121

Powered By Blogger

Tuesday, 16 December 2014

കുളത്തൂര്‍പുഴയും ആര്യങ്കാവും അച്ചന്‍കോവിലും കടന്ന്‌ ശംഭുശര്‍മ്മ നിലയ്‌ക്കലില്‍











Story Dated: Wednesday, December 17, 2014 02:06


പന്തളം: അയ്യപ്പസേവയുടെ പുണ്യം നുകര്‍ന്ന്‌ ശംഭുശര്‍മ്മ നിലയ്‌ക്കല്‍ മേല്‍ശാന്തിയായി. ചെറുപ്പം മുതല്‍ അയ്യപ്പഭക്‌തനായിരുന്നു ശംഭു ശര്‍മ.

ആഗ്രഹിച്ചപോലെ അദ്ദേഹത്തിന്‌ പൂജചെയ്യാന്‍ നിയോഗം ലഭിച്ചത്‌ അയ്യപ്പക്ഷേത്രങ്ങളിലാണ്‌.


1987-ല്‍ അയ്യപ്പന്‍ ബാലഭാവത്തില്‍ കുടികൊള്ളുന്ന കുളത്തൂപ്പുഴയിലായിരുന്നു ആദ്യ പൂജ. 91-ല്‍ യൗവനാവസ്‌ഥയില്‍ ദേവന്‍ വസിക്കുന്ന ആര്യങ്കാവില്‍ പൂജ ചെയ്യാന്‍ ഭാഗ്യം കിട്ടി. പിന്നീട്‌ ഗൃഹസ്‌ഥാ ശ്രമിയായി അയ്യപ്പന്‍ കുടികൊള്ളുന്ന അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്ക്‌ സ്‌ഥലം മാറി. കഴിഞ്ഞ വര്‍ഷം മുതല്‍ കലിയുഗ വരദന്റെ പിതൃസ്‌ഥാനിയായ നിലയ്‌ക്കല്‍ മഹാദേവനെ പൂജിക്കാനും അവസരം ലഭിച്ചുവെന്നത്‌ ഒരു നിയോഗമായി കാണുകയാണ്‌ ശംഭുശര്‍മ.


ഇടയ്‌ക്ക്‌ ശബരിമല ധര്‍മശാസ്‌താവിന്റെ സാമിപ്യവും ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്‌. 2010-ല്‍ കീഴ്‌ശാന്തിയായി എത്താന്‍ സാധിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ്‌ ശംഭുശര്‍മ ഇതിനെ കാണുന്നത്‌. ഒരുനാള്‍ അയ്യപ്പന്‍ തന്നെ മുഖ്യ സേവകനായി ശബരിമലയിലേക്ക്‌വിളിക്കും എന്നാണ്‌ ശര്‍മയുടെ പ്രതീക്ഷ. ലോകത്തുള്ള എല്ലാ ചരാചരങ്ങള്‍ക്കുംവേണ്ടിയാണ്‌ ശംഭുശര്‍മയുടെ പ്രാര്‍ഥന. കൊടുമണ്‍ ചിലന്തിയമ്പലത്തിലെ ശാന്തിക്കാരനായിരുന്ന കൊടുമണ്‍ പള്ളിയറമഠത്തില്‍ പരേതനായ എന്‍.എസ്‌. നാരായണ ശര്‍മയുടെ മകനാണ്‌ ശംഭുശര്‍മ. ഗിരിജാദേവി അന്തര്‍ജനമാണ്‌ ഭാര്യ. മക്കള്‍. സാവിത്രി, ഗായത്രി.










from kerala news edited

via IFTTT