ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ വൻകടക്കെണിയിലാണെന്ന വാർത്ത ആഗോളതലത്തിൽ ഓഹരി വപിണികളെ ബാധിച്ചപ്പോൾ ശതകോടീശ്വരന്മാർക്ക് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 135 ബില്യൺ (10 ലക്ഷം കോടി രൂപ)ഡോളർ. ബ്ലൂംബർഗർ ബില്യണയേഴ്സ് സൂചിക പ്രകാരം ടെസ് ല കോർപറേഷൻ ഉടമ ഇലോൺ മസ്കിന്റെ ആസ്തിയിൽ 7.2 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യൺ കുറഞ്ഞ് 194.2 ബില്യണുമായി. ചൈനീസ് സർക്കാരിന്റെ നിയന്ത്രണങ്ങളോടൊപ്പം കടക്കെണികൂടിയായപ്പോൾ ഇടപാടുകൾക്കുള്ള പണംപോലും കയ്യിലില്ലാത്ത സ്ഥിതിയാണ് എവർഗ്രാൻഡെ നേരിട്ടത്. ആഗോളതലത്തിലേക്ക് വ്യാപിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി അത് വ്യാഖ്യാനിക്കപ്പെട്ടു. യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ വരാനിരിക്കുന്നതീരുമാനങ്ങളുംകൂടിയായപ്പോൾ മെയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആൻഡ്പി 500 സൂചിക 1.7ശതമാനം തകർച്ചനേരിട്ടു.
from money rss https://bit.ly/3zqk9Eg
via IFTTT
from money rss https://bit.ly/3zqk9Eg
via IFTTT