121

Powered By Blogger

Tuesday 26 January 2021

പി.ഇ മത്തായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ

കൊച്ചി: നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (എൻബിഎഫ്സി) കളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ സിഇഒആയി പി.ഇ മത്തായിയെ നിയമിച്ചു. ബിസിനസ് തന്ത്രങ്ങൾ ആവിഷ്ക്കരിച്ചുംമാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റിയും കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായ കമ്പനിയാണിത്, അതിന്റെ പൈതൃകം കെട്ടിപ്പടുക്കി മുന്നോട്ട് പോകുമെന്ന് പി.ഇ മത്തായി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എയുഎമ്മിൽ 21 ശതമാനം വളർച്ചയോടൊപ്പം ലാഭത്തിൽ 44 ശതമാനം വർധന കമ്പനി നേടിയിരുന്നു. പി.ഇ മത്തായി മുത്തൂറ്റ് പ്രെഷ്യസ് മെറ്റൽസ് കോർപ്പറേഷനൻ സിഇഒ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ജനറൽ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചു.

from money rss https://bit.ly/3iQzerN
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 36,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപകുറഞ്ഞ് 36,600 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില. 36.840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.3ശതമാനം ഇടിഞ്ഞ് 1,845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് അടുത്തിടയൊന്നും പ്രധാനപ്രഖ്യാനങ്ങൾ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയിലും വലിയിൽ ഇടിവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,845 രൂപയിലേയ്ക്ക് താഴ്ന്നു. വെള്ളിവിലയിലും സമാനമായവിലയിടിവുണ്ടായി.

from money rss https://bit.ly/3cfpJkP
via IFTTT

കരുതലോടെ നീങ്ങുക: യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കാത്തിരിപ്പ് വേണ്ടിവന്നേക്കാം

കോവിഡ് മഹാമാരിക്കിടയിലും 10 മാസമായിതുടരുന്ന കുതിപ്പ് ഓഹരികളുടെ പ്രൈസ് ഏണിംഗ് (പി ഇ) റേഷ്യോ അനുപാതം പോലെയുള്ള അളവുകോലുകളുടെ അടിസ്ഥാനത്തിൽ വിപണിയെ അമിത മൂല്യ നിർണയത്തിലെത്തിച്ചിരിക്കയാണ്. വർഷത്തിലെ ബാക്കി നാളുകളിൽ പ്രകടനം മോശമാകാനുള്ള ആപൽ സാധ്യതയാണ് ഈ വർധിത മൂല്യനിർണയംമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽതന്നെ യാഥാർത്ഥ്യ ബോധത്തിലധിഷ്ഠിതമായ പ്രതീക്ഷകളായിരിക്കണം 2021 ൽ വെച്ചുപുലർത്തേണ്ടത്. ജോ ബൈഡന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയിലുള്ള പ്രതീക്ഷ, ഉടനെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് എന്നിവയാണ് ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുന്നത്. തുടരുന്ന വിദേശ നിക്ഷേപങ്ങളും ചില്ലറ നിക്ഷേപകരുമാണ് ഇന്ത്യൻ ഓഹരി വിപണിക്കു പുതുജീവൻ നൽകിയത്. വരും ദിവസങ്ങളിൽ ആഭ്യന്തരവിപണി ബജറ്റിനെക്കുറിച്ചുള്ള വൻ പ്രതീക്ഷയിൽ മുന്നേറ്റം തുടരുകയും ആഗോള വിപണി പുതിയ യുഎസ് പ്രസിഡന്റ് കൈക്കൊള്ളാനിരിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പ്രതീക്ഷയോടെ നില കൊള്ളുകയുംചെയ്യും. അതേസമയം ആഗോള പണമൊഴുക്ക് വേണ്ടത്ര ലഭ്യമാവുകയും കോർപറേറ്റ് വരുമാനനേട്ടം നിലനിൽക്കുകയും ചെയ്യുന്നിടത്തോളം വിപണിയുടെ പ്രകടനം ഊർജ്ജ്വസലമായി തുടരുകതന്നെചെയ്യും എന്നകാര്യം മനസിലാക്കുകയുംവേണം. ജോബൈഡൻ പ്രഖ്യാപിക്കാനിരിക്കുന്ന പുനരുജ്ജീവന പദ്ധതിയെക്കുറിച്ചുള്ള പ്രതീക്ഷയിൽ കുതിക്കുകയാണ് ആഗോള വിപണി. ഇന്ത്യൻ വിപണിയിലെ കുതിപ്പിനു കാരണം വിദേശ സ്ഥാപന നിക്ഷേപങ്ങളും ചില്ലറ നിലവാരത്തിൽ ഓഹരി വാങ്ങൽ കൂടിയതും കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയും മൂന്നാംപാദത്തിലെ കോർപറേറ്റ് ഫലങ്ങൾ മെച്ചമായിരിക്കുമെന്ന കണക്കുകൂട്ടലുമാണ്. വിലക്കയറ്റം വർധിക്കുകയും രാഷ്ട്രീയകാരണങ്ങളാലുള്ള ആഗോള പ്രശ്നങ്ങൾ വളരുകയോ പലിശനിരക്കുകൾ കൂടുകയോ ചെയ്താലല്ലാതെ ഇന്നത്തെ സ്ഥിതിയിൽ മാറ്റമുണ്ടാകാനോ കനത്തതോതിലുള്ള തിരുത്തലിനോ സാധ്യതയില്ല. 10 മാസമായി ധനവിപണിയെ ശക്തമായി പിന്താങ്ങിക്കൊണ്ടിരിക്കുന്ന പണമൊഴുക്ക് വിപരീത ദിശയിലാക്കാനുള്ള പദ്ധതി ഉണ്ടായാൽ വിപണിയെ സംബന്ധിച്ചടത്തോളം കൂടിയ ആപൽസാധ്യത സൃഷ്ടിക്കും. വിപണി സാധാരണ നിലവീണ്ടെടുക്കുകയും യഥേഷ്ടം ഒഴുകിയെത്തിയ പണംപെരുകുകയും സാമ്പത്തികരംഗത്ത് ഇരട്ടിഫലം സൃഷ്ടിക്കുകയും ചെയ്തശേഷം മാത്രമെ കൂടിയ പണമൊഴുക്ക് കുറയാനിടയുള്ള മാറ്റത്തിന്റെ ഘട്ടംസംഭവിക്കൂ എന്ന കാര്യവും ശ്രദ്ധിക്കണം. പിഇ അനുപാതം സാധാരണനിലയിലേക്കു കൊണ്ടുവന്ന് കൂടുതൽ പ്രായോഗികമാക്കാൻവഴികളുണ്ടോ എന്നു നോക്കാം. ഇന്ത്യയിൽ വളരെക്കാലം ചില്ലറവിപണനരംഗത്ത് വിലക്കയറ്റം അനുഭവപ്പെടുന്നുണ്ട്. ഓഹരി വിപണിയിലെ വില നിർണയത്തെ ഇത് ദോഷകരമായി ബാധിച്ചു. വിലക്കയറ്റം ദോഷകരമായി ബാധിച്ച കമ്പനികളുടെ ഓഹരിമൂല്യം കുറയുകയും വിലക്കയറ്റംമൂലം ഗുണമുണ്ടായ കമ്പനികളുടേത് കൂടുകയുംചെയ്തു. വർധിച്ച വിലക്കയറ്റത്തിന്റെഫലം ലഘൂകരിക്കാൻ പിഇ നിലവാരം ദീർഘകാല വിലക്കയറ്റ നിരക്കുമായി ക്രമീകരിക്കേണ്ടിയിരുന്നു. ഈ അസാധാരണ സാഹചര്യത്തിൽ യഥാർത്ഥ പലിശ നിരക്കും ഓഹരിവിപണിയും തമ്മിലുള്ള സുപ്രധാന ബന്ധം പരിശോധിക്കാം. യഥാർത്ഥ പലിശനിരക്ക് എന്നാൽ സർക്കാരിന്റെ 10 വർഷ ബോണ്ട് നേട്ടത്തിൽനിന്ന് പ്രതിമാസ ഉപഭോക്തൃ വിലസൂചിക കുറച്ചാൽ കിട്ടുന്നതാണ്. മൂലധനത്തിനോ നിക്ഷേപകർക്കോ ലഭിക്കുന്ന യഥാർത്ഥ ലാഭമാണിത്. പലിശനിരക്ക് തുടർച്ചയായി കുറഞ്ഞതും വിലക്കയറ്റം തുടർന്നുകൊണ്ടിരുന്നതും നിമിത്തം 2020ൽ ഇന്ത്യയിലെ യഥാർഥ പലിശ നിരക്ക് താഴെ പട്ടികയിൽ കാണിച്ച പ്രകാരം പ്രതികൂലമായിരുന്നു. സമ്പദ് വ്യവസ്ഥകളിലെ അസന്തുലനമോ കുഴപ്പങ്ങളോ കാരണവും ഇങ്ങനെ സംഭവിക്കാറുണ്ട്. ദീർഘകാലത്തേക്ക് യഥാർഥ പലിശനിരക്ക് പ്രതികൂലമാകുന്നത് സമ്പദ്വ്യവസ്ഥയ്ക്കും നിക്ഷേപകർക്കും ഒരുപോലെ ദോഷകരമാണ്. വളരുന്ന സമ്പദ്ഘടനയിൽ ദീർഘകാലത്തേക്ക് പ്രതികൂല പലിശ നിരക്ക് നിലനിൽക്കില്ല. കാരണം ഭാവിയിൽ സാമ്പത്തികമേഖല വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതികൂല പലിശവൃത്തത്തിൽ ഓഹരി വിപണിയുടെ പ്രകടനം നന്നായിരിക്കും. കാരണം വിലകുറയുന്ന പ്രതികൂല പലിശ വൃത്തത്തിലാണ് ഓഹരി വിപണിയും സാമ്പത്തിക മേഖലയും ആകർഷകമാവുക. പ്രതികൂല പലിശനിരക്കുകൾ അനുകൂലമായിത്തീരുന്ന മാറ്റത്തിന്റെ ഏറ്റവും ഉയർന്നഘട്ടം വിപണിക്കു ഗുണകരമാണ്. കാരണം സാമ്പത്തിക പ്രവർത്തനങ്ങൾ വർധിക്കും. ഈ ഘട്ടമാണ് 2020 ഡിസമ്പറിൽ ഇന്ത്യയിൽ ആരംഭിച്ചതും 2021ലൂടെ തുടരാനിരിക്കുന്നതും. ഉയർന്നനിരക്കും ലാഭവും ബിസിനസ് വർധിപ്പിക്കും. ഓഹരികൾക്ക് വളരെ അനുകൂലമാണിത്. മുന്നോട്ടുപോകുമ്പോൾ, വിലക്കയറ്റ വളർച്ചയിലുണ്ടാകുന്ന കുറവ്, ലാഭവർധന, സമ്പത്തിക ആവശ്യങ്ങളുടെ വർധന എന്നിവയെല്ലാം ഓഹരി വിപണിക്കു ഗുണകരമായിരിക്കും. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ആവശ്യമായിരുന്ന കൂടിയതോതിലുള്ള പണത്തിന്റെ വരവും ഓഹരി വിപണിയിൽ കഴിഞ്ഞ 10 വർഷത്തെ തുടർച്ചയായ കുതിപ്പും വാങ്ങൽ നിരക്കു ഗണ്യമായി വർധിപ്പിച്ചു. കൂടിയ മൂല്യനിർണയത്തിനു മറ്റൊരുകാരണം നേട്ടത്തിലെ കുറവാണ്. എന്നാൽ ഭാവിയിൽ സാമ്പത്തിക ലാഭമുണ്ടാകുന്നതോടെ ഈ അവസ്ഥയും ഗുണപരമായ മാറ്റത്തിനു വിധേയമാകും. ഇടക്കാലം മുതൽ ദീർഘകാലത്തേക്ക് ഓഹരി വിപണിയെ പിന്തുണയ്ക്കുന്ന ലാഭകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണു നീങ്ങുന്നത്. ഹൃസ്വകാലത്തെ ചാഞ്ചല്യം വിപണിക്കു നല്ലതാണ്. അല്ലാത്തപക്ഷം അത് വിപണിയെ കൂടുതൽ മൂല്യവർധിതവും അപകടകരവുമാക്കിത്തീർക്കും. 10 മുതൽ 15 ശതമാനം വരെയുള്ള തിരുത്താണ് പ്രതീക്ഷിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ വിപണിയുടെ ഊർജ്ജം നില നിർത്താൻ ഇതുനല്ലതാണ്. ഓഹരികളും മേഖലകളും നോക്കിവേണം നിക്ഷേപിക്കാൻ. തീരെചെറിയ ഓഹരികൾ ഒഴിവാക്കണം, കാരണം വിപണിയിൽ പ്രകടനം മോശമാവുകയോ തിരുത്തൽ പ്രതീക്ഷതിലും കൂടുകയോചെയ്താൽ ഇത്തരം ഓഹരികളിൽ കനത്ത തിരിച്ചടിയുണ്ടാകും. ഹൃസ്വകാലത്തേക്ക് ലാഭമെടുത്ത് ഭാരം കുറയ്ക്കുന്നത് നല്ലതാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഐടി, ഫാർമ, കെമിക്കൽ മേഖലകൾ വലിയ പ്രതീക്ഷ നൽകുന്നു. ഇപ്പോഴത്തെ വിപണി മൂല്യനിർണയം കാരണംഹ്രസ്വകാലത്തേയ്ക്ക് ജാഗ്രത പുലർത്തേണ്ടിവരുമെങ്കിലും ചാക്രിക വ്യവസായ രംഗങ്ങളായ ബാങ്കുകളും ലോഹ വിപണിയും മികച്ച അവസരമാണുനൽകുന്നത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3ptd2a0
via IFTTT

സെൻസെക്‌സിൽ 280 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,200ന് താഴെയെത്തി

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 14,200ന് താഴെയെത്തി. 280 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 48,066ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 81 പോയന്റ് താഴ്ന്ന് 14,157ലുമെത്തി. ബിഎസ്ഇയിലെ 586 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 526 ഓഹരികൾ നേട്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ് കോർപ്, എസ്ബിഐ, ഇൻഫോസിസ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടെക്മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരംനടക്കുന്നത്. വാഹനം, ഫാർമ, ലോഹം തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബാങ്ക് ഓഫ് ബറോഡ, മാരികോ, ഇമാമി തുടങ്ങി 50 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Sensex falls 280 points, Nifty below 14,200

from money rss https://bit.ly/36e8qN8
via IFTTT

ഇന്ത്യയിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിൽ വർധന

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും 2020-ൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയർന്നു. യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വൻ സാമ്പത്തിക ശക്തികൾക്ക് എഫ്.ഡി.ഐ.യിൽ ഇടിവുണ്ടായപ്പോൾ ഇന്ത്യയും ചൈനയും വളർച്ച കൈവരിച്ചതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. 5,700 കോടി ഡോളറാണ് ഇന്ത്യയിലേക്ക് കഴിഞ്ഞവർഷം ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശനിക്ഷേപം. ഡിജിറ്റൽ മേഖലയിലേക്ക് എത്തിയ നിക്ഷേപങ്ങളാണ് ഇന്ത്യയ്ക്ക് നേട്ടമായത്. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവിടങ്ങളിലേക്ക് ഫെയ്സ്ബുക്ക് അടക്കമുള്ള ആഗോള കമ്പനികൾ നടത്തിയ മൂലധന നിക്ഷേപം വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. അതേസമയം, ആഗോള തലത്തിൽ എഫ്.ഡി.ഐ. 42 ശതമാനം ഇടിഞ്ഞ് 85,900 കോടി ഡോളറായി. 2019-ൽ ഇത് 1.5 ലക്ഷം കോടി ഡോളറായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വ്യാപാര-വികസന സമ്മേളനം പുറത്തിറക്കിയ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ട്രെൻഡ് മോണിറ്റർ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2008-09 ആഗോള സാമ്പത്തിക പ്രതിസന്ധിഘട്ടത്തിൽ പ്രകടമായതിനേക്കാൾ 30 ശതമാനത്തിലധികം താഴെയാണ് 2020-ലെ ആഗോള എഫ്.ഡി.ഐ. വികസിത രാജ്യങ്ങളിലാണ് ഇടിവ് കൂടുതൽ. ഈ രാജ്യങ്ങളിലേക്കുള്ള ഫണ്ടിന്റെ ഒഴുക്ക് 69 ശതമാനമാണ് കുറഞ്ഞത്. 2021-ലും എഫ്.ഡി.ഐ. ദുർബലപ്പെടുമെന്നാണ് റിപ്പോർട്ട്.

from money rss https://bit.ly/3ce9FQ9
via IFTTT

ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 180.76 കോടി രൂപ അറ്റാദായം

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 2020 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 180.76 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 157.54 കോടി രൂപയായിരുന്നു അറ്റാദായം. 14.74 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നാം പാദത്തിൽ 890.99 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 905.45 കോടി രൂപയായിരുന്നു.നടപ്പു സാമ്പത്തിക വർഷം മൂന്ന് പാദങ്ങളിലായി കമ്പനി 2385.50 കോടി രൂപയുടെ മൊത്ത വരുമാനം നേടിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടു പാദങ്ങളിലും ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശക്തമായ തിരിച്ച് വരവ് നടത്താൻ മൂന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജെ.എം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. വീണ്ടെടുക്കലിന്റെ ശക്തമായ സൂചനകളാണ് സമ്പദ് വ്യവസ്ഥ കാണിക്കുന്നത്. വരുന്ന ഏതാനും സാമ്പത്തിക പാദങ്ങളിൽ ഇത് തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2Mttyb4
via IFTTT