121

Powered By Blogger

Friday, 18 June 2021

ഒരുവർഷത്തിനിടെ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത് 346ശതമാനം നേട്ടം

സൂചികകൾ മികച്ച ഉയരം കീഴടക്കുമ്പോൾ അപ്രതീക്ഷിതമായി മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികളും ചുരുക്കമല്ല. ഗ്ലോബസ് സ്പിരിറ്റി ലിമിറ്റഡ് ഈ ഗണത്തിൽപ്പെട്ട ഒരു ഓഹരിയാണ്. 2020 ജൂൺ 18ന് 130.70 നിലവാരത്തിലായിരുന്ന ഓഹരിയുടെ വില 584 നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഒരുവർഷത്തിനിടെ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയ നേട്ടം 346ശതമാനമാണ്. ബിഎസ്ഇ സെൻസെക്സ് ഈ കാലയളവിലുണ്ടാക്കിയ നേട്ടം 53ശതമാനംമാത്രമാണ്. ഈ വർഷംമുതൽ ഓഹരിവിലയിലുണ്ടായ കുതിപ്പ് 81ശതമാനമാണ്. കമ്പനി താരതമ്യേന ഉയർന്ന വരുമാനംനേടിയതാണ് ഓഹരി വിലയിൽ കുതിപ്പുണ്ടാക്കിയത്. ഒരുവർഷം മുമ്പ് ഗ്ലോബസിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 22.35 ലക്ഷമാകുമായിരുന്നു. 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 161.02ശതമാനം വർധനവുണ്ടായി. മുൻവർഷത്തെ ഇതെകാലയളവിലെ 19.40 കോടി രൂപയിൽനിന്ന് 50.64 കോടി രൂപയായാണ് അറ്റാദായം വർധിച്ചിത്. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. മുൻകാലത്തെ നേട്ടം ഭാവിയിൽ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപിക്കാൻ.

from money rss https://bit.ly/2SeIJbE
via IFTTT

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ പലിയ ഉയർത്തൽ തീരുമാനം പുറത്തുവന്നതോടെ സ്വർണ വില ഒരു ട്രോയ് ഔൺസിന് 1,792 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു.

from money rss https://bit.ly/3xsAzLu
via IFTTT

തിരുവനന്തപുരം ഉൾപ്പടെ മൂന്ന് വിമാനത്താവളങ്ങൾഏറ്റെടുക്കാൻ കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്

മുംബൈ: തിരുവനന്തപുരം, ഗുവാഹാട്ടി, ജയ്പുർ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർവരെ സമയം നീട്ടിനൽകണമെന്ന് കമ്പനി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം. ഈ മൂന്നുവിമാനത്താവളങ്ങളും ഏറ്റെടുക്കാൻ കഴിഞ്ഞ ജനുവരി 19-നാണ് അദാനി ഗ്രൂപ്പും എയർപോർട്ട് അതോറിറ്റിയും തമ്മിൽ കരാറുണ്ടാക്കിയത്. കരാർപ്രകാരം 180 ദിവസത്തിനകം വിമാനത്താവള നടത്തിപ്പും മാനേജ്മെന്റും ഏറ്റെടുക്കണം. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടണമെന്ന് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരാറിലേർപ്പെട്ടിരിക്കുന്ന രണ്ടുപാർട്ടികളുടെയും നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ബുദ്ധിമുട്ടുണ്ടായാൽ കാലാവധി നീട്ടാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഈമാസം അവസാനം ചേരുന്ന ബോർഡ് യോഗത്തിൽ എയർപോർട്ട് അതോറിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്ന സമയത്തും കമ്പനി സമാനമായ രീതിയിൽ ആറുമാസത്തെ സമയം നീട്ടിവാങ്ങിയിരുന്നു. 2020 ഫെബ്രുവരിയിലാണ് ഏറ്റെടുക്കേണ്ടിയിരുന്നതെങ്കിലും നവംബറിലാണ് നടപടികൾ പൂർത്തിയാക്കിയത്.

from money rss https://bit.ly/3gG4ESA
via IFTTT

വില്പന സമ്മർദത്തെ അതിജീവിച്ച് സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ:വ്യാപാരത്തിനിടെ ഒരുശതമാനത്തിലേറെ നഷ്ടത്തിലായ സെൻസെക്സ് ഒടുവിൽ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഫിനാൻഷ്യൽ, മെറ്റൽ ഓഹരികൾ സമ്മർദംനേരിട്ടപ്പോൾ സ്വകാര്യ ബാങ്ക്, എഫ്എംസിജി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒരുവേള 722 പോയന്റോളം നഷ്ടംനേരിട്ട സെൻസെക്സ് 21 പോയന്റ് നേട്ടത്തിൽ 52,344ലും നിഫ്റ്റി എട്ട് പോയന്റ് താഴ്ന്ന് 15,683ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.70ശതമാനവും 0.89ശതമാനവും താഴ്ന്നു. അദാനി പോർട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഗ്രാസിം ഇ്ൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, കോൾ ഇന്ത്യ, എൻടിപിസി, യുപിഎൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. കനത്ത വില്പന സമ്മർദമാണ് സൂചികകളെ പിടിച്ചുലച്ചത്. രൂപയുടെ മൂല്യത്തിൽ 22 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 73.86 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/35MWQbr
via IFTTT

മലബാർ ഇൻവെസ്റ്റ്‌മെന്റിന്റെ പ്രവർത്തനം ഇനി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ

കോഴിക്കോട്: പ്രമുഖ ആഗോള ജുവലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാർ ഇൻവെസ്റ്റമെന്റ്സിന്റെ പ്രവർത്തനം ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലേക്ക് (ഡിഐഎഫ്സി) മാറ്റി. കമ്പനിയുടെ അന്താരാഷ്ട ഓപറേഷൻസ് ഓഹരികൾ നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിൽ രജിസ്റ്റർ ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പടുത്തുന്നതിന്റെ ഭാഗമായാണിത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നാസ്ഡാക് ദുബായ് മാർക്കറ്റിന്റെ പ്രവർത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കിക്കൊണ്ട് തുടക്കം കുറിച്ചു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ഗവർണറും, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (ഡിഎഫ്എം) ചെയർമാനുമായ എസ്സ കാസിം, മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, നാസ്ഡാക്ക് ദുബായ് സിഇഒയും ഡിഎഫ്എം ഡെപ്യൂട്ടി സിഇഒയുമായ ഹമേദ് അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കമ്പനിയുടെ മുന്നൂറിലധികം ഓഹരി ഉടമകൾക്ക് എമിറേറ്റ്സ് ഇഎൻബിഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികൾവഴി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ അന്താരാഷ്ട ഓപറേഷൻസ് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ്പ് പ്രവേശിച്ചിരിക്കുന്നത്. മലബാറിന്റെ ഇന്റർനാഷനൽ ഓപറേഷൻസിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിലൂടെ (സിഎസ്ഡി) സുരക്ഷിതമായി നടക്കും, അതേസമയം വ്യാപാരം എക്സ്ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയിൽ തുടരുകയുംചെയ്യും. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആഗോള തലത്തിൽ വളർന്നുകൊണ്ടിരിക്കുമ്പോൾ, സുതാര്യതയും ചട്ടങ്ങളുംമറ്റും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) പോലുള്ള ഒരു അധികാരപരിധിയിലാണ് ഹോൾഡിംഗ് കമ്പനി പ്രവർത്തിക്കേണ്ടതെന്ന് മലബാർ ഗ്രൂപ്പി ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. രജിസ്ട്രാർ ഓഫ് ഷെയേഴ്സ് ആയി നാസ്ഡാക് ദുബായ് പോലുള്ള സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യകത ഡയറക്ടർ ബോർഡ് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്തുവെന്നും എം.പി. അഹമ്മദ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലായി 260ലധികം ഷോറൂമുകൾ, 14 മൊത്തവ്യാപാര യൂണിറ്റുകൾ, 14 ജുവലറി നിർമാണ ക്രേന്ദങ്ങൾ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് നിലവിൽ 4.51 ബില്യൺ യുഎസ് ഡോളർ വാർഷിക വിറ്റുവരവ് നേടുന്നുണ്ട്. ആഗോളതലത്തിൽ റീട്ടെയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി 220 ദശലക്ഷം യുഎസ് ഡോളർ മുതൽമുടക്കിൽ ഇന്ത്യയിലുടനീളം 40 ഷോറുമുകളും അന്താരാഷ്ട്രതലത്തിൽ 16 ഉം അടക്കം ആകെ 56 ഷോറൂമുകൾ 2021-22 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്നതിനുള്ള പദ്ധതി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

from money rss https://bit.ly/3iNoigM
via IFTTT

ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 20,700 കോടിയായി

മുംബൈ: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയായ 20,700 കോടി രൂപയായി. സ്വിസ്റ്റ്സർലൻഡ് കേന്ദ്ര ബാങ്കാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2019ൽ 6625 കോടി രൂപയായിരുന്നു നിക്ഷേപം. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് 2020ൽ നിക്ഷേപത്തിൽ വൻവർധനവുണ്ടായത്. വിവിധ നിക്ഷേപ ആസ്തികളിലായി വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്രയും തുക നിക്ഷേപം നടത്തിയിട്ടുള്ളത്. വ്യക്തികഗത നിക്ഷേപത്തിലൂടെ 4000 കോടി രൂപയും ട്രസ്റ്റുകൾ മുഖേനയുള്ള നിക്ഷേപത്തിലൂടെ 13,500 കോടിയും മറ്റ് ബാങ്ക് ശാഖകളിലൂടെ 3,100 കോടിയും സ്വിസ് ബാങ്കുകളിലെത്തി. വ്യക്തിഗത നിക്ഷേപത്തിൽ കുറവുണ്ടായെങ്കിലും ട്രസ്റ്റ്, ബാങ്ക് എന്നിവയിലൂടെയെത്തിയ നിക്ഷേപത്തിൽ വൻകുതിപ്പാണുണ്ടായിട്ടുള്ളത്. ഇന്ത്യയുമായുള്ള ധാരണപ്രകാരം 2018നുശേഷം രാജ്യത്തുനിന്നുള്ള നിക്ഷേപത്തിന്റെ കണക്കുകൾ സ്വിസ് അധികൃതർ കൈമാറുന്നുണ്ട്.

from money rss https://bit.ly/2TH1h4L
via IFTTT