121

Powered By Blogger

Tuesday, 16 December 2014

ഹൈടെക്ക്‌ കൃഷിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ഓഫീസറെ സസ്‌പെന്‍ഡ്‌ ചെയ്‌തു











Story Dated: Wednesday, December 17, 2014 02:04


: ലക്ഷങ്ങള്‍ തട്ടിയെടുത്ത കൃഷിഓഫീസറെ സസ്‌പെന്‍ഡ്‌ ചെയ്‌തു. അരിക്കുളം കൃഷി ഓഫീസര്‍ ജിഷമോളെയാണ്‌ ഹൈടെക്‌ കൃഷിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്റെ പേരില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.


വിജിലന്‍സില്‍ കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സസ്‌പെന്‍ഷന്‍. അരിക്കുളം മാവട്ടില്‍ കഴിഞ്ഞ കഴിഞ്ഞ ജൂണില്‍ ആരംഭച്ച ഹൈടെക്‌ നഴ്‌സറിയില്‍നിന്ന്‌ രണ്ടു ലക്ഷത്തോളം പച്ചക്കറി തൈകള്‍ ഉല്‍പാദിച്ചുവെന്ന്‌ കാണിച്ച്‌ അഞ്ച്‌ ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും കര്‍ഷകര്‍ക്ക്‌ ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ദുരുപയോഗപ്പെടുത്തിയെന്നും കാണിച്ച്‌ വിജിലന്‍സിനും ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും ലഭിച്ച പരാതിയില്‍ പറയുന്നു. കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള രേഖകളില്‍ കൃഷി ഓഫീസര്‍ ഒപ്പു വെച്ചിരിക്കുകയാണെന്നും പരാതി ഉയര്‍ന്നിരുന്നു.










from kerala news edited

via IFTTT

മദ്യനയം: അടിസ്ഥാനപരമായി മാറ്റമില്ലെന്ന് സര്‍ക്കാര്‍; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു









Story Dated: Wednesday, December 17, 2014 11:29



mangalam malayalam online newspaper

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തില്‍ അടിസ്ഥാനപരമായി ഒരുമാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും. മദ്യനയത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.പ്രദീപ് കുമാര്‍ എം.എല്‍.എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു ഇരുവരും. ബിയര്‍, വൈന്‍ പാര്‍ലറുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനമാകാത്ത കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നതെന്നും എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു.


ബാറുടമകളുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നും നയം മാറ്റാനാണെങ്കില്‍ അപ്പീല്‍ പോയത് എന്തിനാണെന്നും പ്രതിപക്ഷം ആരാഞ്ഞു. ബാറുടമകളുടെ ബന്ദിയാണ് സര്‍ക്കാര്‍. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ മൊഴി പുറത്തുവന്നാല്‍ മന്ത്രിമാരര്‍ കുടുങ്ങും. ധനമന്ത്രി കെ.എം മാണിക്ക് നിയമോപദേശം നല്‍കുന്ന എ.ജി ബാര്‍കോഴ കേസ് വാദിച്ചാല്‍ എങ്ങനെ ജയിക്കുമെന്നും പ്രദീപ്കുമാര്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷം ബാറുടമകള്‍ക്കു വേണ്ടി പ്രഗത്ഭരായ അഭിഭാഷകര്‍ കോടതിയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ മോശം അഭിഭാഷകരെ അയച്ച് കേസ് തോല്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും കുരുട്ടുവിദ്യയാണ് മദ്യനയമെന്നും പ്രതിപക്ഷം ആരോപിച്ചു.


എക്‌സൈസ് മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തുവന്നു. മദ്യനയത്തില്‍ അടിസ്ഥാനപരമായി ഒരു മാറ്റവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ഡെപ്യൂട്ടി സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.










from kerala news edited

via IFTTT

അലിഗഡിലെ മാതംമാറ്റ ചടങ്ങ് മാറ്റിവച്ചു









Story Dated: Wednesday, December 17, 2014 10:55



mangalam malayalam online newspaper

അലിഗഡ്: അലിഗഡില്‍ ഡിസംബര്‍ 25ന് നടത്താന്‍ തീരുമാനിച്ചിരുന്ന മതപരിവര്‍ത്തന ചടങ്ങ് ധരം ജാഗരണ്‍ സമിതി മാറ്റിവച്ചു. പരിപാടിക്ക് ഉത്തര്‍പ്രദേശ് പോലീസ് അനുമതി നിഷേധിച്ച് നിരോധനാഞ്ജ പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. വിവാദ വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ജെ.പി എം.പിമാര്‍ക്ക് നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയതും കണക്കിലെത്താണ് തീരുമാനം. എന്നാല്‍ പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും പരിപാടിയുടെ മുഖ്യ സംഘടകന്‍ ധരം ജാഗരണ്‍ സമിതി നേതാവ് രാജേശ്വര്‍ സിംഗ് പറഞ്ഞൂ. പുതിയ തീയതി നിശ്ചയിട്ടില്ല. വിഷയത്തില്‍ ഇതിനകം തന്നെ വലിയ ജനശ്രദ്ധ ലഭിച്ചുകഴിഞ്ഞുവെന്നൂം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആഗ്രയില്‍ നടത്തിയ മതംമാറ്റ ചടങ്ങ് വിവാദമായതോടെ പാര്‍ലമെന്റില്‍ ബി.ജെ.പി പ്രതിരോധത്തിലായിരുന്നു. 57 മുസ്ലീം കുടുംബങ്ങളെയാണ് ആഗ്രയില്‍ മതംമാറ്റിയത്. ഇതിനു പിന്നാലെ മതംമാറ്റത്തെ ന്യായീകരിച്ച് യോഗി ആദിത്യാനന്ദ അടക്കമുള്ള ചില എം.പിമാര്‍ രംഗത്തുവന്നതും പ്രതിപക്ഷത്തിന് രാജ്യസഭയില്‍ സര്‍ക്കാരിനെ ആഞ്ഞടിക്കാനുള്ള വടിയായി.










from kerala news edited

via IFTTT

സ്‌പൈസ്‌ജെറ്റ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു









Story Dated: Wednesday, December 17, 2014 10:44



mangalam malayalam online newspaper

ന്യുഡല്‍ഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എണ്ണകമ്പനിയില്‍ ക്രെഡിറ്റ് നിരക്കില്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതോടെയാണിത്. ബുധനാഴ്ച രാവിലെ മുതല്‍ ഒരു വിമാനം പോലും സര്‍വീസ് നടത്തിയിട്ടില്ല. രണ്ടാഴ്ചത്തെ കുടിശ്ശിക വരുത്തിയതോടെയാണ് സ്‌പൈസ്‌ജെറ്റിന് ഇന്ധനം നല്‍കുന്നത് എണ്ണകമ്പനികള്‍ നിര്‍ത്തിവച്ചത്.


പ്രതിസന്ധിയില്‍ ഇടപെടുമെന്ന് വ്യോമയാനമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. കമ്പനിക്കുള്ള ക്രെഡിറ്റ് രണ്ടാഴ്ച കൂടി നീട്ടി നല്‍കണമെന്ന് എണ്ണ കമ്പനികളോട് ആവശ്യപ്പെടുമെന്നും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കമ്പനിക്കുള്ള വായ്പ പരിധി 600 കോടി രൂപയായി ഉയര്‍ത്തണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ, പുറമേ നിന്നുള്ള വായ്പയെടുക്കലിന് ധനമന്ത്രാലയത്തിന്റെ അനുമതിയും തേടുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.


പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി സ്‌പൈസ്‌ജെറ്റ് സി.ഒ.ഒ സഞ്ജീവ് കപൂര്‍, സണ്‍ ഗ്രൂപ്പ് സി.എഫ്.ഒ എസ്.എല്‍ നാരായണന്‍ കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി പ്രഭാത് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.










from kerala news edited

via IFTTT

നാല്‌ മണിക്കൂറിനുള്ളില്‍ ലോകം ചുറ്റാം, സ്‌കൈലോണിലൂടെ!









Story Dated: Wednesday, December 17, 2014 10:21



mangalam malayalam online newspaper

ലണ്ടന്‍: പ്രഭാത ഭക്ഷണം ഫ്രാന്‍സില്‍, ഉച്ചയ്‌ക്ക് ജപ്പാനില്‍ ലഞ്ച്‌, ഡിന്നര്‍ പാരീസില്‍! ഇത്‌ അസാധ്യമൊന്നുമല്ല. എന്നാല്‍ ഇവയെല്ലാം ഒരു ദിവസംകൊണ്ട്‌ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തുകയാണ്‌ ബ്രിട്ടീഷ്‌ വിമാന കമ്പനിയായ റിയാക്ഷന്‍ എഞ്ചിന്‍സ്‌.


ലോകം മുഴുവന്‍ വെറും നാലുമണിക്കൂര്‍ കൊണ്ട്‌ ചുറ്റാന്‍ ശേഷിയുള്ള 'സ്‌കൈലോണ്‍' എന്ന അതിവേഗ വിമാനത്തിന്റെ പണിപ്പുരയിലാണ്‌ ഇവര്‍. ഇതിനായി വായുവിനെ പോയിന്റ്‌ പൂജ്യം ഒന്ന്‌ സെക്കണ്ടില്‍ 1000 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ തണുപ്പിക്കാന്‍ കഴിയുന്ന സേബര്‍ എഞ്ചിന്റെ നിര്‍മാണം പുരോഗണിക്കുന്നതായും കമ്പനി അറിയിച്ചു. ശബ്‌ദത്തെക്കാള്‍ അഞ്ച്‌ മടങ്ങ്‌ വേഗതയില്‍ സഞ്ചരിക്കാന്‍ വിമാനത്തെ ഇത്‌ സഹായിക്കും.


അതിവേഗ വിമാനത്തിന്റെ 'ലാപ്‌ക്യാറ്റ്‌ എ2' പാസഞ്ചര്‍ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ അതിവേഗത്തിലുളള ലോകം ചുറ്റല്‍ യാഥാര്‍ഥ്യമാവും. വിമാനത്തില്‍ 300 യാത്രക്കാര്‍ക്ക്‌ ഒരേസമയം അതിവേഗ യാത്ര നടത്താനുളള സൗകര്യമുണ്ടായിരിക്കും.


കാഴ്‌ചയില്‍ മറ്റ്‌ വിമാനങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്‌ സ്‌കൈലോണ്‍. ആകാശക്കാഴ്‌ച്ചകള്‍ യാത്രക്കാര്‍ക്ക്‌ ജനാലവഴി കാണാന്‍ സാധിക്കില്ലെന്നതും മറ്റൊരു പ്രത്യേകത. ഇതിന്‌ പകരമായി ക്യാബിനിലെ സ്‌ക്രീനിലൂടെ ഇവ യാത്രക്കാരുടെ മുന്‍പിലെത്തും. 82 മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ വില 1.1 ബില്യന്‍ യു.എസ്‌ ഡോളറാണ്‌. പരീക്ഷണ പറക്കലുകള്‍ക്ക്‌ ശേഷം 2019 ഓടെ വിമാനം ലോകം ചുറ്റിത്തുടങ്ങും.


നിലവില്‍ ശൂന്യാകാശ യാത്രകള്‍ക്കാണ്‌ സ്‌കൈലോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്‌. ഈ യാത്രകളില്‍ 15 ടണ്‍ ഓളം ഭാരം വഹിക്കുവാനും വിമാനത്തിനാവും. ലോകം ചുറ്റുന്നതിനൊപ്പം യാത്രക്കാരുമായി ശൂന്യാകാശത്തും ആധിപത്യം സ്‌ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും കമ്പനി പങ്കുവെച്ചു. ഏകദേശം 435,000 യുഎസ്‌ ഡോളറാവും ഇതിനായി ഒരു യാത്രക്കാരന്‌ ചിലവ്‌ പ്രതീക്ഷിക്കുന്നത്‌.










from kerala news edited

via IFTTT

നൂറു രൂപ മോഷ്ടിച്ചു; ബാല വേലക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു









Story Dated: Wednesday, December 17, 2014 10:14



mangalam malayalam online newspaper

ന്യുഡല്‍ഹി: നൂറു രൂപയ്ക്കുള്ള കരി മോഷ്ടിച്ചുവിറ്റുവെന്ന് ആരോപിച്ച് പത്തുവയസ്സുള്ള ബാല വേലക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗാസിയാബാദിലെ ഒരു കരി വില്‍പ്പന കടയിലാണ് സംഭവം. ഒരു തൂണിനോട് ചേര്‍ന്ന് തലയ്ക്കു മുകളിലായി കൈകള്‍ കെട്ടിയിട്ട നിലയില്‍ നില്‍ക്കുന്ന കുട്ടിയുടെ ചിത്രം ഇന്നലെ ഒരു പ്രദേശിക പത്രം പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇതുവരെ പരാതിയൊന്നും ലലഭിച്ചിട്ടില്ല. ആരെങ്കിലും മുന്നോട്ടുവന്നാല്‍ പരാതി സ്വീകരിക്കും. സംഭവം വളവെ ഗൗരവമായാണ് കാണുന്നതെന്നും എസ്.പി ശവി ഹരി മീണ പറഞ്ഞു.


സംഭവം ബാലാവകാശ സമിതിയും ഏറ്റെടുത്തിട്ടുണ്ട്. പ്രദേശം സന്ദര്‍ശിച്ചതായും കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മിഷന് കത്തയച്ചതായും ബാലാവകാശ പ്രവര്‍ത്തകന്‍ തരൂണ്‍ ആചാര്യ പറഞ്ഞു. മറ്റുള്ളവര്‍ നോക്കിനില്‍ക്കേയാണ് കടയുടമ ബാലനെ മര്‍ദ്ദിച്ചത്. സംഭവസ്ഥലം ഇന്നും സന്ദര്‍ശിക്കും. ബാലനെ കണ്ടെത്തി നിജസ്ഥിതി ആരായുമെന്നും ബാലാവകാശ സംരക്ഷകര്‍ അറിയിച്ചു.


സംഭവം നടക്കുമ്പോള്‍ അതുവഴികടന്നുപോയ ഒരു ഫോട്ടോ ജേര്‍ണലിസ്‌റ്ാണ് ചിത്രം പകര്‍ത്തിയത്. ബാലനെ മര്‍ദ്ദിക്കുന്നത് കാണാന്‍ നിരവധി പേര്‍ കൂടിനിന്നുവെങ്കിലും ആരും ഇടപെടാന്‍ തയ്യാറായില്ലെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു. ഇടപെടാന്‍ ശ്രമിച്ച തന്നെ കടയില്‍ നിന്ന് പുറത്താക്കി ഷട്ടര്‍ ഇട്ടുവെന്നും ഇയാള്‍ പറഞ്ഞു.










from kerala news edited

via IFTTT

വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ബുഷ് കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി









Story Dated: Wednesday, December 17, 2014 09:45



mangalam malayalam online newspaper

വാഷിംഗ്ടണ്‍: 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബുഷ് കുടുംബത്തില്‍ നിന്നുള്ള അംഗം മത്സരരംഗത്തുണ്ടാകുമെന്ന് സൂചന. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷ് സീനിയറിന്റെ മകനും ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ ഇളയ സഹോദരനുമായ ജെബ് ബുഷാണ് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ കൂടിയായ ജെബ് ബുഷ് ഇക്കാര്യം ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് വരുംനാളുകള്‍ ജനങ്ങളെ സമീപിക്കുമെന്ന് ബുഷ് വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റിലായിരിക്കും ബുഷ് മത്സരിക്കുക. വിദ്യാഭ്യാസ, എമിഗ്രേഷന്‍ വിഷയങ്ങളില്‍ ബുഷിന്റെ നിലപാട് ഇനിയുള്ള ദിവസങ്ങളില്‍ ചര്‍ച്ചയായേക്കും.


ബുഷിനൊപ്പം മറ്റൊരു പ്രമുഖ കൂടി മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. മുന്‍ പ്രഥമ വനിതയും സ്‌റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്റനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ സാധ്യത കല്പിക്കുന്നയാള്‍.










from kerala news edited

via IFTTT

'ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം ജി.കെ.എസ്.എഫ് ആഘോഷിക്കുന്നു'







'ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം ജി.കെ.എസ്.എഫ് ആഘോഷിക്കുന്നു'


തിരുവനന്തപുരം: ഇന്ദുലേഖ നോവലിന്റെ 125-ാം വാര്‍ഷികം ജി.കെ.എസ്.എഫില്‍ ഉള്‍പ്പെടുത്തി ആഘോഷിക്കും.

'കാലത്തിനുമുന്‍പേ നടന്നവള്‍ ഇന്ദുലേഖ കാലത്തിനൊപ്പം നടക്കുവാന്‍ ജി.കെ.എസ്.എഫും' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് രണ്ടാഴ്ചത്തെ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതെന്ന് ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് അറിയിച്ചു.

ഈ പ്രമേയത്തെ ആസ്പദമാക്കി നാടകമത്സരങ്ങള്‍, എഴുത്തുകൂട്ടം, കഥാസായാഹ്നങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രബന്ധമത്സരവും നടത്തും. 18 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

അരലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ്പ് ഒന്നാം സമ്മാനമായും ഐ-പാഡ്, ആന്‍ഡ്രോയിഡ് ഫോണ്‍ എന്നിവ രണ്ടും മൂന്നും സമ്മാനങ്ങളായും അഞ്ച് പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. പ്രബന്ധങ്ങള്‍ 10 നു മുമ്പ് ജി.കെ.എസ്.എഫിന്റെ Grand Kerala shopping Festival, JNWA, g-2, Near L.P. School, Jawahar nagar, kowdiar p.o., Thiruvananthapuram-3 മേല്‍വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ http://bit.ly/1GrJWeI എന്ന വെബ്‌സൈറ്റിലും ജി.കെ.എസ്.എഫില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പ്രീമിയം ഷോ


പ്പുകളില്‍ നിന്നും ലഭിക്കും. പ്രീമിയം ഷോപ്പുകളുടെ മേല്‍വിലാസത്തിന് വെബ്‌സൈറ്റിലോ ജി.കെ.എസ്.എഫിന്റെ ടോള്‍ഫ്രീ നമ്പറിലോ 7034377000 ലോ ബന്ധപ്പെടണം.











from kerala news edited

via IFTTT

എണ്ണവില 59 ഡോളറിനടുത്ത്‌







ലണ്ടന്‍: ഉത്പാദനം ആവശ്യത്തിലും അധികമായതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വീപ്പയ്ക്ക് 60 ഡോളറില്‍ താഴെയായി. 59.02 ഡോളറാണ് ഒരു വീപ്പ ബ്രെന്റ് ക്രൂഡിന്റെ ചൊവ്വാഴ്ചത്തെ വില. 2009 മെയ് മാസത്തിനു ശേഷം ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്.

ആഗോള സാമ്പത്തിക സ്ഥിതി ദുര്‍ബലമാകുന്നത് എണ്ണവിലയില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ചൈനയിലെ വ്യാവസായിക ഉത്പാദനം കുറഞ്ഞത് എണ്ണ ആവശ്യത്തില്‍ കുറവുണ്ടാക്കിയിരുന്നു. പ്രധാന കറന്‍സികളുടെയെല്ലാം മൂല്യശോഷണവും എണ്ണവിപണിക്ക് അത്ര അനുകൂലമല്ല.


വീപ്പയ്ക്ക് 115 ഡോളര്‍ എന്ന നിലയിലെത്തിയ ബ്രെന്റ് ക്രൂഡാണ് ഏതാണ്ട് അതിനടുത്തെത്തിയിരിക്കുന്നത്.











from kerala news edited

via IFTTT

ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ നിര്‍ദേശം







ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ നിര്‍ദേശം


ന്യൂഡല്‍ഹി: ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. അധികം അന്വേഷണം ആവശ്യമില്ലാത്ത പരാതികളില്‍ മൂന്നു ദിവസത്തിനകവും അല്ലാത്തവയില്‍ ഏഴു ദിവസത്തിനകവും തീര്‍പ്പുണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിപ്രകാരം പുതുതായി ആരംഭിച്ച അക്കൗണ്ടുകളും വിതരണം ചെയ്ത റുപെ കാര്‍ഡുകളും തമ്മിലെ അന്തരം കുറയ്ക്കണമെന്ന് ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 8.76 കോടി ബാങ്ക് അക്കൗണ്ടാണ് ജന്‍ധന്‍ യോജനയിലൂടെ തുറന്നത്. എന്നാല്‍ വിതരണം ചെയ്ത റുപെ ഡെബിറ്റ് കാര്‍ഡുകളാകട്ടെ 5.78 കോടി മാത്രവും. നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ബോധവത്കരണത്തിനുമായി എത്രയും വേഗം പാസ് ബുക്കുകളും റുപെ കാര്‍ഡും നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


ബാങ്കുകള്‍ പ്രാദേശിക, ഉള്‍നാടന്‍ ബ്രാഞ്ചുകളുടെ അന്തരം കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ധനകാര്യ ജോയിന്റ് സെക്രട്ടറി അനുരാഗ് ജെയിന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ അവലോകനത്തിനിടെയായിരുന്നു ഇത്.











from kerala news edited

via IFTTT

ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ തുടങ്ങി







ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ തുടങ്ങി


കുറ്റിപ്പുറം: എം.ബി.എ. വകുപ്പ് നടത്തുന്ന ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ 'മെസ്മറൈസ് ഗാല 14' എം.ഇ.എസ്. എന്‍ജി. കോളേജില്‍ തുടങ്ങി.

കോളേജ് ചെയര്‍മാന്‍ ഇമ്പിച്ചഹമ്മദ് മേള ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് വിദഗ്ധനും വ്യവസായിയും കള്ളിയത്ത് ഗ്രൂപ്പിന്റെ എം.ഡി.യുമായ അന്‍വര്‍ സാദത്ത് മുഖ്യാതിഥിയായി. എം.ഇ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഒ.ജെ. ലബ്ബ അധ്യക്ഷതവഹിച്ചു. ബിടെക് വിദ്യാര്‍ഥിയും കൊച്ചി കിന്‍ഫ്രയിലെ റെക്കോണ്‍ ഇന്‍വന്‍ഷന്‍സ് കമ്പനി ഉടമയുമായ ജുഹൈന്‍ ഇബ്‌നു അബ്ദുല്‍ജബ്ബാറിനെ നവസംരംഭകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.


കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എച്ച് അബ്ദുല്‍സലാം, േജാ. സെക്രട്ടറി ഉണ്ണീന്‍കുട്ടി, ഡയറക്ടര്‍ കെ. പി. മുഹമ്മദ്, ഡോ. സമാന്‍, വകുപ്പുമേധാവി ഡോ. വി. എ സണ്ണി, െപ്രാഫ. കെ. പി ജാബിര്‍മൂസ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ െപ്രാഫ. മുഹമ്മദ് റാഫി, മുഹമ്മദ് മുസമ്മില്‍ എന്നിവര്‍ പ്രസംഗിച്ചു.


ദക്ഷിണേന്ത്യയിലെ 100-ഓളം കോളേജുകളില്‍നിന്നും മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍നിന്നുമായി 500-ഓളം വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ബിസിനസ്സിലെ നൂതനരീതികള്‍ എന്ന വിഷയത്തില്‍ ഇരുപത്തഞ്ചോളം പ്രബന്ധങ്ങള്‍ മേളയില്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ-സീരിയല്‍താരം നിര്‍മല്‍ നിര്‍വഹിച്ചു. മേള ബുധനാഴ്ച സമാപിക്കും.











from kerala news edited

via IFTTT