മുംബൈ: വാഹന നിർമാണ മേഖലയിൽ സാങ്കേതിക വദഗ്ധർക്കും ഡിജിറ്റൽ മേഖലയിലുള്ളവർക്കും തൊഴിൽ സാധ്യത വർധിക്കുന്നു. നിലവിൽ മെക്കാനിക്കൽ, അസംബ്ലിങ് തുടങ്ങി പരമ്പരാഗത മേഖലകളിൽ തൊഴിൽ സാധ്യതകൾ കുറയുകയാണെന്നാണ് വിലയിരുത്തൽ. ഈ മേഖലയിലുള്ളവരെ ഓട്ടോ കമ്പനികൾ പുതിയതായി ജോലിക്കെടുക്കുന്നില്ല. വാഹന മേഖലയിൽ പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ സാങ്കേതിക വിദഗ്ധർ, ഡാറ്റ സയന്റിസ്റ്റുകൾ, ഇലക്ട്രിക്-ഇലക്ട്രോണിക് എൻജിനിയർമാർക്കാണ് തൊഴിൽ സാധ്യത വർധിക്കുന്നത്. മാരുതി സുസുകി, നിസ്സാൻ...