Story Dated: Wednesday, December 17, 2014 02:05
എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ ക്വാറി വിരുദ്ധ സമരസമിതി പ്രവര്‍ത്തകന്‍ കെ.അഫ്‌സലിന്റെ വീട്ടില്‍ തിങ്കളാഴ്‌ച രാത്രി രണ്ടോടെ വണ്ടൂര്‍ സി.ഐ: കെ.സി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്‌ഡിനെത്തിയത്.വീട്ടില്‍ അതിക്രമിച്ചു കയറുകയും ഉറങ്ങുകയായിരുന്ന അഫ്‌സലിന്റെ ബാപ്പ അബ്‌ദുള്ള (55),ഉമ്മ നബീസ (48) എന്നിവര്‍ക്ക്‌്് പരിക്കേല്‍ക്കുകയും ചെയ്‌തു .ഇവരെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ഏതാനും മാസങ്ങളായി പടിഞ്ഞാറെ ചാത്തല്ലൂരില്‍ പുതുതായി ആരംഭിക്കുന്ന സ്വകാര്യ ക്വാറിക്കെതിരെ പരിസര വാസികള്‍ സമരത്തിലാണ് അഫ്‌സലിന്റെ പേരില്‍ നിരവധി കേസുകളാണുള്ളത്.
എന്നാല്‍ പോലീസ് പറയുന്നത് ഇങ്ങനെ : ചാത്തല്ലൂരില്‍ പുതുതായി തുടങ്ങുന്ന പി.എം.ആര്‍ ക്വാറി അഫ്‌സലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ തീ വെച്ച് നശിപ്പിച്ചിരുന്നു. ഈ കേസിലെ പ്രതിയെ അന്വേഷിച്ച് വെളുപ്പിന് 2 മണിയോടെ വണ്ടൂര്‍ സി.ഐ കെ.സി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.എന്നാല്‍ അഫ്‌സിലിന്റെ നേതൃത്വത്തില്‍ കണ്ടാല്‍ അറിയാവുന്ന ഇരുപത്തിയഞ്ചോളം ആളുകള്‍ പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്‌തു.ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT