മുംബൈ: പിഎംസി ബാങ്കിൽനിന്ന് പിൻവലിക്കാനുള്ള നിക്ഷേപ പരിധി 50,000 രൂപയായി ഉയർത്തി. നേരത്തെ 40,000 രൂപവരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. അതിനുമുമ്പ് 25,000 രൂപയുമായിരുന്നു പിൻവലിക്കാവുന്ന കൂടിയതുക. ഇതോടെ ബാങ്കിലെ 78 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയും. ബാങ്കിന്റെ എടിഎമ്മിൽനിന്ന് തുക പിൻവലിക്കാനുള്ള സൗകര്യവും ആർബിഐ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൗസിങ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനെതുടർന്നാണ്...