121

Powered By Blogger

Saturday, 21 September 2019

'റണ്‍ ടു ഗിവ്' ചാരിറ്റി റാലിയുമായി കൊച്ചിയിലെ മാരിയറ്റ് ഹോട്ടലുകള്‍

കൊച്ചി: മാരിയറ്റ് ഹോട്ടലുകൾ ചേർന്ന് റൺ ടു ഗിവ് റാലി സംഘടിപ്പിക്കുന്നു. കൊച്ചി കുണ്ടന്നൂർ ലെ മെറിഡിയൻ ഹോട്ടലിൽനിന്ന് ഞായറാഴ്ച രാവിലെ 6.30ന് ആരംഭിക്കുന്ന റാലി, തേവര-കുണ്ടന്നൂർ പാലംവഴി ശാന്തി നഗർ ജങ്ഷൻവരെയും തിരിച്ചും ആയിരിക്കും. നടൻ കൈലാഷ് റാലി ഫ്ളാഗ് ഓഫ് ചെയ്യും. നടൻ കൃഷ്ണ വിശിഷ്ടാതിഥിയായിരിക്കും. 500ലധികം മാരിയറ്റ് ജീവനക്കാർ, അനുബന്ധ വ്യാപാര സ്ഥാപനങ്ങളിലുള്ളവർ, അതിഥികൾ എന്നിവർ റാലിയിൽ പങ്കെടുക്കും. പൊതുജനങ്ങൾക്കും റാലിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുന്നവർക്ക് പ്രഭാതഭക്ഷണം ഉണ്ടായിരിക്കും. രജിസ്ട്രേഷനായി +91 7795177055 എന്ന നമ്പറിൽ ബന്ധപ്പെടണം. മാരിയറ്റ് ഇന്റർനാഷണലിന്റെ ഭാഗമായ ലെ മെറിഡിയൻ, കൊച്ചി മാരിയറ്റ് ഹോട്ടൽ, ഫൗർ പോയന്റ് ബൈ ഷെറാട്ടൺ ഇൻഫോപാർക്ക് കാക്കനാട്, കോർട്യാർഡ് ബൈ മാരിയറ്റ് എയർപോർട്ട് ഹോട്ടൽ, പോർട്ട് മുസിരിസ്-ട്രിബ്യൂട്ട് പോർട്ട്ഫോളിയോ ഹോട്ടൽ എന്നിവ ചേർന്നാണ് സെപ്റ്റംബർ 22ന് ഞായറാഴ്ച റാലി നടത്തുന്നത്. ഏഷ്യാ പെസഫിക് റീജിയണിലെ 23 രാജ്യങ്ങളിലുള്ള മാരിയറ്റ് ഹോട്ടലുകൾ അതാത് നഗരങ്ങളിൽ റാലി നടത്തും. അതുവഴി സമാഹരിക്കുന്ന തുക അംഗീകൃത ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് നൽകും. കഴിഞ്ഞവർഷം കൊച്ചി റൺ ടു ഗിവ്-ൽനിന്ന് ലഭിച്ചതുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനനൽകിയിരുന്നു. ഈവർഷം കൊച്ചയിൽ പ്രവർത്തിക്കുന്ന മാരിയറ്റ് ഹോട്ടലുകൾ നടത്തുന്ന റാലിവഴി സമാഹരിക്കുന്ന തുക കുഷ്ഠരോഗബാധിതരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന റൈസിങ് സ്റ്റാർ ഔട്ട്റീച്ച് ഓഫ് ഇന്ത്യയ്ക്കായി നൽകും.

from money rss http://bit.ly/2AD3H7q
via IFTTT

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിച്ചില്ലെങ്കില്‍ ദിവസം 100 രൂപ ബാങ്കിന് പിഴ

എടിഎം കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആർബിഐ നിശ്ചയിച്ചു. ഈ സമയംകഴിഞ്ഞാൽ ബാങ്കുകൾ അക്കൗണ്ടുടമയ്ക്ക്പിഴ നൽകണം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകൾക്കും നിർദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാൽ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. എടിഎമ്മിൽനിന്ന് പണം ലഭിച്ചില്ലെങ്കിൽ അഞ്ചുദിവസമാണ് അക്കൗണ്ടിൽ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നൽകേണ്ടിവരും. ഐഎംപിഎസ്,യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ ഓരോദിവസവും 100 രൂപവീതം പിഴ നൽകണം. യുപിഐവഴി ഷോപ്പിങ് നടത്തുമ്പോൾ, അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാൽ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താൽ അഞ്ചുദിവസത്തിനകം പണം നൽകണമെന്നാണ് നിർദേശം. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നൽകണം. ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടിൽ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎംവഴി ഇടപാടു നടത്തുമ്പോൾ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. അക്കൗണ്ടിൽ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോൾ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആർബിഐയുടെ പുതിയ നിർദേശം.ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൻ പണമിടപാട് തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആർബിഐയുടെ സർക്കുലറിൽ പറയുന്നു.

from money rss http://bit.ly/34X8JK0
via IFTTT