മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണി കൂപ്പുകുത്തി. നിഫ്റ്റി 12,430.50 പോയന്റിൽനിന്ന് 8,541.50 പോയന്റിലെത്തിയിരിക്കുന്നു. മൊത്തം നഷ്ടം 3,947 പോയന്റ്. കനത്ത വില്പന സമ്മർദമാണ് വിപണിയെ പിടിച്ചുകുലുക്കിയത്. ആഗോള വ്യാപകമായി ബാധിച്ച കോവിഡ്-19 നിഫ്റ്റിയെ 36 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിച്ചു. ഓഹരി വിപണികൾ പ്രതീക്ഷയോടെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ കൂപ്പുകുത്തുകയായിരുന്നു. ഒടുവിൽ സെൻസെക്സ് 1,709.58 പോയന്റ്(5.59%)നഷ്ടത്തിൽ 28,860.51ലും നിഫ്റ്റി 498.25 പോയന്റ് (5.56%)താഴ്ന്ന് 8,468.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന മണിക്കൂറിൽ നേരിയതോതിൽ വിപണി തിരിച്ചുകയറുകയും ചെയ്തു. ബിഎസ്ഇയിലെ 1947 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 392 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക്, ഫാർമ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപും സ്മോൾ ക്യാപ് സൂചികകൾ 4 മുതൽ 6 ശതമാനംവരെ നഷ്ടമുണ്ടാക്കി. ബാങ്ക് നിഫ്റ്റി മൂന്നുവർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. നഷ്ടം 8 ശതമാനം. ഇന്റസിൻഡ് ബാങ്ക് 27 ശതമാനമാണ് തകർന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയും കനത്ത നഷ്ടത്തിലായി. കാരണങ്ങൾ: കോവിഡ് ബാധ ആഗോള വ്യാപകമായി സാമ്പത്തി മന്ദ്യത്തിന് വഴിവെയ്ക്കുമെന്ന മോർഗൻ സ്റ്റാൻലിയുടെ മുന്നറിയിപ്പ്. എസ്ആൻഡ്പി ഇന്ത്യയുടെ 2020ലെ വളർച്ചാ നിരക്ക് 5.2 ശതമാനമായി കുറച്ചത്. നേരത്തെ ഇവരുടെ വിലയിരുത്തൽ പ്രകാരം 5.7ശതമാനമാനമായിരുന്നു വളർച്ചാ അനുമാനം. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതുൾപ്പടെയുള്ള പ്രധാന നയപരമായ തീരുമാനങ്ങൾ നടപ്പ് സാമ്പത്തികവർഷം ആദ്യത്തെ 11 മാസത്തെ ആദായനികതി വരുമാനത്തിൽ 3.5ശതമാനം കുറഞ്ഞതായുള്ള ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്.
from money rss http://bit.ly/3b33w5F
via
IFTTT