121

Powered By Blogger

Wednesday, 6 January 2021

അനില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ 'തട്ടിപ്പ്' വിഭാഗത്തില്‍പ്പെടുത്തി എസ്ബിഐ

അനിൽ അംബാനിയുടെ അക്കൗണ്ടുകൾ എസ്ബിഐ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിൽ ബാങ്ക്തന്നെ അറിയിച്ചതാണിക്കാര്യം. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രടെൽ തുടങ്ങിയ കമ്പനികളുടെ അക്കൗണ്ടുകളും ഇതോടെ ഈവിഭാഗത്തിലായി. അനിൽ അംബാനിക്കും കമ്പനികൾക്കുമെതിരെയുള്ള സിബിഐ അന്വേഷണത്തിന് ഇതോടെ സാധ്യതയേറി. റിസർവ് ബാങ്കിലന്റെ 2016ലെ സർക്കുലർ പ്രകാരം അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തുന്നതിനെതിരെ റിലയൻസ് കമ്യൂണിക്കേഷന്റെ മുൻ ഡയറക്ടർ പുനിത് ഗാർഗ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിക്കാരുടെ വാദംകേൾക്കാതെ അക്കൗണ്ടുകൾ തട്ടിപ്പായി പ്രഖ്യാപിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അനിൽ അംബാനിയുടെ കമ്പനികളുടെ അക്കൗണ്ടുകളിലെ ഇടപാടുകളുടെ ഓഡിറ്റിങിൽ ക്രമക്കേട് കണ്ടെത്തിയതായി എസ്ബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം അക്കൗണ്ടുകൾ ഫ്രോഡ്വിഭാഗത്തിൽപ്പെടുത്തി റിസർവ് ബാങ്കിന്റെ വിവരമറിയിച്ചതായി ബാങ്ക് കോടതിയിൽ വ്യക്തമാക്കി. ഒരുകോടി രൂപയിലേറെ ബാങ്കിന് ലഭിക്കാനുണ്ടെങ്കിൽ സിബിഐയായിരിക്കും അന്വേഷിക്കുക. Accounts of Anil Ambanis Reliance Companies Declared Fraud

from money rss https://bit.ly/2XkiLCg
via IFTTT

പാഠം 106| നിക്ഷേപ പലിശകുറയുമ്പോള്‍ ഓഹരിയല്ലാതെ മികച്ച ആദായമുണ്ടാക്കാന്‍വഴിയുണ്ടോ?

മ്യൂച്വൽ ഫണ്ട് ഒഴികെമറ്റൈന്തെങ്കിലും നിക്ഷേപ സാധ്യതകളുണ്ടോ? ഓഹരി വിപണിയിൽ നിക്ഷേപം നടത്താത്തവർ വർഷങ്ങൾക്കുശേഷം സമ്പത്തുണ്ടാക്കില്ലെന്നാണോ നിങ്ങൾ കരുതുന്നത്? ഭാവിയിൽ മികച്ചനേട്ടമുണ്ടാക്കാൻ, പോർട്ട്ഫോളിയോയിൽ 60ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിക്കണമെന്ന കഴിഞ്ഞപാഠത്തിലെ നിർദേശത്തിന് ലഭിച്ച പ്രതികരണമിതാണ്(സ്വകാര്യത മാനിച്ച് പേരുവെളിപ്പെടുത്തുന്നില്ല). മ്യൂച്വൽ ഫണ്ട് എന്നാൽ ഓഹരിയിൽ നിക്ഷേപിക്കുന്ന നിക്ഷേപ പദ്ധതിമാത്രമല്ലെന്ന് അറിയാതെയായിരുന്നു ഈപ്രതികരണം. സ്ഥിര നിക്ഷേപ പദ്ധതികൾക്ക് ബദലായി മികച്ച ആദായംനൽകുന്ന ഡെറ്റ് ഫണ്ടുകളും നിക്ഷേപലോകത്തുണ്ട്. ഓഹരിയിൽ നിക്ഷേപിച്ച് റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് യോജിച്ചവയാണ് ഈവിഭാഗം മ്യൂച്വൽ ഫണ്ടുകൾ. കാലത്തോടൊപ്പം സമൂഹവുംമാറിക്കഴിഞ്ഞു. വീട്ടമ്മമാർപോലും ഇപ്പോൾ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഓഹരിയിൽമാത്രമല്ല സ്ഥിരനിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്ന മ്യൂച്വൽ ഫണ്ടുകളും മികച്ചആദായത്തിനായി തിരഞ്ഞെടുക്കാം. തിരിഞ്ഞുനോട്ടം സമീപകാല ചരിത്രത്തിൽ ഏറ്റവും ആഘാതമുണ്ടാക്കിയ വർഷമാണ് കടന്നുപോയത്. 2020ൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരുവിദഗ്ധനും പ്രവചിക്കാനായില്ല. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ സർവതും നഷ്ടമായ വ്യവസായ ലോകത്തിനുമുന്നിൽ സർക്കാരുകളുടെ ഉത്തേജന നടപടികളാണ് അല്പമെങ്കിലും പ്രതീക്ഷയേകിയത്. 2020 ഫെബ്രുവരി മുതൽ മെയ് വരെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 1.4ശതമാനം കുറച്ചു. ആർബിഐ ഗവർണർ ഈയിടെനടത്തിയ പ്രസ്താവന സൂചിപ്പിക്കുന്നത് പലിശനിരക്ക് താഴ്ന്ന നിലവാരത്തിൽ എറെക്കാലംതുടരുമെന്നാണ്. വരുമാനത്തിനായി സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചവർക്കാണ് കോവിഡ് വ്യാപനത്തിനിടെ പലിശകുറവിന്റെ ആഘാതം നേരിടേണ്ടിവന്നത്. റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകൾ പലിശ നിരക്കിൽ 1.5ശതമാനംവരെ കുറവുവരുത്തി. ഉദാഹരണത്തിന് 7 മുതൽ 45 ദിവസംവരെയുള്ള പലിശ 4.5ശതമാനത്തിൽനിന്ന് 2.9ശതമാനമായി രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ കുറച്ചു. അതായത് 1.60ശതമനത്തിന്റെ കുറവ്. ദീർഘകാലത്തേയ്ക്കുള്ള പലിശനിരക്കിൽ ഹ്രസ്വകാലത്തേതിനേക്കാൾ കുറവുണ്ടായി. ഒരുവർഷത്തേയ്ക്കാണെങ്കിൽ നിലവിൽ 5.1ശതമാനവുമാണ് വാർഷിപലിശ. നികുതികൂടികിഴിച്ചാൽ സ്ഥിരനിക്ഷേപത്തിൽനിന്ന് ലഭിക്കുന്നത് പരിമിതമായ ആദായമാണ്. അതുകൊണ്ടാണ് പണപ്പെരുപ്പനിരക്കുകളുമായി താരതമ്യംചെയ്ത്, സമ്പത്തുവർധിപ്പിക്കാൻ ഓഹരിയിലെ നിക്ഷേപംകൂടി പരിഗണിക്കണമെന്ന് വ്യക്തമാക്കിയത്. അതിന് കഴിയില്ല സ്ഥിരനിക്ഷേപ പദ്ധതികളിൽന്നെമാത്രമെ നിക്ഷേപിക്കൂ എന്നുള്ളവർക്കാണ് ഡെറ്റ് ഫണ്ടുകളുള്ളത്. നികുതി ആനുകൂല്യമുള്ളതിനാൽ സ്ഥിര നിക്ഷേപത്തിന് ബദലായി പരിഗണിക്കാവുന്നവയാണ് ഈവിഭാഗത്തിലുള്ള ഫണ്ടുകൾ. Fixed Deposit Rates​(SBI) Duration FD Rate​(%) 7-45 Days 2.9 46-179 Days 3.9 180-210 Days 4.4 211 - 1Yr 4.4 1Yr-2Yr 5.1 2Yr-3Yr 5.1 3Yr-5Yr 5.3 5Yr-10Yr 5.4 സ്ഥിര നിക്ഷേപ പദ്ധതികൾക്ക് ബദലായുള്ള ഡെറ്റ് ഫണ്ടുകൾ നിക്ഷേപകന് താരതമ്യേന മികച്ച ആദായമാണ് നൽകിവരുന്നത്. 16 ഉപവിഭാഗങ്ങൾ ഡെറ്റ് ഫണ്ടുകളിലുണ്ട്. ഒറ്റദിവസത്തെ കാലാവധി പൂർത്തിയാക്കുന്ന ഓവർനൈറ്റ് ഫണ്ടുകൾ, 91 ദിവസംവരെ കാലാവധിയുള്ള നിക്ഷേപങ്ങളിൽ പണംമുടക്കുന്ന ലിക്വിഡ് ഫണ്ടുകൾ എന്നിവ അവയിൽ ചിലതുമാത്രം. മികച്ച ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കും? നിക്ഷേപ കാലയളവിനും റിസ്ക് പ്രൊഫൈലിനുമനുസരിച്ചായിരിക്കണം ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. റിസ്ക് കുറഞ്ഞതും എന്നാൽ മികച്ച ആദായം നൽകുന്നതുമായ രണ്ട് കാറ്റഗറികൾ നിക്ഷേപകർക്കായി ശുപാർശചെയ്യുന്നു. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ടുകളുമാണത്. ഒരുവർഷത്തിൽക്കൂടുതൽകാലം നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം. രണ്ടുതരം റിസ്കുകളാണ് ഡെറ്റ് ഫണ്ടുകൾക്കുള്ളത്. പ്രധാനമായി ക്രഡിറ്റ് റിസ്കാണുള്ളത്. രണ്ടാമതായി ഇന്ററസ്റ്റ് റേറ്റ് റിസ്കും. ക്രഡിറ്റ് റിസ്കിനെ മറികടക്കാൻ ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാം.പലിശ നിരക്കിലെ വ്യതിയാനത്തെ മറികടക്കാൻ വേറെ വഴികളൊന്നുമില്ല. റിസർവ് ബാങ്കിന്റെ നിരക്ക് കുറയ്ക്കലുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. അതായത് ആർബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോഴാണ് ഡെറ്റ് ഫണ്ടുകളിൽ ആദായംകൂടുക. പലശനിരക്ക് കൂട്ടുമ്പോൾ ആദായത്തിൽ കുറവുമുണ്ടാകാനിടയുണ്ട്. എന്നിരുന്നാലും ശരാശരി 8-9ശതമാനം ആദായംനൽകാൻ മികച്ച ഫണ്ടുകൾക്കുകഴിയും. Return offered by different catagories of Debt MFs​ Fund (Catagory) 1Yr(%)* 3Yr(%)* 5Yr​​(%)* Axis Short Term (Short Duration) 10.87 9.47 9.09 HDFC Short Term(Short Duration) 11.31 9.46 8.91 IDFC Bond Short Term(Short Duration) 10.15 9.17 8.66 Kotak Banking & PSU (Banking & PSU) 10.83 9.71 9.21 IDFC Banking & PSU(Banking & PSU) 11.17 10.13 8.84 Nippon India Banking & PSU, 11.34 9.71 9.14 *Return As On January 6, 2021 നികുതികൂടി പരിഗണിക്കുമ്പോൾ നികുതിക്കുമുമ്പുള്ള ആദായക്കണക്കുകളാണ് മുകളിൽ വിശദീകരിച്ചത്. മൂന്നുവർഷത്തിനുശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ പണപ്പെരുപ്പനിരക്ക് കിഴിച്ചശേഷം(ഇൻഡസ്കേഷൻ ബെനഫിറ്റ്) നികുതി നൽകിയാൽമതി. അതിനുമുമ്പാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടനികുതിയാകും ബാധകം. ഇതുപ്രകാരം മൊത്തംവരുമാനത്തോടൊപ്പം ഈ ആദായവും ചേർത്ത് നികുതി സ്ലാബിനൊപ്പം ആദായനികുതി നൽകണം. സ്ഥിര നിക്ഷേപ പദ്ധതികളുടെ കാര്യത്തിൽ ദീർഘകാല മൂലധനേട്ടമെന്നൊരു സാധ്യതയില്ല. നികുതികിഴിച്ചുള്ള ആദായം നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ആദായനികുതികിഴിച്ചുള്ള ആദായത്തിനാണ് പ്രധാന്യമുള്ളത്. ഒരു നിക്ഷേപകൻ മൂന്നുവർഷക്കാലയളവിൽക്കൂടുതൽ ബാങ്ക് എഫ്ഡിയിലും ഡെറ്റ് ഫണ്ടിലും നിക്ഷേപിക്കുന്നുവെന്ന് കരുതുക. താഴെക്കൊടുത്തിട്ടുള്ള പട്ടികയിൽനിന്ന് ആദായത്തിലെ വ്യത്യാസം മനസിലാക്കാം. Post Tax Yield: FD vs MF* FD(30% Tax Bracket) FD(20% Tax Bracket) FD(10% Tax Bracket) Debt MF​​​ FD Rate 5.30% 5.30% 5.30% 9.07%** Post Tax Annual Return 3.71% 4.24% 4.77% 8.8% *FD rate(SBI website) ** Averagereturn of debt fund as on Dec 31, 2020.Based on 5 year catagory average return(Can vary significantly in future) ഡെറ്റ് ഫണ്ടിൽ നിക്ഷേപിച്ചയാളുടെ നികുതിക്കുശേഷമുള്ള വരുമാനം ബാങ്ക് എഫ്ഡിയിൽ നിക്ഷേപിച്ചവരേക്കാൾ മികച്ചതാണെന്ന് ഇതോടെ വ്യക്തമായി. ടാക്സ് സ്ലാബ് ഉയരുന്നതിനനുസരിച്ച് ആദായത്തിൽ വർധനവുണ്ടാകും. ഡെറ്റ് ഫണ്ടിലെ നിക്ഷേപം മൂന്നുവർഷത്തേക്കാൾകൂടുതൽകാലം കൈവശംസൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഇൻഡക്സേഷൻ ആനുകൂല്യത്തോടെ കുറഞ്ഞനിരക്കിൽ ആദായനികുതി നൽകിയാൽമതി. ആദായ നികുതിയിലെ നേട്ടം മാറ്റിനിർത്തിയാൽപോലും മൂന്നുവർഷത്തിൽതാഴെയുള്ള നിക്ഷേപം പരിഗണിക്കുകയാണെങ്കിൽ ഡെറ്റ് നിക്ഷേപംതന്നെയാണ് സ്ഥിരനിക്ഷേപത്തേക്കാൾ മികച്ചതെന്ന് കാണാം. ശരാശരി 8 മുതൽ ഒമ്പതുശതമാനംവരെയാണ് ഡെറ്റുഫണ്ടുകൾ നൽകിയ ഒരുവർഷത്തെ ആദായം. ബാങ്ക് എഫ്ഡിയാകട്ടെ 5.1ശതമാനവും. feedbacks to: antonycdavis@gmail.com കുറിപ്പ്: ട്രഷറി, സഹകരണ ബാങ്ക് തുടങ്ങിയ തദ്ദേശീയ സ്ഥാപനങ്ങൾ കൂടിയനിരക്കിലുള്ള പലിശ(8.5ശതമാനംവരെ)നൽകുന്നുണ്ടെന്ന് അറിയാതെയല്ല ഡെറ്റ് ഫണ്ടുകൾ ശുപാർശചെയ്തത്. ഈ നിക്ഷേപ പദ്ധതികൾക്കൊന്നും നികുതി ആനുകൂല്യമില്ലെന്ന് അറിയുക. പോർട്ട്ഫോളിയോയിൽ നിശ്ചിത അനുപാതം ഓഹരി, ഡെറ്റ് നിക്ഷേപംഎന്നിവ ക്രമീകരിച്ചാൽ ഭാവിയിൽ മികച്ച ആദായമുണ്ടാക്കാമെന്നകാര്യത്തിൽ സംശയമില്ല.കയ്യിലുള്ള സമ്പാദ്യംമുഴുവൻ ഓഹരിയിൽ നിക്ഷേപിക്കുമ്പോഴാണ് റിസ്ക് കൂടുന്നത്.

from money rss https://bit.ly/38lEW1l
via IFTTT

സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 400 രൂപകുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ രണ്ടുദിവസമായി പവന്റെ വില 38,400 നിലവാരത്തിൽ തുടരുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനമുയർന്ന് 1,922.81 ഡോളറിലെത്തി. മുമ്പത്തെ വ്യാപാരദിനത്തിൽ 2.5ശതമാനമായിരുന്നു വിലയിൽ ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,781 രൂപയാണ്.

from money rss https://bit.ly/3hPnN3e
via IFTTT

നഷ്ടത്തില്‍നിന്നുയര്‍ന്ന് സൂചികകള്‍; നിഫ്റ്റി 14,200 തിരിച്ചുപിടിച്ചു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 285 പോയന്റ് നേട്ടത്തിൽ 48,459ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 14,230ലുമാണ് വ്യാപാരം ആരംഭിച്ചത്. പവർഗ്രിഡ് കോർപ്, ഒഎൻജിസി, എൽആൻഡ്ടി, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. 1646 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക്, എഫ്എംസിജി, റിയാൽറ്റി, എനർജി തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയരുകയുംചെയ്തു. Sensex up 285 pts, Nifty above 14,200

from money rss https://bit.ly/2KZyXqh
via IFTTT

10 ദിവസംനീണ്ടുനിന്ന നേട്ടത്തിന് വിരാമം: സെന്‍സെക്‌സ് 264 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: പത്തുദിവസത്തോളം നീണ്ടുനിന്ന നേട്ടത്തിന് ബുധനാഴ്ച വിരാമം. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ ഓഹരി വിപണി ഏറെക്കാലത്തിനുശേഷം നഷ്ടത്തിലായി. നിഫ്റ്റി 14,150ന് താഴെയെത്തുകയും ചെയ്തു. 263.72 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 48,174.06ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 53.20 പോയന്റ് താഴ്ന്ന് 14,146.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1543 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1494 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 128 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടവും രാജ്യത്തെ സൂചികകളുടെ കരുത്തുചോർത്തി. ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, ശ്രീ സിമെന്റ്സ്, ഗെയിൽ, ഹിൻഡാൽകോ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകളാണ് നഷ്ടത്തിൽ മുന്നിൽ. ഇവ ഒരുശതമാനത്തോളം നഷ്ടമുണ്ടാക്കി. അതേസമയം, ലോഹവിഭാഗം സൂചിക ഒരുശതമാനം ഉയരുകയുംചെയ്തു. Indices snap 10-day winning streak; Sensex tanks 264 pts

from money rss https://bit.ly/3s1sCuO
via IFTTT

ബജറ്റിന് ഇനി ദിവസങ്ങള്‍മാത്രം: അണിയറയിലെ ഒരുക്കങ്ങള്‍ അറിയാം

കേന്ദ്ര ബജറ്റിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ്. ബജറ്റ് രേഖകളുടെ അച്ചടി ആരംഭിച്ചാൽ കൗണ്ട്ഡൗൺ തുടങ്ങുകയായി. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. കോവിഡ് വ്യാപനംമൂലം സമ്പദ്ഘടന മാന്ദ്യത്തിലായതിനാലും ധനക്കമ്മി 10.76 ലക്ഷംകോടിയായി ഉയർന്നതിനാലും ഈവർഷത്തെ ബജറ്റിന് പ്രസക്തിയേറെയാണ്. ധനമന്ത്രി നിർമല സീതാരാമൻ ഇതിനകം ബജറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലകളിലെ പ്രമുഖരുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇനിവരുന്നത് ഹൽവാ സെറിമണിയാണ്. 1 ഹൽവാ സെറിമണി ബജറ്റിന് മുന്നോടിയായുള്ള ഹൽവാ വിതരണചടങ്ങോടെയാണ് രേഖകളുടെ അച്ചടി ആരംഭിക്കുക. നോർത്ത് ബ്ലോക്കിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി ജീവനക്കാർക്ക് മധുരംനൽകും. ബജറ്റിന്റെ രസഹ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ ചടങ്ങ്. 2 ബജറ്റ് അതീവ രഹസ്യം ഹൽവ ചടങ്ങ് കഴിഞ്ഞാൽ ബജറ്റ് തയ്യാറാക്കുന്നതിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ നോർത്ത് ബ്ലോക്കിൽതന്നെ കഴിയും. ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കുടുംബങ്ങളിൽനിന്ന് വിട്ടുനിൽക്കണം. ഫോൺ, ഇ-മെയിൽ എന്നിവവഴിപോലും ആശയവിനിമയം പാടില്ല. ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുമാത്രമെ വീട്ടിലേയ്ക്കുപോകാൻ അനുമതിയുള്ളൂ. ഫോൺ കോളുകൾ തടയുന്നത് മൊബൈൽ ജാമറുകളും സ്ഥാപിക്കും. ഇന്റർനെറ്റ് കണക്ഷനും ഒഴിവാക്കും. ലാൻഡ് ലൈനിലൂടെയുള്ള കോളുകൾ സൂക്ഷ്മമായി നിരീക്ഷിക്കും. 3 സാമ്പത്തിക സർവെ കേന്ദ്ര ബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന സർക്കാരിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച രേഖയാണിത്. ബജറ്റിന് തൊട്ടുമുമ്പ് എല്ലാവർഷവും സർവെ പാർലമെന്റിൽ അവതരിപ്പിക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാർഗനിർദേശത്തിലാണ് സർവെ തയ്യാറാക്കുന്നത്. അടിസ്ഥാനപരമായി കഴിഞ്ഞ ഒരുവർഷത്തെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ വിലയിരുത്തൽകൂടിയാണിത്. 4 ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. കോവിഡ് വ്യാപനംമൂലം കർശനമായ നിബന്ധനകളോടെയാകും ഇത്തവണത്തെ ബജറ്റ് സെഷൻ. രാജ്യസഭാ ചേംബർ, ലോക്സഭാ ചേംബർ, സെൻട്രൽ ഹാൾ എന്നിവിടങ്ങളിൽ അകലംപാലിച്ചായിരിക്കും പാർലമെന്റ് അംഗങ്ങൾക്കും മന്ത്രിമാർക്കും ഇരിപ്പിടമൊരുക്കുക. 5 ബജറ്റിന് പിന്നിലെ താരങ്ങൾ ധനകാര്യ സെക്രട്ടറി എ.ബി പാണ്ഡെ, സാമ്പത്തികകാര്യ സെക്രട്ടറി തരുൺ ബജാജ്, ദിപാം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ, ധനകാര്യ സേവനവിഭാഗം സെക്രട്ടറി ഡെബാസിഷ് പാണ്ഡെ, എക്സപന്റിച്ചർ സെക്രട്ടറി ടി.വി സോമനാഥൻ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ എന്നിവരാണ് ധനമന്ത്രിയെ ബജറ്റ് തയ്യാറാക്കാൻ സഹായിക്കുക.

from money rss https://bit.ly/3okgeUG
via IFTTT

ഇടവേളയ്ക്കുശേഷം പെട്രോള്‍ വില കുതിക്കുന്നു: ലിറ്ററിന് 84.42 രൂപയായി

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. 29 ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ബുധനാഴ്ചയിലെ വിലവർധന. ഇതുപ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 83.97 രൂപ നൽകണം. ഡീസലിനാകട്ടെ 74.12 രൂപയുമാണ് വില. കോഴിക്കോട്ടാകട്ടെ 84.42 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 78.48 രൂപയും നൽകണം. കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 53,86 ഡോളർ നിലവാരത്തിലെത്തി. Petrol prices set to breach all-time high

from money rss https://bit.ly/3nhAzZp
via IFTTT