121

Powered By Blogger

Thursday 22 August 2019

സെന്‍സെക്‌സില്‍ 259 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സെൻസെക്സ് 259 പോയന്റ് താഴ്ന്ന് 36213ലും നിഫ്റ്റി 78 പോയന്റ് നഷ്ടത്തിൽ 10663ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 188 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 394 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഊർജം, എഫ്എംസിജി, ഇൻഫ്ര, ലോഹം, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇന്ത്യബുൾസ് ഹൗസിങ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, വിപ്രോ, ടിസിഎസ്, എംആന്റ്എം, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 587 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/30rP95V
via IFTTT

ആർ.ബി.ഐ. വായ്പാനിരക്ക് വീണ്ടും കുറച്ചേക്കും

കൊച്ചി:വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 0.40-0.65 ശതമാനത്തിന്റെ കൂടി കുറവ് റിപോ നിരക്കിൽ ഉണ്ടാകുമെന്നാണ് ബ്രോക്കറേജുകളുടെ നിരീക്ഷണം. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന പലിശയായ റിപോ നിലവിൽ 5.40 ശതമാനമാണ്. കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ റിപോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് ആർ.ബി.ഐ. റിപോ നിരക്ക് കുറയ്ക്കുന്നത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് നിലവിൽ ആർ.ബി.ഐ. മുൻഗണന നൽകുന്നത്. അതുകൊണ്ട് വീണ്ടും മൂന്നോ നാലോ തവണ റിപോ നിരക്കിൽ കേന്ദ്ര ബാങ്ക് കുറവ് വരുത്തുമെന്നാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നത്. 2019-2020-ൽ ഇന്ത്യ 6.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. എന്നാൽ വളർച്ചാ അനുമാനം ആർ.ബി.ഐ. വെട്ടിക്കുറയ്ക്കുകയാണെങ്കിൽ അത് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്താനുള്ള നീക്കത്തിന്റെ സൂചനയാണെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. content highlights:rbi likely to decrease repo rate

from money rss http://bit.ly/2ZqGNhy
via IFTTT

പി.എഫ്. പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ മുഴുവൻ പെൻഷൻ

കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കാൻ ഹൈദരാബാദിൽ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ബോർഡ് ചെയർമാൻ കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ്കുമാർ ഗംഗവാർ അധ്യക്ഷത വഹിച്ചു. മാസപെൻഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് തുക പെൻഷൻ പറ്റുമ്പോൾ മുൻകൂറായി നൽകുന്നതാണ് ഇ.പി.എഫ്. പെൻഷൻ പദ്ധതിയിലെ കമ്മ്യൂട്ടേഷൻ സമ്പ്രദായം. 1998-ലാണ് കമ്മ്യൂട്ടേഷൻ തുടങ്ങിയത്. എന്നാൽ 2008-ൽ ഈ ആനുകൂല്യം നിർത്തി. പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ 100 മടങ്ങ് കമ്മ്യൂട്ട് ചെയ്തവർക്ക് ബാക്കിതുക മാത്രമേ പിന്നീട് മരണംവരെ ലഭിക്കുകയുള്ളുവെന്നതാണ് തുടരുന്ന രീതി. പെൻഷൻ കമ്മ്യൂട്ട് ചെയ്ത് 180 മാസം കഴിയുമ്പോൾ മാത്രമാണ് മുഴുവൻ പെൻഷന് അർഹത. ആറ്ലക്ഷത്തിൽപ്പരം പെൻഷൻകാർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴിൽ സഹമന്ത്രി വ്യക്തമാക്കി. അതേസമയം 2008-ൽ നിർത്തലാക്കിയ കമ്മ്യൂട്ടേഷൻ സമ്പ്രദായം പിന്നീട് വിരമിച്ചവർക്ക് ബാധകമാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പെൻഷൻകാർക്ക് വിരമിക്കുമ്പോൾ പെൻഷൻതുകയുടെ 40 ശതമാനം 144 മാസത്തേത് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവൻ പെൻഷൻതുക ലഭിക്കും. Content Highlights: Good news for 6 lakh pensioners

from money rss http://bit.ly/2HmrL2t
via IFTTT

കമ്മീഷന്‍ നല്‍കാതെ മ്യൂച്വല്‍ ഫണ്ടില്‍ നേരിട്ട് നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് ഏറെക്കുറെ ധാരണയായി. ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കുമെന്ന് അന്വേഷിച്ച് നിരവധി ചോദ്യങ്ങളാണ് ഇ-മെയിലിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കും എന്നതിനാക്കുറിച്ചാവട്ടെ ഇത്തവണ; നേരിട്ടും വിതരണക്കാർ വഴിയും ഓൺലൈനിലൂടെയും ഫണ്ടുകളിൽ നിക്ഷേപിക്കാം. നേരിട്ട് ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യാം. നടപടിക്രമങ്ങൾ ആദ്യംവേണ്ടത് ബാങ്ക് അക്കൗണ്ട്. പിന്നെ കെവൈസി രജിസ്ട്രേഷൻ നടത്തുക. ഫണ്ട് സെലക്ട് ചെയ്യുക. ഫണ്ട് കമ്പനിയുടെ ഓഫീസിലോ(എഎംസി)കാർവിഎംഎഫിന്റേയോ കാംസിന്റെയോ ഓഫിസിൽനിന്ന് അപേക്ഷ ഫോമും വിശദവിവരങ്ങളും തേടുക. ഫണ്ടിന്റെ പേരിലുള്ള ചെക്ക് എഴുതി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷ ഫോം വാങ്ങിയ ഓഫീസിൽതന്നെ ഏൽപ്പിക്കുക. അതല്ലെങ്കിൽ പ്രസ്തുത ഫണ്ട് കമ്പനിയുടെ വെബ്സൈറ്റ് വഴി അപേക്ഷ പൂരിപ്പിച്ച് ഓൺലൈനിലൂടെ നിക്ഷേപം നടത്തുക. കൈവശംവേണ്ട രേഖകൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ( ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി കോഡ്, എംഐസിആർ കോഡ് എന്നിവ), പാൻ നമ്പർ എന്നിവയോടൊപ്പം കെവൈസി നടപടിക്രമങ്ങൾ പാലിക്കുന്നതിനായി വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയുമുണ്ടായാൽ നിങ്ങൾക്കും നിക്ഷേപം നടത്താം(കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്ട്രേഷൻ മതി). കെവൈസിക്കുവേണ്ടി താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും സൈറ്റിൽനിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കാർവി മ്യൂച്ച്വൽ ഫണ്ടിന്റെയോ, കാംസിന്റെയോ ഓഫീസുകളിൽ നൽകാം. കെവൈസിരജിസ്ട്രേഷന് എഎംസി ഓഫീസുകളും സഹായിക്കും. അപേക്ഷ നൽകിക്കഴിഞ്ഞാൽ ഈ സൈറ്റുകളിൽതന്നെ സ്റ്റാറ്റസ് പരിശോധിക്കാനും അവസരമുണ്ട്. http://bit.ly/2JzgD5d http://bit.ly/2LLwRVN http://bit.ly/2Jtnld7 http://bit.ly/2HHRpvA http://bit.ly/2sQk65d എങ്ങനെ നിക്ഷേപിക്കാം മ്യൂച്വൽ ഫണ്ട് വിതരക്കാർ, ബാങ്കുകൾ, സാമ്പത്തിക ഉപദേശകർ എന്നിവർ വഴി ഫണ്ടിൽ നിക്ഷേപം നടത്താം. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിവുള്ളവർക്ക് നേരിട്ട് നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാം. അത്തരക്കാർക്ക് അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ഇൻവെസ്റ്റർ സർവീസ് സെന്ററുകൾ വഴിയും ഇവയുടെ രജിസ്ട്രാർമാരായ കംപ്യൂട്ടർ ഏജ് മാനേജ്മെന്റ് സർവീസസ്(CAMS), കാർവി(KARVY) എന്നിവ വഴിയും ഫണ്ട് കമ്പനികളുടെ വെബ്സൈറ്റ് വഴിയും നിക്ഷേപം നടത്താം. എ.എം.സി. ഓഫീസുകൾ മെട്രോ നഗരങ്ങളിൽ മാത്രമാണ് ഉണ്ടാകുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചില കമ്പനികൾക്ക് ഓഫീസുകളുണ്ട്. കാംസ്, കാർവി തുടങ്ങിയ രജിസ്ട്രാർമാർക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസുകളുണ്ട്. കൂടുതൽ വിവരങ്ങൾ http://bit.ly/2LJISei, http://bit.ly/2Jx14v1 എന്നീ വെബ് സൈറ്റുകളിൽനിന്ന് ലഭിക്കും. നിക്ഷേപം നടത്തേണ്ട ഫണ്ടുകളുടെ അപേക്ഷാ ഫോറങ്ങൾ മേൽപ്പറഞ്ഞ ഓഫീസുകളിൽ നിന്ന് നേരിട്ട് ലഭിക്കും. വെബ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. ഇ-മെയിൽ അല്ലെങ്കിൽ തപാൽ വഴി ആവശ്യപ്പെട്ടാൽ കമ്പനികൾ അപേക്ഷാ ഫോറം അയച്ചുതരും. അപേക്ഷയിൽ ബ്രോക്കർ കോഡ് നൽകേണ്ട ഭാഗത്ത് ഡയറക്ട് എന്നെഴുതിയാൽ നേരിട്ടുള്ള നിക്ഷേപമായി പരിഗണിക്കും. പേര്, വിലാസം, പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, നോമിനി എന്നിവ മാത്രം അറിഞ്ഞാൽ അപേക്ഷാ ഫോം പൂരിപ്പിക്കാം. ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉൾപ്പെടുത്താൻ മറക്കേണ്ട. സ്റ്റേറ്റ്മെന്റും മറ്റും ഓൺലൈനിൽ ആവശ്യപ്പെടാൻ ഈ മെയിൽ വിലാസം ആവശ്യമാണ്. ഒപ്പ് ഇടാൻ മറക്കരുത്. നിശ്ചിതസ്ഥലത്ത് ഫണ്ടിന്റെ പേര് നൽകാം. ഫണ്ടിന്റെ പ്ലാനിനൊപ്പം റെഗുലർ പ്ലാൻ ഡയറക്ട് പ്ലാൻ എന്നിവയിലേതെങ്കിലും ചേർക്കണം. നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ഡയറക്ട് പ്ലാനുള്ളത്. ഫണ്ടിന്റെ പേരിൽ നിക്ഷേപ തുകയ്ക്കുള്ള ചെക്കെഴുതി അപേക്ഷയോടൊപ്പം സർവീസ് സെന്ററുകളിൽ നൽകണം. നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉണ്ടെങ്കിൽ ആർക്കും ഓൺലൈനായി നിക്ഷേപം നടത്താം. എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, എസ്.ബി.ഐ, ഡി.എസ്.പി.ബ്ലാക്ക് റോക്ക്, ഫിഡിലിറ്റി, റിലയൻസ്, ടാറ്റ തുടങ്ങി എല്ലാ മ്യൂച്വൽ ഫണ്ട് കമ്പനികളും ഓൺലൈൻ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നുണ്ട്. ഈ കമ്പനികളുടെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് പൂർത്തിയാക്കാം. ഒരുതവണ രജിസ്റ്റർ ചെയ്താൽ എപ്പോൾ വേണമെങ്കിലും നിക്ഷേപം നടത്താം. നിക്ഷേപിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനും മറ്റൊരുഫണ്ടിലേയ്ക്ക് മാറുന്നതിനും(സ്വിച്ചിങ്)ഓൺലൈൻ വഴികഴിയും. ആദ്യത്തെ പർച്ചെയ്സ് ഓഫ്ലൈനായി ചെയ്യുന്നതാണ് നല്ലത്. തുടർന്നുള്ള നിക്ഷേപം ഓൺലൈനിലാകാം. ഡയറക്ട് പ്ലാനുകൾ നേരിട്ട് നിക്ഷേപിക്കുന്നതിനാണ് മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. ബ്രോക്കർ, ഏജന്റ്, സാമ്പത്തിക ഉപദേഷ്ടാക്കൾ, ഇടനിലക്കാർ എന്നിവരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം ലഭിക്കും. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ നേരിട്ട് നിക്ഷേപിക്കുന്നതാണ് ഉചിതം. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും കഴിവുണ്ടാകണം. നിലവിൽ സാധാരണ പ്ലാനിലുള്ള എൻ.എ.വിയെക്കാളും കൂടുതലായിരിക്കും ഡയറക്ട് പ്ലാൻ പ്രകാരമുള്ള എൻ.എ.വി. മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് കമ്പനികൾ നൽകുന്ന കമ്മീഷൻ നിക്ഷേപകന് വീതിച്ചു നൽകുന്നതിനാലാണ് അറ്റ ആസ്തി മൂല്യത്തിൽ വർധന ഉണ്ടാകുന്നത്. വിതരണക്കാർക്കും മറ്റും നൽകുന്ന കമ്മീഷൻ ഇല്ലാതാകുന്നതോടെ ചെലവ് അനുപാതത്തിൽ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതാണ് നേരിട്ടുള്ള നിക്ഷേപകന് ഗുണകരമാകുക. ഇത്രയും നടപടിക്രമങ്ങൾ പാലിച്ചാൽ നിങ്ങൾക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. എസ്ഐപിയായി(പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി)നിക്ഷേപിച്ചാൽ ദീർഘകാലത്തേയ്ക്ക് മികച്ചനേട്ടം ഉറപ്പാക്കാനാകും.സ്റ്റേറ്റ്മെന്റിനൊപ്പം ലഭിക്കുന്ന ചെറിയൊരു ഫോം പൂരിപ്പിച്ചുനൽകിയാൽ ഫണ്ടിൽനിന്ന് പണം പിൻവലിക്കാനും കഴിയും. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2ZeMJuf
via IFTTT