മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ഓഹരി വിറ്റഴിക്കൽ തീരുമാനം ഉടനെവന്നേക്കുമെന്ന റിപ്പോർട്ടുകളെതുടർന്ന് പല പൊതുമേഖല സ്ഥാപനങ്ങളുടെയും ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 246.32 പോയന്റ് നേട്ടത്തിൽ 39298.38ലും നിഫ്റ്റി 75.50 പോയന്റ് ഉയർന്ന് 11661.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1585 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 925 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, റിലയൻസ്, മാരുതി സുസുകി, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലുള്ള സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിലും കുറവുവരുത്താൻ സർക്കാർ ലക്ഷ്യമിടുന്നതായുള്ള വാർത്ത വിപണിയെ സ്വാധീനിച്ചു. അടുത്തയാഴ്ചയോടെ ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഓഹരി 27 ശതമാനം നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്, എൻഎംടിസി എന്നിവയുടെ ഓഹരി വിലയിൽ 15 ശതമാനത്തിലേറെ കുതിപ്പുണ്ടായി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, എംഒഐഎൽ, എബിസിസി(ഇന്ത്യ), എൻഎൽസി(ഇന്ത്യ), ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണൽ അലുമിനിയം കമ്പനി, സെയിൽ, ഐഎഫ്സിഐ, ഷിപ്പിങ് കോർപ്പറേഷൻ തുടങ്ങിയ കമ്പനികളുടെ ഓഹരി വില 5-10 ശതമാനം ഉയർന്നു. നടപ്പ് സാമ്പത്തിക വർഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
from money rss http://bit.ly/2VOSnPA
via IFTTT
from money rss http://bit.ly/2VOSnPA
via IFTTT