മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച് ഭാവിയിൽ വൻതുക സമാഹരിക്കാനുള്ള മാർഗങ്ങൾ തേടുന്നവരാണ് നിക്ഷേപകരിൽ പലരും. അവർക്കുമുന്നിൽഒരു മാജിക് ലിസ്റ്റ് അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. സുരേഷും വിനോദും സുമേഷുമെല്ലാം ഇ-മെയിലിലൂടെ ഈപട്ടികയാണ് ആവശ്യപ്പെടുന്നത്. ഇരട്ട അക്ക ആദായം പെരുപ്പിച്ചുകാണിക്കുന്നതാണെന്നും കെട്ടുകഥയാണെന്നുമുള്ള ആരോപണത്തിന് കണക്കുകൾ മറുപടിനൽകും. കോവിഡ് വ്യാപനത്തിനിടയിൽ ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുമ്പോഴാണ് ഈ ഫണ്ടുകൾ മികച്ച ആദായം നിക്ഷേപന് നൽകിയത്. റെഗുലർ പ്ലാനുകളെ അപേക്ഷിച്ച് നേരിട്ട് നിക്ഷേപിക്കാവുന്ന ഡയറക്ട് പ്ലാനിൽ ആദായം കൂടുതൽകിട്ടുമെന്ന് നിക്ഷേപർക്ക് ബോധ്യമായതോടെ സ്വയം നിക്ഷേപം നടത്താനാണ് പലർക്കുംതാൽപര്യം. അതിനായി മികച്ച ഫണ്ടുകൾതേടി ഇന്റർനെറ്റിൽ സർച്ച് ചെയ്യുന്നവരുടെ എണ്ണംകുറവല്ല. നെറ്റിൽനിന്നുള്ള തിരയിലിൽ ലഭിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ സമ്പന്നനാകുമെന്ന് കരുതാൻവരട്ടെ. ഹ്രസ്വകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും മികച്ച ആദായംനൽകുന്ന ഫണ്ടുകളെന്ന രീതിയിൽ പട്ടിക ലഭിക്കുക. ഒരേഫണ്ടുകാറ്റഗറികളിൽനിന്നുള്ള ഫണ്ടുകളുമാകും ചിലപ്പോൾ അവയിൽ ഉണ്ടാകുക. അല്ലെങ്കിൽ റിസ്ക് കൂടിയ ഫണ്ടുകളുടെ പട്ടികയിൽ അറിയാതെ ചെന്നുചാടാനും ഇടയാക്കിയേക്കാം. നെറ്റിൽനിന്നോ, സഹപ്രവർത്തകരിൽനിന്നോ നിക്ഷേപിക്കാനുള്ള ഫണ്ടുകളുടെ പേരുകൾ ലഭിച്ചേക്കാം. ഒരുകാര്യം മനസിലാക്കുക, അത് നിങ്ങളുടെ റിസ്ക് പ്രൊഫൈലിനും സാമ്പത്തിക ലക്ഷ്യങ്ങൾക്കും യോജിച്ചവയല്ലായിരിക്കാം. ഈ സാഹചര്യത്തിലാണ് മികച്ച ആദായം നൽകിവരുന്ന 10 ഫണ്ടുകളുടെ പട്ടിക ഇവിടെ അവതരിപ്പിക്കുന്നത്. അഗ്രസീവ് ഹൈബ്രിഡ്, ലാർജ് ക്യാപ്, ലാർജ് ആൻഡ് മിഡ്ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ്, മൾട്ടി ക്യാപ്,ടാക്സ് സേവിങ്(ഇഎൽഎസ്എസ്) എന്നിങ്ങനെ ഏഴുവിഭാഗങ്ങളിലുള്ള ഫണ്ടുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേട്ടത്തിന്റെ പട്ടിക Fund Catagroy 7Yr Return(%) AUM(Cr) TER(%) 1 Axis Bluechip Large Cap 15.07 16,764 0.56 2 SBI Equity Hybrid Aggressive Hybrid 14.91 31,993 1.01 3 Canara Robeco Equity Hybrid Aggressive Hybrid 15.46 3,351 0.85 4 Canara Robeco Emerging Equities Large & MidCap 24.40 5,878 0.77 5 Mirae Asset Emerging Bluechip Large & MidCap 25.45 11,316 0.84 6 Axis Long Term Equity ELSS 18.89 21,905 0.89 7 DSP Midcap Mid Cap 21.44 7,883 1.01 8 L&T Midcap Mid Cap 20.84 5,791 0.74 9 SBI Focused Equity Multi Cap 17.36 10,248 0.81 10 SBI Small Cap Small Cap 26.43 5,039 0.96 *Data as on 06 Oct 2020. AUM: ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. TER: ചെലവിനത്തിൽ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നതുക. ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ പുതിയതായി ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനെത്തുന്നവർക്ക് യോജിച്ചതാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. മൊത്തം തുകയിൽ 65ശതമാനം മുതൽ 80ശതമാനവരെ ഓഹരിയിലാണ് ഈഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. കടപ്പത്രങ്ങളിൽ 25 മുതൽ 30ശതമാനംവരെയും നിക്ഷേപം നടത്തുന്നു. വിപണിയിലെ കനത്ത ചാഞ്ചാട്ടത്തിൽനിന്ന് ഈ മിശ്രിതം നിക്ഷേപത്തെ സംരക്ഷിക്കും. യാഥാസ്ഥിതികരായ ഓഹരി നിക്ഷേപകർക്ക് ഏറ്റവും യോജിച്ചവയാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ. ഓഹരികളിൽ നിക്ഷേപിക്കുമ്പോഴും താരതമ്യേന സൂരക്ഷിതത്വം തേടുന്നവർക്ക് യോജിച്ചവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ. മികച്ച വൻകിട കമ്പനികളുടെ 100ഓഹരികളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകളെ അപേക്ഷിച്ച് ചാഞ്ചാട്ടം കുറവായിരിക്കും ലാർജ് ക്യാപ് വിഭാഗത്തിലെ ഫണ്ടുകൾക്ക്. സ്ഥിരതയാർന്ന നേട്ടവും താരതമ്യേന മികച്ച ആദായവും പ്രതീക്ഷിക്കുന്നവർക്ക് യോജിച്ചവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ. വൈവിധ്യവത്കരണം നേട്ടമാക്കാവുന്ന ഫണ്ട് വിഭാഗമാണ് മൾട്ടി ക്യാപ്. നിയന്ത്രണമേതുമില്ലാതെ ഏതുവിഭാഗം ഓഹരികളിലും നിക്ഷേപിക്കാൻ ഈവിഭാഗം ഫണ്ടുകളിലെ മാനേജർമാക്ക് കഴിയുമായിരുന്നു. എന്നാൽ ഈയിടെ സെബി ഇതിൽ മാറ്റംവരുത്തി. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ 25ശതമാനംവീതം നിക്ഷേപം നടത്തണമെന്നാണ് പുതിയ നിർദേശം. അടുത്തവർഷമാദ്യത്തോടെയാകും പുതിയ തീരുമാനം നടപ്പിലാക്കേണ്ടിവരിക. അതുകൊണ്ട് തൽക്കാലം ഫണ്ടുകമ്പനികളെടുക്കുന്ന തീരുമാനത്തിന് കാത്തിരിക്കുകയാകും നല്ലത്. ആദായനികുതി ഇളവ്(80സി)ആവശ്യമുണ്ടെങ്കിൽ മൾട്ടിക്യാപിനുപകരം ടാക്സ് സേവിങ് ഫണ്ട് പരിഗണിക്കാം. റിസ്കെടുക്കാം മികച്ച ആദായമാണ് വേണ്ടതെന്നുള്ളവർക്ക് യോജിച്ചവയാണ് മിഡ്ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ. മിഡ് ക്യാപ് ഫണ്ടുകൾ കൂടുതലും ഇടത്തരം കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. സ്മോൾ ക്യാപുകളാകട്ടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ കമ്പനികളിൽ നിക്ഷേപിക്കുന്നു. ഹ്രസ്വകാലയളവിൽ നഷ്ടസാധ്യതകൂടുമെങ്കിലും ദീർഘകാലയളവിൽ മികച്ച ആദായംനൽകാൻ ഇത്തരം ഫണ്ടുകൾക്ക് കഴിയും. ദീർഘ നിക്ഷേപ കാലയളവും റിസ്ക് എടുക്കാനുള്ള കഴിവുമുണ്ടെങ്കിൽ ഈ ഫണ്ടുകളിൽ നിക്ഷേപം നടത്താം. നിക്ഷേപം എസ്.ഐ.പിയായി മാത്രം മുകളിൽ വ്യക്തമാക്കിയ ഫണ്ടുകളിൽ എസ്.ഐപി.ആയി ദീർഘകാലത്തേയ്ക്ക് നിക്ഷേപം നടത്തുക. അഞ്ചുവർഷത്തിനുതാഴെയുള്ള നിക്ഷേപ ലക്ഷ്യത്തിനായി ഈ ഫണ്ടുകൾ തിരഞ്ഞെടുക്കാതിരിക്കുക. വർഷത്തിലൊരിക്കൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി മുന്നേറുക. കഴിയുമെങ്കിൽ എസ്.ഐ.പി തുകയിൽ ഓരോവർഷം കഴിയുമ്പോഴും പത്തുശതമാനംവർധനവരുത്തുക. feedbacks to: antonycdavis@gmail.com കുറിപ്പ്: വിപണിയിലെ വ്യത്യസ്ത സൈക്കിളുകളിൽ മികച്ച ആദായം നൽകിയ ഫണ്ടുകളാണ് മുകളിൽ നൽകിയിട്ടുള്ളത്. ചുരുങ്ങിയത് ഏഴുവർഷക്കാലയളവിലെ ലക്ഷ്യംമുന്നിൽകണ്ട് നിക്ഷേപം തുടങ്ങുക. ഹ്രസ്വകാലയളവിലെ ആദായം പരിഗണിക്കാതിരിക്കുക.
from money rss https://bit.ly/3nmE2Hj
via
IFTTT