ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിപ്രകാരം പുതുതായി ആരംഭിച്ച അക്കൗണ്ടുകളും വിതരണം ചെയ്ത റുപെ കാര്‍ഡുകളും തമ്മിലെ അന്തരം കുറയ്ക്കണമെന്ന് ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 8.76 കോടി ബാങ്ക് അക്കൗണ്ടാണ് ജന്‍ധന്‍ യോജനയിലൂടെ തുറന്നത്. എന്നാല്‍ വിതരണം ചെയ്ത റുപെ ഡെബിറ്റ് കാര്‍ഡുകളാകട്ടെ 5.78 കോടി മാത്രവും. നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ബോധവത്കരണത്തിനുമായി എത്രയും വേഗം പാസ് ബുക്കുകളും റുപെ കാര്‍ഡും നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബാങ്കുകള്‍ പ്രാദേശിക, ഉള്‍നാടന്‍ ബ്രാഞ്ചുകളുടെ അന്തരം കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ധനകാര്യ ജോയിന്റ് സെക്രട്ടറി അനുരാഗ് ജെയിന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ അവലോകനത്തിനിടെയായിരുന്നു ഇത്.
from kerala news edited
via IFTTT