മുംബൈ: ചരിത്രത്തിൽ ഇതാദ്യമായി സെൻസെക്സ് 41,000 കടന്നു. വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയർന്നതാണ് മികച്ച ഉയരം കുറിക്കാൻ സൂചികകയ്ക്ക് സഹായകമായത്. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലും വർധനവുണ്ടായി. ഡോളറിനെതിരെ 71.66 ആയി മൂല്യം. ബാങ്ക്, ഐടി, ഫാർമ, ലോഹം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ ഒരു ശതമാനം മുതൽ 1.6 ശതമാനംവരെ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.50 ശതമാനവും 0.42 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ്-ചൈന വ്യാപാര യുദ്ധം സമവായത്തിലെത്തുമെന്ന പ്രതീക്ഷ വ്യാപിച്ചതിനെതുടർന്ന് യുഎസ് ഓഹരി സൂചികയായ വാൾ സ്ട്രീറ്റ് മികച്ച നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇത് ഏഷ്യൻ വിപണികളിൽ പ്രതിഫലിച്ചു. സീ എന്റർടെയൻമെന്റ്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, എൽആന്റ്ടി, ടിസിഎസ്, സൺ ഫാർമ, ബിപിസിഎൽ, യുപിഎൽ തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യപാരം നടക്കുന്നത്. Sensex crossed the 41,000 mark for the first time in history
from money rss http://bit.ly/34l4xDd
via IFTTT
from money rss http://bit.ly/34l4xDd
via IFTTT