Story Dated: Wednesday, December 17, 2014 02:07
ബത്തേരി: അന്തര്‍ സംസ്ഥാന കവര്ച്ചാസംംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍. പെരിന്തല്‍മണ്ണ മക്കരപ്പറമ്പിനടുത്ത വറ്റല്ലൂര്‍ സ്വദേശി പുളിയമഠത്തില്‍ അബ്ദുള്‍ ലത്തീഫ് (23), അബ്ദുള്‍ കരീം (31) എന്നിവരാണ് പോലീസിന്റെ വലയിലായത്. ഗൂഡല്ലൂര്‍, നിലമ്പൂര്‍, ബത്തേരി പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വച്ചാണ് കരീമിനെ പിടികൂടിയത്. കാറില്‍ ചുറ്റിസഞ്ചരിച്ച് സ്ഥലം വിശദമായി മനസ്സിലാക്കിയാണ് പകല്‍ രാത്രി വ്യത്യസ്തമില്ലാതെ രണ്ടു പ്രതികള്‍ ചേര്‍ന്ന് കവര്‍ച്ച ആസുത്രണം ചെയ്തിരുന്നത്.
നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, ബത്തേരി, നിലമ്പൂര്‍ മേഖലകളിലാണ് കവര്‍ച്ചാസംഘം തമ്പടിച്ച് മോഷണം നടത്തിയിരുുന്നത്. ബത്തേരി ചീരാല്‍ കുടുക്കി രാജപ്പന്, കല്ലുമുക്കിലെ അഭിഭാഷകനായ സജി, കോളിയാടിക്ക് സമീപം കഴമ്പിലാന് മേക്കാട്ട് വര്‍ഗീസ്, റിട്ട. എ.ഡി.എം മാത്യു, പട്ടരുപടി പ്രഭാകരന്, തൊട്ടുവെട്ടിസക്കീര് തുടങ്ങിയവരുടേതടക്കം നിരവധി വീടുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളും ലാപ്ടോപ്പുകളും, ക്യാമറകളും, മൊബൈല്‍ ഫോണുകളും കവര്‍ച്ച നടത്തിയ കേസിലെ പ്രതികളാണിവര്‍. ഗൂഡല്ലൂരിനടുത്ത പാറ്റാശ്ശേരി പുരയിടത്തില്‍ നിന്നും അഞ്ച് ക്വിന്റല്‍ കുരുമുളക് കവര്‍ച്ച നടത്തിയതും ഈ സംഘമാണെന്ന് പോലീസ് അറിയിച്ചു.
നിലമ്പൂര്‍, മഞ്ചേരി ഭാഗങ്ങളിലും സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്. ഇരുവരെയും പൊലീസ് തെളിവെടുപ്പിനായി ബത്തേരിയിലേക്ക് കൊണ്ടുവന്നു. ബത്തേരിയിലെ അക്ബര്‍ ട്രാവല്സിലും മറ്റൊരു ബാങ്കിലും തെളിവെടുപ്പ് നടത്തി. പ്രതികളെ വിശദമായി ചോദ്യം ചെയ്തുകഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
from kerala news edited
via IFTTT