121

Powered By Blogger

Wednesday, 18 March 2020

ബ്രാൻഡുകളുടെ വിശ്വാസ്യത വളർത്തുന്നതിലും മുന്നിൽ അച്ചടി മാധ്യമങ്ങൾ

കൊച്ചി: ഏറ്റവുമധികം വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്കാണെന്ന് പഠനം. ബ്രാൻഡുകളുടെ വിശ്വാസ്യത വളർത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മുന്നിൽ അച്ചടി മാധ്യമങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു. ബ്രാൻഡ് വിശ്വാസ്യത വളർത്താൻ പത്രമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് കഴിയുന്നുണ്ടെന്ന് വിശ്വസിക്കുന്നതായി എഫ്.എം.സി.ജി., വാഹനം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളിലെ ബ്രാൻഡുകളും വിപണനക്കാരും പറയുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും പ്രൊമോട്ട് ചെയ്യുന്നതിനും പ്രാദേശിക വിപണികളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്നതിനും ബ്രാൻഡുകളുടെ വിശ്വാസ്യത വളർത്തുന്നതിനും പത്രപ്പരസ്യങ്ങൾ സഹായകമാകുന്നുണ്ടെന്നും ഇവർ പറയുന്നു. അച്ചടി മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നതിനായി നടപ്പുവർഷം 20,446 കോടി രൂപ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മീഡിയ ഏജൻസിയായ മാഡിസൺ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ടെലിവിഷൻ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മാധ്യമ പ്ലാറ്റ്ഫോം ആയി പത്രങ്ങൾ മാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പരസ്യത്തിനൊപ്പം അഡ്വട്ടോറിയലിലൂടെ ബ്രാൻഡ് വിശ്വാസ്യത വളർത്തിയെടുക്കാൻ അച്ചടി മാധ്യമങ്ങൾക്ക് കഴിയുമെന്ന് ഡെന്റ്സു ഏജീസ് നെറ്റ്വർക്ക് ഇന്ത്യ ട്രേഡിങ് ഡയറക്ടർ സുജാത ദ്വിബേദി പറഞ്ഞു. ഫാഷൻ റീട്ടെയിലർമാരും ആഡംബര ബ്രാൻഡുകളും തങ്ങളുടെ ഇവന്റുകളും മറ്റും പ്രാദേശികതലത്തിൽ പരസ്യം ചെയ്യുന്നതിന് പത്രങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഒരു ബ്രാൻഡിനെ സംബന്ധിച്ച് പുതിയ പദ്ധതികളെക്കുറിച്ചും ഉത്പന്നം അവതരിപ്പിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമം പത്രങ്ങളാണ്. ക്രിയാത്മകമായി ഉള്ളടക്കങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല വേദി കൂടിയാണ് പത്രമാധ്യമങ്ങൾ. പകുതി പേജോ മുഴുവൻ പേജോ പത്രപ്പരസ്യത്തിലൂടെ ഒരു ബ്രാൻഡിനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് ബിബ അപ്പാരൽസ് മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ് ബിന്ദ്ര അറിയിച്ചു. ഫാഷൻ ബ്രാൻഡുകൾ മാത്രമല്ല, എഫ്.എം.സി.ജി. ബ്രാൻഡുകൾക്കും വിശ്വാസം പത്രപ്പരസ്യങ്ങളിലാണ്. പ്രാദേശിക വിപണികളിൽ കൂടുതൽ ആഴത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്നത് പത്രപ്പരസ്യങ്ങളിലൂടെയാണെന്നാണ് ഡാബർ ഇന്ത്യ പറയുന്നത്. അത് മനസ്സിലാക്കി കഴിഞ്ഞ മൂന്നു വർഷമായി പത്രപ്പരസ്യങ്ങൾക്കായുള്ള ചെലവിടലിൽ കമ്പനി കാര്യമായ വർധന വരുത്തിയിട്ടുണ്ടെന്ന് ഡാബർ ഇന്ത്യ മീഡിയ ഹെഡ് രാജീവ് ദുബെ പറഞ്ഞു.

from money rss http://bit.ly/2U4QvmB
via IFTTT