121

Powered By Blogger

Wednesday 18 March 2020

തകര്‍ന്നടിയുന്ന വിപണിയില്‍ 15 മിനുട്ടു കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏഴു ലക്ഷം കോടി

കോവിഡ് ഭീതിയിൽ നിക്ഷേപം സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയിലെ കനത്ത വില്പന സമ്മർദത്തിൽ ഓഹരി വിപണികൾ തകർന്നടിയുന്നത് തുടർക്കഥയാകുന്നു. വ്യാപാരം തുടങ്ങി 15 മിനുട്ടുകൾക്കുള്ളിൽ ഏഴു ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. വൈറസ് ബാധയെ പിടിച്ചുകെട്ടാൻ ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ വ്യാപാര-വ്യവസായ മേഖലകളിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് ലോകം. ഇനിയൊരു തിരിച്ചുവരവിന് എത്രകാലം കാത്തിരിക്കണമെന്ന ആശങ്കയിൽ നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റഴിയുന്നതാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. സെൻസെക്സ് സൂചികയിലെ 30 ഓഹരികളിൽ എല്ലാംതന്നെ നഷ്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്കിനാണ് കനത്ത തിരിച്ചടി. 13.63 ശതമാനംതാഴ്ന്ന് 1,013 നിലവാരത്തിലേയ്ക്ക് ഓഹരി വിലയെത്തി. ബജാജ് ഫിനാൻസ് 12 ശതമാനം കൂപ്പുകുത്തി. ഇൻഡസിന്റ് ബാങ്കും എച്ച്സിഎൽ ടെക്കുമാണ് നഷ്ടത്തിൽ ഇവർക്കുപിന്നിൽ. 10 ശതമാനമാണ് ഇവയുടെ ഓഹരി വിലയിടിഞ്ഞത്. കഴിഞ്ഞ നാലു വ്യാപാര ദിനങ്ങളിലായി നേട്ടമുണ്ടാക്കിയ യെസ് ബാങ്ക് വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ 23ശതമാനത്തിലേറെ താഴ്ന്നു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് ഓഹരിയുടെ വിലയെ ബാധിച്ചത്. മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. അതേസമയം, മികച്ച നിക്ഷേപത്തിനുള്ള അവസരവുമാണിപ്പോൾ. ചിട്ടയോടെ ഘട്ടംഘട്ടമായി നിക്ഷേപിച്ചാൽ ഭാവിയിൽ കൂടതൽ നേട്ടമുണ്ടാക്കാം. ഏതെങ്കിലുമൊരു ഓഹരി ഇവിടെ ശുപാർശ ചെയ്യുന്നില്ല. നിക്ഷേപകൻ സ്വയം വിലയിരുത്തി മികച്ച ഓഹരികൾ തിരഞ്ഞെടുക്കുക.

from money rss http://bit.ly/33wa6yQ
via IFTTT