Story Dated: Wednesday, December 17, 2014 10:14

ന്യുഡല്‍ഹി: നൂറു രൂപയ്ക്കുള്ള കരി മോഷ്ടിച്ചുവിറ്റുവെന്ന് ആരോപിച്ച് പത്തുവയസ്സുള്ള ബാല വേലക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗാസിയാബാദിലെ ഒരു കരി വില്‍പ്പന കടയിലാണ് സംഭവം. ഒരു തൂണിനോട് ചേര്‍ന്ന് തലയ്ക്കു മുകളിലായി കൈകള്‍ കെട്ടിയിട്ട നിലയില്‍ നില്‍ക്കുന്ന കുട്ടിയുടെ ചിത്രം ഇന്നലെ ഒരു പ്രദേശിക പത്രം പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇതുവരെ പരാതിയൊന്നും ലലഭിച്ചിട്ടില്ല. ആരെങ്കിലും മുന്നോട്ടുവന്നാല്‍ പരാതി സ്വീകരിക്കും. സംഭവം വളവെ ഗൗരവമായാണ് കാണുന്നതെന്നും എസ്.പി ശവി ഹരി മീണ പറഞ്ഞു.
സംഭവം ബാലാവകാശ സമിതിയും ഏറ്റെടുത്തിട്ടുണ്ട്. പ്രദേശം സന്ദര്‍ശിച്ചതായും കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മിഷന് കത്തയച്ചതായും ബാലാവകാശ പ്രവര്‍ത്തകന്‍ തരൂണ്‍ ആചാര്യ പറഞ്ഞു. മറ്റുള്ളവര്‍ നോക്കിനില്‍ക്കേയാണ് കടയുടമ ബാലനെ മര്‍ദ്ദിച്ചത്. സംഭവസ്ഥലം ഇന്നും സന്ദര്‍ശിക്കും. ബാലനെ കണ്ടെത്തി നിജസ്ഥിതി ആരായുമെന്നും ബാലാവകാശ സംരക്ഷകര്‍ അറിയിച്ചു.
സംഭവം നടക്കുമ്പോള്‍ അതുവഴികടന്നുപോയ ഒരു ഫോട്ടോ ജേര്‍ണലിസ്‌റ്ാണ് ചിത്രം പകര്‍ത്തിയത്. ബാലനെ മര്‍ദ്ദിക്കുന്നത് കാണാന്‍ നിരവധി പേര്‍ കൂടിനിന്നുവെങ്കിലും ആരും ഇടപെടാന്‍ തയ്യാറായില്ലെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു. ഇടപെടാന്‍ ശ്രമിച്ച തന്നെ കടയില്‍ നിന്ന് പുറത്താക്കി ഷട്ടര്‍ ഇട്ടുവെന്നും ഇയാള്‍ പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
150 രൂപയുടെ സഹായത്തിനായി കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍ Story Dated: Thursday, April 2, 2015 01:09കുട്ടനാട്: 150 രൂപ ധനസഹായത്തിനായി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. ആധാര്‍ എന്റോളിംഗ് നടത്തിയ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന… Read More
കുട്ടനാട്ടിലേക്ക് കഞ്ചാവ് ഒഴുക്ക് Story Dated: Thursday, April 2, 2015 01:09രാമങ്കരി: കുട്ടനാടന്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം. രാമങ്കരി, വെളിയനാട്, എന്നീ പ്രദേശങ്ങളിലാണ് യുവാക്കളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നത്. പ്രായപൂര്‍ത്… Read More
കഞ്ചാവും ഹാന്‍സുമായി യുവാക്കള്‍ പിടിയില്‍ Story Dated: Thursday, April 2, 2015 01:09മണ്ണഞ്ചേരി: കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ടു യുവാക്കളെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചരി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ അമ്പനാകുളങ്ങരവെളി സജീര്‍(21)നെ ക… Read More
ഗ്രാന്റ് സര്‍ക്കസിന് തിരക്കേറുന്നു; മിന്നുന്ന പ്രകടനവുമായി ഭാഗി Story Dated: Thursday, April 2, 2015 01:10പത്തനംതിട്ട: വിദ്യാര്‍ഥികളുടെ പരീക്ഷാഭാരം ഒഴിഞ്ഞതോടെ ഗ്രാന്‍ഡ് സര്‍ക്കസ് കാണാന്‍ കൂടുംബങ്ങളുടെ പ്രവാഹം തുടങ്ങി. പൃഥ്വിരാജ് ചിത്രമായ സപ്തമ ശ്രീ തസ്കരയില്‍ കള്ളന്മാര്ക്ക്… Read More
ചന്തയിലെ അമിത ചുങ്കപ്പിരിവ;് ബാലരാമപുരത്ത് പ്രതിഷേധ കൂട്ടായ്മ Story Dated: Wednesday, April 1, 2015 02:14ബാലരാമപുരം: ഗ്രാമപഞ്ചായത്തിലെ ജംഗ്ഷനിലുളള ചന്തയിലെ അമിതമായ കരം പിരിവിനെതിരെ ഇന്നലെ വൈകുന്നേരം മാര്‍ക്കറ്റിനു മുന്നില്‍ ബാലരാമപുരം പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്… Read More