കഴിഞ്ഞ ദിവസം റെക്കോഡ് ഭേദിച്ച് കുതിച്ച സ്വർണവില ചൊവാഴ്ച കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില.35,040 രൂപയായിരുന്ന തിങ്കളാഴ്ചയിലെ പവന്റെ വില. ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം സ്വർണത്തിന് 46,853 രൂപയായാണ് കുറഞ്ഞത്. 47,980 രൂപയിൽനിന്നാണ് ഈ ഇടിവുണ്ടായത്. അതേസമയം, ആഗോള വിപണിയിൽ സ്വർവില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔൺസ് സ്വർണത്തിന് 1,735.04 ഡോളർ നിലവാരത്തിലാണ്...