121

Powered By Blogger

Tuesday, 16 December 2014

പി.ഡബ്ല്യൂ.ഡി ജീവനക്കാരനെതിരേ അന്വേഷണം വേണമെന്ന്‌











Story Dated: Wednesday, December 17, 2014 02:07


കല്‍പ്പറ്റ: കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി ഓഫീസിലെ അറ്റന്‍ഡന്റ്‌ സുബ്രഹ്‌മണ്യന്‍ എന്നയാള്‍ തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന്‌ കല്‍പ്പറ്റ മുണ്ടേരിയിലൈ കെ. മുഹമ്മദാലി എന്നയാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിരവധി ആളുകളെ കബളിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പ്‌ നടത്തുകയും ചെയ്‌ത ആളാണ്‌ സുബഹ്‌മണ്യന്‍. കഴിഞ്ഞ ഏപ്രിലില്‍ സുബ്രഹ്‌മണ്യന്‍ ഓഫീസിലെ പണം ട്രഷറിയില്‍ നിന്നും മാറി ഓഫീസിലടക്കാതെ 10 ദിവസം കയ്ില്‍ വയച്ചിരുന്നു. ഇതിന്റെ പേരിലാണ്‌ സ്‌ഥലം മാറ്റാനുള്ള വകുപ്പ്‌ തല നടപടി ഉണ്ടായിരിക്കുന്നത്‌. മുമ്പ്‌ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സുബ്രഹ്‌മണ്യനെ സ്‌ഥലംമാറ്റുകയും താക്കീത്‌ ചെയ്യുകയുമുണ്ടായിട്ടുണ്ട്‌.


2005 ല്‍ പി.ഡബ്ല്യൂ.ഡി റോഡ്‌സ് ഡിവിഷനില്‍ നിന്നും ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലേക്ക്‌ സ്‌ഥലംമാറ്റിയിരുന്നു. വീണ്ടും ബില്‍ഡിംഗ്‌ ഡിവിഷനിക്കേ്‌ സ്‌ഥലം മാറ്റം തരപ്പെടുത്തി. സാമ്പത്തിക ക്രമക്കേടുമായും മറ്റ്‌ വിഷയങ്ങളുമായും ബന്ധപ്പെട്ട്‌ സുബ്രഹ്‌മണ്യന്റെ പേരില്‍ കോടതിയില്‍ കേസുണ്ടായിരുന്നു. സാലറി സര്‍ട്ടിഫിക്കറ്റ്‌ സ്വന്തമായി നിര്‍മിച്ച്‌ എന്‍ജിനീയറുടെ വ്യാജസീലും ഒപ്പും തരപ്പെടുത്തി ബാങ്കില്‍ നിന്നും സുബ്രഹ്‌മണ്യന്‍ ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. സംഭവം വിവാദമായപ്പോള്‍ പണംതിരിച്ചടച്ചു. ഹരിദാസന്‍ എന്ന റിട്ടയേര്‍ഡ്‌ എന്‍ജിനീയറുടെ ഒപ്പും വ്യാജസീലുമാണ്‌ ഉണ്ടാക്കിയത്‌. ഇതിന്റെ പേരില്‍ ഇയാളെ സ്‌ഥലം മാറ്റിയിരുന്നു -കെ മുഹമ്മദാലി ആരോപിച്ചു.


സുബ്രഹ്‌മണ്യനെ സസ്‌പെന്‍ഡ്‌ ചെയ്‌ത് ഇയാള്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്നും കെ. മുഹമ്മദാലി ആവശ്യപ്പെട്ടു. എന്നാല്‍ മുഹമ്മദാലി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന്‌ സുബ്രഹ്‌മണ്യന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. ട്രഷറി ഇടപാട്‌ സംബന്ധിച്ച അപാകതയില്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, ജൂനിയര്‍ സുപ്രണ്ട്‌ എന്നിവര്‍ക്ക്‌ ബന്ധമുണ്ടെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടി വേണമെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു. തന്നെ ഷൊര്‍ണുരേക്ക്‌ സ്‌ഥലം മാറ്റിയതില്‍ മുഹമ്മദാലിക്ക്‌ പങ്കുണ്ട്‌. മുഹമ്മദാലിക്കെതിരേ അപകീര്‍ത്തിക്കേസ്‌ ഫയല്‍ ചെയ്യുമെന്നും സുബ്രഹ്‌മണ്യന്‍ അറിയിച്ചു.










from kerala news edited

via IFTTT