121

Powered By Blogger

Monday, 18 May 2020

വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയേക്കും

ന്യൂഡൽഹി: വായ്പകൾക്കുള്ള മോറട്ടോറിയം റിസർവ് ബാങ്ക് മൂന്നുമാസംകൂടി നീട്ടിയേക്കും. എസ്ബിഐയുടെ റസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോക്ക്ഡൗൺ മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയത്തിന്റെ കാലാവധി നീട്ടാനുള്ള സാധ്യത എസ്ബിഐയുടെ ഗവേഷണവിഭാഗം വിലയിരുത്തിയത്. മാർച്ച് 24നാണ് 21 ദിവസത്തെ ആദ്യഘട്ട ലോക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പിന്നീടത് മെയ് മൂന്നുവരെയും മൂന്നാംഘട്ടമായി മെയ് 17വരെയും നാലാംഘട്ടമായി മെയ് 31വരെയും നീട്ടി. ആദ്യഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്, റിസർവ് ബാങ്ക് മുൻകാല പ്രാബല്യത്തോടെ 2020 മാർച്ച് ഒന്നുമുതൽമെയ് 31വരെ മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയാൽ ഓഗസ്റ്റ് 31വരെ വായ്പ തുക തിരിച്ചടയ്ക്കേണ്ട. തിരിച്ചടവ് മൂന്നുമാസത്തിലേറെ മുടങ്ങിയാൽ നിഷ്ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ മാറ്റും. ഇത് കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നതിനാലാണ് തിരിച്ചടവ് കാലാവധി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആർബിഐ ആലോചിക്കുന്നത്. RBI may extend moratorium on repayment of loans for three more months

from money rss https://bit.ly/2Lzh9ie
via IFTTT

Related Posts:

  • ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 39139 ലെത്തി. നിഫ്റ്റിയിലെ നഷ്ടം 25 പോയന്റാണ്. 11662 ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 457 കമ്പനികളുടെ ഓഹരികൾ നേട്ട… Read More
  • സെന്‍സെക്‌സ് 396 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. 11,550നുമുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 396.22 പോയന്റ് നേട്ടത്തിൽ 38,989.74ലിലും നിഫ്റ്റി 131 പോയന്റ് ഉയർന്ന് 11,571.20ലുമാണ് വ്യാപരം അവസാനിപ്പിച്ചത്. ബിഎ… Read More
  • എസ്‌ഐപിയായി നിക്ഷേപിക്കാം: ഇതാ മികച്ച 30 മ്യൂച്വല്‍ ഫണ്ടുകള്‍നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 … Read More
  • സെന്‍സെക്‌സില്‍ 104 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 104 പോയന്റ് നേട്ടത്തിൽ 39094ലിലും നിഫ്റ്റി 16 പോയന്റ് ഉയർന്ന് 11587ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട… Read More
  • ആർ.ബി.ഐ. വായ്പാനിരക്ക് വീണ്ടും കുറച്ചേക്കുംകൊച്ചി:വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്ത… Read More