിശാസ്ത്രപരമായ സാധ്യതകൾക്കൂടി വൈവിധ്യവത്കരണത്തിന് നിങ്ങളെ സഹായിക്കും. രൂപയുടെ മൂല്യം രൂപയുടെ മൂല്യമിടിവിൽനിന്നും നേട്ടമുണ്ടാക്കാൻ ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിന് കഴിയും. യുഎസ് ഡോളർ, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിൽ രൂപയുടെമൂല്യം എക്കാലത്തും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിദേശത്ത് നിക്ഷേപം നടത്തുന്നത് വിദേശ കറൻസിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണ്. രൂപയുടെ മൂല്യമിടിയുമ്പോൾ വിദേശകറൻസികളിൽനിന്ന് മികച്ചനേട്ടംസ്വന്തമാക്കാനാകും. കമ്പനികളുടെ മികവിൽഓഹരി വിലകുതിക്കുന്നതോടൊപ്പം വിനിമയമൂല്യത്തിലെ വ്യതിയാനവും നേട്ടത്തിന്റെ ഭാഗമാക്കാനാകും. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഡോളറിന്റെമൂല്യം രൂപയ്ക്കെതിരെ 63 നിലവാരത്തിൽനിന്ന് 76 ആയി കൂടി. ശരാശരി നാലുശതമാനമാണ് ഈയിനത്തിലുണ്ടായ വാർഷികനേട്ടം. അതായത് കമ്പനികുളുടെ ഓഹരിവിലയിലെ കുതിപ്പിനൊപ്പം ഈ ആദായംകൂടി കൂട്ടിച്ചേർക്കപ്പെടും. ഒരുകാര്യം ശ്രദ്ധിക്കുക, യു.എസ് പോലുള്ള വികസിത വിപണികളിലെ മികച്ച ഓഹരികളിൽ നിക്ഷേപിക്കുകയോ അത്തരംകമ്പനികളിൽനിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കുകയോ വേണം. മറ്റുരാജ്യങ്ങങ്ങളിലെ കമ്പനികളിൽ നിക്ഷേപിച്ചാൽ ഈയിനത്തിലുള്ള നേട്ടംപരിമിതമായിരിക്കും. നേട്ടമുണ്ടാക്കാനുള്ള വഴികളിതാ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. ഐസിഐസിഐ ഡയറക്ട്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് തുടങ്ങി പ്രമുഖ ഓഹരി ബ്രോക്കർമാർവഴി ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കാം. ഡോളർനിരക്കിലാണ് ബ്രോക്കർഫീസ് ഈടാക്കുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം ഇത്ല്പംകൂടുതലാണെന്നകാര്യം മറക്കേണ്ട. ലിബറലൈസ്ഡ് റമിറ്റൻസ് സ്കീം(എൽആർഎസ്)വഴി നിലവിൽ ഇന്ത്യക്കാർക്ക് 2,50,000 ഡോളറാണ് വിദേശഓഹരികളിൽ നിക്ഷേപിക്കാനാകുക. മികച്ച ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതിനും വിദേശ കമ്പനികളുടെ പോർട്ട്ഫോളിയോ പരിപാലിക്കുന്നതിനും ബുദ്ധിമുട്ടാണെങ്കിൽ മ്യൂച്വൽ ഫണ്ടുവഴി നിക്ഷേപിക്കാം. ഇടിഫ് വിദേശ ഓഹരി സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇടിഎഫുകളുണ്ട്. ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്ക് ഇത്തരം ഇടിഎഫുകളിൽ നിക്ഷേപമാകാം. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി നിങ്ങൾക്ക് ഇടപാട് സാധ്യമാകുമെങ്കിലും ആവശ്യത്തിന് വാങ്ങൽ, വില്പനകൾ നടക്കാത്തതിനാൽ ഇത്തരം ഇടിഎഫുകളുടെ ഇടപാട് എളുപ്പമാവില്ല. മ്യൂച്വൽ ഫണ്ടിന്റെവഴി വിദേശ കമ്പനികളുടെ ഓഹരികളിൽനിക്ഷേപിക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്ച്വൽ ഫണ്ടുകൾ. ഇന്ത്യയിലെ എഎംസികൾക്ക് വിദേശ ഓഹരികളിൽനിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്. മോട്ടിലാൽ ഒസ് വാളിന്റെ ഇൻഡക്സ് ഫണ്ട് യുഎസ് സൂചികകകളായ എസ്ആൻഡ്പി 500, നാസ്ദാക്ക് 100 സൂചികകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. അതിനുപുറമെ ഫണ്ട്സ് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്സ്)വഴിയും നിക്ഷേപമാകാം. വിദേശത്തെ ഇക്വിറ്റിഫണ്ടുകളിൽനിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാതെതന്നെ നിക്ഷേപിക്കാനുമാകും. എസ്ഐപിയായി പ്രതിമാസം 500 രൂപമുതൽ ഡയറക്ടായോ ബ്രോക്കർവഴിയോ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. ഫണ്ടുകൾ പരാഗ് പരിഖ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 25 മുതൽ 30ശതമാനംവരെ ഇന്റർനാഷണൽ ഇക്വിറ്റിയിലാണ് നിക്ഷേപം നടത്തുന്നത്. ഫേസ്ബുക്ക്, ആമസോൺ, ആൽഫബെറ്റ് എന്നീ കമ്പനികളെതിരഞ്ഞെടുത്ത് നിക്ഷേപിച്ചിരിക്കുന്നു. നികുതി ആനുകൂല്യം നിലനിർത്തുന്നതിനായി ഇത്തരംഫണ്ടുകൾ 65ശതമാനവും രാജ്യത്തെ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. International funds Fund 1 Yr Return* 3 Yr Return* 5 Yr Return* 7 Yr Return* Franklin India Feeder Franklin US Opportunities Fund* 29.83 22.85 15.13 18.09 Motilal Oswal Nasdaq 100 FOF* 38.84 - - - Motilal Oswal NASDAQ 100 ETF 40.34 25.29 20.27 22.74 Return as on June, 15, 2020. * Directed plan ഇന്റർനാഷണൽ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നികുതി ബാധ്യത ഡെറ്റ് ഫണ്ടുകളുടേതിന് സമാനമാണ്. മൂന്നുവർഷത്തിൽ കൂടുതൽകാലം കൈവശംവെച്ചാൽ മൂലധനനേട്ടത്തിന്മേൽ പണപ്പെരുപ്പനിരക്ക് കിഴിച്ച്(ഇൻഡക്സേഷൻ ബെനഫിറ്റ്)ബാക്കിയുള്ള തുകയ്ക്ക് 20ശതമാനം നികുതിയടച്ചാൽമതിയാകും. മൂന്നുവർമെത്തുംമുമ്പ് വിൽക്കുകയാണെങ്കിൽ വരുമാനത്തോടുചേർത്ത് നിലവിലുള്ള സ്ലാബ് അനുസരിച്ചാകും നികുതി അടയ്ക്കേണ്ടിവരിക. feedbacks to: antonycdavis@gmail.com ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ:നിക്ഷേപിക്കുംമുമ്പ് ഭൂമിശാസ്തപരിധികൾ പരിഗണിക്കണം. അതോടൊപ്പം വിവിധ കാറ്റഗറികളിൽമാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളും ഒഴിവാക്കണം. ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് ഫണ്ട് മാനേജർക്ക് നിയന്ത്രണംമുള്ളതിനാലാണ് ഇത്തരം ഫണ്ടുകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. യുഎസ് വിപണികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഏറ്റവും യോജിച്ചവ. ആഗോള വ്യാപനമുള്ള കമ്പനികളിൽ മികച്ചവ പലതും യുഎസ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. വൈവിധ്യവത്കരണത്തിന് ഇത്തരം ഫണ്ടുകൾ സാഹായിക്കും.
from money rss https://bit.ly/3ftXux0
via IFTTT
from money rss https://bit.ly/3ftXux0
via IFTTT