121

Powered By Blogger

Thursday, 7 May 2020

മൂന്നാമതൊരു കമ്പനികൂടി: ജിയോ പ്ലാറ്റ്‌ഫോംസില്‍ വിസ്റ്റ 11,367 കോടി രൂപ നിക്ഷേപിക്കും

മുംബൈ: ഫേസ്ബുക്കിനും സിൽവർ ലെയ്ക്കിനും പിന്നാലെ മറ്റൊരു കമ്പനികൂടി ജിയോ പ്ലാറ്റ്ഫോമിൽ കോടികൾ നിക്ഷേപിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വിസ്റ്റ ഇക്വിറ്റി പാർട്ട്ണേഴ്സാണ് 11,367 കോടി രൂപ നിക്ഷേപം നടത്തുന്നത്. വിസ്റ്റയ്ക്ക് 2.32ശതമാനം ഉടമസ്ഥാവകാശം ലഭിക്കും. ഇതോടെ ജിയോ പ്ലാറ്റ്ഫോമിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയായി ഉയരും. മൂന്നാഴ്ചയ്ക്കുള്ളിൽ ജിയോ പ്ലാറ്റ്ഫോം നിക്ഷേപക സ്ഥാപനങ്ങളിൽനിന്നായി സമാഹരിച്ചത് 60,596.37 കോടിയായി. വിസ്റ്റ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനിയിൽ നിക്ഷേപം നടത്തുന്നത്. ടെക്നോളജി കമ്പനികളിൽ നിക്ഷേപം നടത്തുന്ന വിസ്റ്റയ്ക്ക് മികച്ച പ്രവർത്തനപാരമ്പര്യമാണുള്ളത്. 10 വർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ കമ്പനിയുടെ നിക്ഷേപങ്ങളെല്ലാം വൻനേട്ടമാണ് നേടിക്കൊടുത്തിട്ടുള്ളത്. Jio gets new investor: Vista Equity to buy 2.32% for Rs 11,367 crore

from money rss https://bit.ly/2ytyXbR
via IFTTT

സെന്‍സെക്‌സില്‍ 521 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 521 പോയന്റ് ഉയർന്ന് 31964ലിലും നിഫ്റ്റി 152 പോയന്റ് നേട്ടത്തിൽ 9351ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 583 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 109 ഓഹരികൾ നഷ്ടത്തിലുമാണ്. 22 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. വിസ്റ്റ ഇക്വിറ്റി പാർട്ടണേഴ്സ് ജിയോയിൽ നിക്ഷേപം നടത്തിയത് റിലയൻസ് നേട്ടമാക്കി. ഇൻഡസിന്റ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്.

from money rss https://bit.ly/3dqEgr7
via IFTTT

പ്രവാസികൾക്ക് താങ്ങാവാൻ സഹകരണ മേഖലയ്ക്ക് കഴിയും

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പൂച്ചെണ്ടും കിറ്റും നൽകിയതുകൊണ്ട് കാര്യമില്ല. അവർക്ക് ജീവിക്കാൻ എന്ത് മാർഗം എന്നാണ് ആലോചിക്കേണ്ടത്. അവരെ സഹായിക്കാൻ ഏറ്റവും കൂടുതൽ സാധിക്കുക സഹകരണ മേഖലയ്ക്കാണ്. ഐ.ടി. മേഖലയിലെ ജോലി വിട്ടുവരുന്ന 30 പേർ ഒത്തൊരുമിച്ചാൽ ഐ.ടി. സഹകരണ സംഘങ്ങൾ തുടങ്ങാം. തിരിച്ചുവരുന്ന 30 ഡ്രൈവർമാർ ചേർന്നാൽ യൂബർ പോലെയുള്ള ടാക്സി സർവീസ് നടത്താൻ കഴിയും. എൻജിനീയറിങ് രംഗത്തുള്ള ഓരോ ബ്രാഞ്ചിലെയും 30 ആളുകൾ കൂടിയാൽ എൻജിനീയറിങ് ഗ്രൂപ്പുകൾ തുടങ്ങാനാവും. യന്ത്രവ്യവസായത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുണ്ട്. ഇപ്പോൾ ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ എത്തിക്കുന്നത്. പി.ഡബ്ല്യു.ഡി., കെ.എസ്.ഇ.ബി. എന്നിവിടങ്ങളിൽ ജോലിസാധ്യതയും കൂടുതലാണ്. മറ്റു സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ രൂപവത്കരിക്കുകയോ സിവിൽ എൻജിനീയറിങ് കൺസൾട്ടിങ് സർവീസ് തുടങ്ങുകയോ ചെയ്യാം. അങ്ങനെ തുടങ്ങുന്ന സഹകരണ സംഘങ്ങൾക്കേ കേരളത്തിൽ തൊഴിൽ സാധ്യത ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കൂ. സ്വകാര്യ വ്യവസായങ്ങളെക്കാൾ സാധ്യത കേരളത്തിലേക്ക് വ്യവസായികൾ കടന്നുവരുന്നത് ദുർലഭമായിരിക്കും. വന്നാൽത്തന്നെ എന്താണു സംഭവിക്കുകയെന്ന് നമ്മൾ കണ്ടതാണ്. പക്ഷേ, സഹകരണ മേഖലയിൽ ഒരുകൂട്ടത്തിന്റെ ആവശ്യം ആയതുകൊണ്ട് അവർ പറയുന്നതിന് വലിയ അംഗീകാരം കിട്ടും. സഹകരണ മേഖലയിൽ തുടങ്ങുന്ന സൊസൈറ്റികൾക്ക് വായ്പ നൽകാൻ എൻ.സി.ഡി.സി. പോലുള്ള കേന്ദ്ര സഹകരണ ധനകാര്യ സ്ഥാപനങ്ങളോ പൊതുമേഖലാ ബാങ്കുകളോ തയ്യാറാകണം. അങ്ങനെ കേരളത്തിൽ തൊഴിൽ സാധ്യത വർധിപ്പിക്കാനാവും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിൽ ഇപ്പോൾത്തന്നെ ഏഴായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ലാൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) യിൽ ഇത്തരം രണ്ടായിരത്തോളം തൊഴിലാളികളാണ്. അവർ തിരിച്ചുപോവുകയോ പോകാനുള്ള സമ്മർദത്തിലോ ആണ്. ഈ ഒഴിവുകളിൽ പതിനായിരക്കണക്കിന് ജോലി സാധ്യതയാണുള്ളത്. പക്ഷേ, ജോലിചെയ്യാൻ ആളുകൾ തയ്യാറാകണം. വിദേശങ്ങളിൽനിന്നു മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽനിന്ന് ജോലി ഇല്ലാതെ മടങ്ങുന്നവർക്കും ഈ സാധ്യതകൾ ഉപയോഗിക്കാം. തിരിഞ്ഞുനോക്കാതിരിക്കരുത് മടങ്ങിവരുന്നവരെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ മുൻകൈയെടുക്കണം. വരുന്നവർക്ക് സ്വാഗതമോതുകയും അതു കഴിഞ്ഞ് അവരെ തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അരാജകത്വമുണ്ടാവുന്നത്. ഇവർ വന്നുകഴിഞ്ഞാൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് സർക്കാർ നിരീക്ഷിക്കണം. നമുക്കു വേണ്ട എല്ലാ സാധനങ്ങളും ഉത്പാദിപ്പിക്കാൻ നമുക്ക് കഴിയണം. കൃഷി ചെയ്യണമെന്നു പറഞ്ഞാൽ പോരാ. കാലാവസ്ഥാ പ്രശ്നങ്ങൾകാരണം കൃഷിക്കുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തണം, ആര് നികത്തും, കാർഷികോത്പന്നങ്ങൾ ആര് വിപണിയിലെത്തിക്കും, ആരു വാങ്ങും, ആരു പ്രോത്സാഹിപ്പിക്കും - ഇതെല്ലാം സർക്കാർ പറയണം. പൊതുമേഖലാ ബാങ്കുകൾ കേരളത്തിൽനിന്നു വാങ്ങുന്ന നിക്ഷേപത്തിൽ 80 ശതമാനം കേരളത്തിൽ തന്നെ വായ്പ കൊടുക്കാൻ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദം ചെലുത്തണം. നമ്മുടെ നിക്ഷേപം വാങ്ങുകയും മറ്റു സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുകയുമാണ് ഇപ്പോൾ ബാങ്കുകൾ ചെയ്യുന്നത്. ഇതിന് പരിഹാരം കാണണം. ജനങ്ങളെ പരമാവധി സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കണം. അർബൻ ബാങ്കുകൾക്ക് വ്യവസായ വായ്പ കൊടുക്കാൻ സംസ്ഥാന സർക്കാർ റിസർവ് ബാങ്കിൽ സമ്മർദം ചെലുത്തുകയും വേണം. ലാൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) ചെയർമാനാണ് ലേഖകൻ

from money rss https://bit.ly/3bgi0yN
via IFTTT

പഴങ്ങളും പച്ചക്കറികളും വാങ്ങാൻ ആളില്ല

കൊച്ചി: ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതും പ്രാദേശിക വിപണിയിലെ വിലക്കുറവിലും പകച്ച് വട്ടവടയിലെയും കാന്തല്ലൂരിലെയും കർഷകർ. കൃഷി മാത്രം ഉപജീവനമായുള്ള കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മൂന്നാർ സ്പെഷ്യൽ അഗ്രിക്കൾച്ചർ സോണിന് കീഴിലുള്ള ഈ പ്രദേശങ്ങളിൽ മൂവായിരത്തിലധികം കർഷകരാണുള്ളത്. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, കാബേജ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും സ്ട്രോബറി, ബ്ലാക്ക്ബറി, പ്ലംസ്, ഓറഞ്ച്, പാഷൻ ഫ്രൂട്ട് തുടങ്ങിയ 12-ൽ അധികം പഴങ്ങളുമാണ് പ്രധാന ഉത്പന്നങ്ങൾ. കേരളത്തിൽ ന്യായവില ലഭിക്കാതെയായതോടെ ഇവിടെത്ത കർഷകരിൽ ഭൂരിഭാഗവും തമിഴ്നാട്ടിലേക്കാണ് പച്ചക്കറികൾ നൽകിയിരുന്നത്. സാധനങ്ങൾ കൈമാറിയാലുടനെ വില നൽകുന്നതും മുൻകൂറായി ഉത്പന്നങ്ങൾ ബുക്ക് ചെയ്ത് വില നൽകുന്നതുമാണ് തമിഴ്നാട്ടിലെ രീതി. ലോക്ക്ഡൗൺ ആരംഭിച്ചതോടെ പച്ചക്കറികളും പഴങ്ങളും എടുക്കാൻ ആളെ കിട്ടാതായിരിക്കുകയാണ്. മുൻ വർഷങ്ങളിൽ 350 മുതൽ 400 രൂപ വിലയായിരുന്ന സ്ട്രോബറിക്ക് 175 രൂപയാണ്. കർഷകർക്ക് ഇതിൽനിന്ന് മുടക്കുമുതൽ കിട്ടില്ലെന്ന് വട്ടവടയിലെ കർഷകനായ ബാബു പറയുന്നു. പറിച്ചുെവച്ച സ്ട്രോബറി കൊണ്ട് വീട്ടിലേക്കായി കുറച്ച് ജാം ഉണ്ടാക്കി, ബാക്കിയുള്ളത് നശിച്ചുപോകും. മഴയാകുന്നതോടെ പ്ലം പോലെയുള്ള പഴവർഗങ്ങൾ ചീഞ്ഞുപോകും. 110 മുതൽ 120 രൂപ വരെ വിലയെത്തിയിരുന്ന പാഷൻ ഫ്രൂട്ട് വിലയിടിവ് ആയതോടെ പഴുത്ത് പൊഴിഞ്ഞ് വീണു പോവുകയാണ്. പ്രദേശത്തെ ഭൂരിഭാഗം പേരും കർഷകരായതിനാൽ പ്രാദേശിക വിപണിയിൽ ഇവ വാങ്ങാനും ആളില്ല - ബാബു പറഞ്ഞു. വാങ്ങുമ്പോൾ വിലയുടെ 50 ശതമാനം നൽകണം മുൻകൂട്ടി വില പറഞ്ഞ് ഉറപ്പിച്ചുള്ള കച്ചവടത്തിനാണ് ഈ പ്രദേശങ്ങളിൽ കൂടുതൽ സ്വീകാര്യത. ഈ രീതി പ്രാവർത്തികമാക്കിയാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളുടെ അളവിൽ കുറവുവരുത്തി ഇവിടെ നിന്ന് കൂടുതൽ സാധനങ്ങൾ വാങ്ങാം' - ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ കൺവീനർ എം.എം. അബ്ബാസ് പറഞ്ഞു.

from money rss https://bit.ly/3chU4ME
via IFTTT

Theeyame Lyrics : Angamaly Diaries Malayalam Movie Song

Movie: Angamaly Diaries
Year: 2017
Singer: Angamaly Pranchi & Shreekumar Vakkiyil
Lyrics: Traditional
Music: Prashant Pillai
Actor: Antony Varghese
Actress: Reshma Rajan
Adi thamaradikkana kalamaayedi theeyame
Kaashinte shaamam theernedi theeyame
Thamaradikkana kalamaayedi theeyame
Kaashinte shaamam theernedi theeyaame
Hey tamaradikkana kalamaayedi theeyame
Kaashinte shaamam theernedi theeyaame

Theeyaame theeyame theeya theeya theeyame
Theeyaame theeyame theeya theeya theeyame
Theeyaame theeyame theeya theeya theeyame
Theeyaame theeyame theeya theeya theeyame

Thamaradikkana kalamaayedi theeyame
Kaashinte shaamam theernedi teeyaame

Hey manalu vaarana kaalamayedi theeyame
Kaashinte shaamam theernedi teeyame
Manalu vaarana kaalamayedi theeyame
Kaashinte shaamam theernedi theeyame
Hey manalu vaarana kaalamaayedi theeyame
Kaashinte shaamam theernedi theeyame
Manalu vaarana kaalamayedi theeyame
Kaashinte shaamam theernedi theeyame

Hey veedhi ulla krithavaanedi theeyaame
Kaashinte shaamam theernedi theeyame
Veedhi ulla krithavaanedi theeyame
Kaashinte shaamam theernedi theeyame

Hey murivaalan meeshayaanedi theeyame
Angamalykaarananedi theeyame
Murivaalan meeshayaanedi theeyame
Angamalykaarananedi theeyame
Hey murivaalan meeshayanedi theeyame
Angamalykaarananedi theeyame
Murivaalan meeshayanedi theeyame
Angamalykaarananedi theeyame
Murivaalan meeshayanedi theeyame
Angamalykaarananedi theeyame
Murivaalan meeshayanedi theeyame
Angamalykaarananedi theeyame

Hey thamaradikkana kaalamaayedi theeyame
Kaashinte shaamam theernedi theeyame
Thamaradikkana kaalamaayedi theeyame
Kaashinte shaamam theernedi theeyame
Thamaradikkana kaalamaayedi theeyame
Kaashinte shaamam theernedi theeyame

Hey thitha thindha tharikida thimirtha thei


* This article was originally published here

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് നാലാം പാദത്തില്‍ 130.56 കോടി രൂപയുടെ ലാഭം

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിന് 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 130.56 കോടി രൂപയുടെ ലാഭം. മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ 1.49 ശതമാനത്തിന്റെ ലാഭവർധനയാണ് ഉണ്ടായിട്ടുള്ളത്. 128.64 കോടി രൂപയായിരുന്നു അന്നത്തെ ലാഭം. നാലാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 6.12 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 840.58 കോടി രൂപയാണ് നാലാം പാദത്തിലെ വരുമാനം. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 792.11 കോടി രൂപയായിരുന്നു വരുമാനം. കൊറോണ വ്യാപനത്തെത്തുടർന്ന് വിപണിയിലുണ്ടായ അനിശ്ചിതാവസ്ഥ നേരിടുന്നതിനായി കമ്പനി 175 കോടി രൂപ ബാലൻസ് ഷീറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. കമ്പനിയുടെ ഒരു രൂപ മുഖവിലയുള്ള ഷെയറിന് 20 പൈസ വീതം ഡിവിഡന്റ് നൽകാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. 2019 -20 സാമ്പത്തിക വർഷത്തിൽ 3453.55 കോടി രൂപയാണ് ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ മൊത്തം വരുമാനം. 544.98 കോടി രൂപയുടെ മൊത്തം ലാഭവും നേടിയിട്ടുണ്ട്. സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനെ തുടർന്നും വായ്പാ മേഖലയിലുണ്ടായ പ്രതിസന്ധിമൂലവും കഴിഞ്ഞ 18 മാസമായി ധനകാര്യ സേവന മേഖലയും പ്രത്യേകിച്ച് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും വലിയ വെല്ലുവിളിയാണ് നേരിട്ടതെന്ന് ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. കോവിഡ് 19 വ്യാപനവും അതിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. കോവിഡ് 19 മൂലമുണ്ടായ അനിശ്ചിതാവസ്ഥ നേരിടുന്നതിനായി 175 കോടി രൂപ നീക്കിവെക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ അടുത്ത ഏതാനും പാദങ്ങളിൽ വളരെ സൂക്ഷ്മമായി തന്നെ തങ്ങളുടെ ബിസിനസിനെ നിരീക്ഷിക്കുന്നതിനും വിവേകപൂർവ്വം ആസൂത്രണം നടത്തുന്നതിനും തയ്യാറെടുത്തു കഴിഞ്ഞതായി വിശാൽ കംപാനി പറഞ്ഞു. കോവിഡ് 19 നെ നേരിടുന്നതിനായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കമ്പനി 30 കോടി രൂപ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2WcsLhq
via IFTTT

നിഫ്റ്റി 9,200ന് താഴെയെത്തി; സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെനേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 9,200ന് താഴെ ക്ലോസ് ചെയ്തു. സെൻസെക്സ് 242.37 പോയന്റ് നഷ്ടത്തിൽ 31,443.38ലും നിഫ്റ്റി 71.85 പോയന്റ് താഴ്ന്ന് 9199.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1038 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1255 ഓഹരികൽ നഷ്ടത്തിലുമായിരുന്നു. 160 ഓഹരികൾക്ക് മാറ്റമില്ല. ഇന്റസിൻഡ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, അദാനി പോർട്സ്, എംആൻഡ്എം തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, എൻടിപിസി, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ് 0.5ശതമാനം താഴ്ന്നു. സ്മോൾക്യാപ് സൂചിക നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വിപണിക്ക് കരുത്തുപകരാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാകാതിരുന്നതും ധനകാര്യ-ഉപഭോക്തൃ ഓഹരികളിൽ വില്പന സമ്മർദമുണ്ടായതുമാണ് സൂചികകളെ ബാധിച്ചത്.

from money rss https://bit.ly/2LasiWK
via IFTTT

തപാല്‍ വകുപ്പ് 15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ് സേവനം പുനഃരാരംഭിച്ചു

തപാൽ വകുപ്പ് 15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് മെയിൽ സേവനങ്ങൾ പുനഃരാരംഭിച്ചു. അവശ്യവസ്തുക്കളും മരുന്നുകളുമാണ് അയയ്ക്കാൻ കഴിയുക. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഇൻഡോനേഷ്യ, ജപ്പാൻ, കൊറിയ, കുവൈറ്റ്, മലേഷ്യ, ഫിലിപ്പൈൻസ്, സൗദി അറേബ്യ, സിങ്കപൂർ, ശ്രീലങ്ക, തായ്ലാൻഡ്, യുഎഇ, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. രാജ്യത്തുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിൽനിന്നും സ്പീഡ് പോസ്റ്റ് അയയ്ക്കാം. മെട്രോ നഗരങ്ങൾ, മറ്റ് പ്രധാന പട്ടണങ്ങൾ എന്നിവിടങ്ങളിലെ തപാൽ ഓഫീസുകളിൽനിന്ന് വൈകീട്ടും സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടള്ളതായി തപാൽ വകുപ്പ് അറിയിച്ചു. India Post says International Speed Post service available to 15 countries

from money rss https://bit.ly/35GAWp2
via IFTTT

യെസ് ബാങ്കിന്റെ അറ്റാദായം 2,629 കോടി: അപ്രതീക്ഷിത നേട്ടത്തില്‍ ഓഹരി വില കുതിച്ചു

മുംബൈ: മാർച്ച് പാദത്തിൽ പ്രതീക്ഷിക്കാത്ത അറ്റാദായം പ്രഖ്യാപിച്ചതിനെതുടർന്ന് യെസ് ബാങ്കിന്റെ ഓഹരി വില 20ശതമാനത്തോളം ഉയർന്നു. 2,629 കോടി ലാഭമാണ് ഈ കാലയളവിൽ ബാങ്ക് നേടിയത്. കഴിഞ്ഞവർഷം ജനുവരി-മാർച്ച് കാലയളവിൽ 1,507 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം 39.40ശതമാനം ബാങ്കിന്റെ ഓഹരി വില ഇടിഞ്ഞെങ്കിലും ഏപ്രിൽമാസത്തിൽമാത്രം 24.28ശതമാനമാണ് തിരിച്ചുകയറിയത്. എന്നിരുന്നാലും എക്കാലത്തെയും ഉയർന്നവിലയായ 404 രൂപയിൽനിന്ന് 92.98ശതമാനം താഴ്ന്നാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 2018 ഓഗസ്റ്റ് 20നാണ് ഓഹരി വില ഉയർന്ന നിലവാരത്തിലെത്തിയത്. എസ്ബിഐയുടെ നേതൃത്വത്തിൽ യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുള്ള ശ്രമം ആരംഭിച്ചത് മാർച്ച് 13നാണ്.

from money rss https://bit.ly/2xGKbZY
via IFTTT

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 25,480 കോടി മൂല്യമുള്ള ഓഹരികള്‍ ജിഎസ്‌കെ വിറ്റു

മുംബൈ: ആഗോള എഫ്എംസിജി കമ്പനിയായ ജിഎസ്കെ, ഹന്ദുസ്ഥാൻ യുണിലിവറിന്റെ 25,480 കോടി മൂല്യമുള്ള ഓഹരികൾ വിറ്റു. ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഇടപാടാണ് ജിഎസ്കെ നടത്തിയത്. ഓഹരിയൊന്നിന് 1,905 രൂപ വിലയ്ക്കാണ് 13,37,72,044 ഓഹരികൾ വിറ്റത്. ഇതോടെ ജിഎസ്കെയ്ക്ക് ഹിന്ദുസ്ഥാൻ യുണിലിവറിൽ ഓഹരികളൊന്നുമില്ലാതായി. ഓഹരി വാങ്ങിയവരുടെ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗ്ലാക്സോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത്കെയർ ലിമിറ്റഡിനെ ഹിന്ദുസ്ഥാൻ യുണിലിവർ ഏറ്റെടുത്തതിന്റെ പ്രതിഫലമായാണ് ഇത്രയും ഓഹരികൾ ജിഎസ്കെയ്ക്ക് ലഭിച്ചത്. 2018 ഡിസംബറിലാണ് ഇതുസംബന്ധിച്ചകരാറിൽ ഇരുകമ്പനികളുമെത്തിയത്. ഹോർലിക്സ് ഉൾപ്പടെയുള്ള ജനപ്രിയ ബ്രാന്റുകൾ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗ്ലാസ്കോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത് കെയർ.

from money rss https://bit.ly/2SJiGq9
via IFTTT

കടപ്പത്ര കമ്പനികള്‍ ഫ്രാങ്ക്‌ളിന് മൂന്‍കൂറായി നിക്ഷേപംതിരിച്ചുനല്‍കിതുടങ്ങി

മുംബൈ: ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡറ്റ് ഫണ്ടുകൾ നിക്ഷേപിച്ച കടപ്പത്രങ്ങൾ തിരിച്ചെടുത്ത് കമ്പനികൾ പണംകൈമാറിത്തുടങ്ങി. വിവിധ കമ്പനികൾ 2,000 കോടി രൂപയാണ് ഇതിനകം ഫണ്ടുകൾക്ക് നൽകിയത്. സാൻഡർ ഫിനാൻഷ്യലിനുപുറമെ, ഹീറോ സോളാർ എനർജി ഉൾപ്പടെയുള്ള എനർജി സെക്ടറിലെ കമ്പനികളാണ് ഇത്രയും തുക കൈമാറിയത്. ഈ ഫണ്ടുകൾക്ക് ബാങ്കിലുള്ള ബാധ്യത തീർക്കാനാകും പണം വിനിയോഗിക്കുക. നിക്ഷേപകർ കൂട്ടത്തോടെ പണംപിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധി മറികടക്കാൻ ബാങ്കുകളിൽനിന്ന് ഹ്രസ്വകാല വായ്പയെടുത്തിരുന്നു. കടബാധ്യത ആദ്യംതീർക്കണമെന്ന് സെബിയുടെ നിർദേശപ്രകാരമാണ് ബാങ്കുകൾക്ക് ഈ തുക കൈമാറിയത്. പണം കൈമാറിയതുമൂലം ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയിൽ കുറവുവരില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം. 2000 കോടി രൂപ ലഭിച്ചതോടെ ഡൈനാമിക് ആക്യുറൽ ബോണ്ട് ഫണ്ടിൽ ആവശ്യത്തിന് പണലഭ്യതയായി. അൾട്ര ഷോട്ട് ടേം ഫണ്ടും ഉടനെ ഈനിലയിലെത്തുമെന്നും എഎംസിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ഫ്രങ്ക്ളിൻ ടെംപിൾടൺ ഇന്ത്യ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനമാണ് ഏപ്രിൽ 23ന് മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടർന്ന് വൻതോതിൽ നിക്ഷേപകർ പണം പിൻവലിച്ചതാണ് ഫണ്ടുകളെ ബാധിച്ചത്. 25,856 കോടിയാണ് നിലവിൽ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി.

from money rss https://bit.ly/2YGOv6t
via IFTTT

1930കളിലെ ഗ്രേറ്റ്‌ ഡിപ്രഷന്‍ ആവര്‍ത്തിക്കുമോ?

തുടരുന്ന കോവിഡ് പ്രതിസന്ധി നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലോക സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നസാഹചര്യമാണുള്ളത്. പലരും വൻദുരന്തം പ്രവചിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ്ഡിപ്രഷനിലേയ്ക്ക് നയിക്കുമെന്നാണ് ചിലരെങ്കിലും കരുതുന്നത്. 1930 കളിലുണ്ടായ ഗ്രേറ്റ്ഡിപ്രഷൻ എന്നു വിവക്ഷിക്കപ്പെടുന്ന വൻതകർച്ച അതിന്റെ പാരമ്യത്തിൽ യുഎസിൽ 25 ശതമാനം തൊഴിൽ നഷ്ടവും ജിഡിപിയിൽ 30 ശതമാനം സങ്കോചവും രേഖപ്പെടുത്തി. തീർച്ചയായും ആധുനിക കാലത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്. ഗ്രേറ്റ് ഡിപ്രഷനു ശേഷമുണ്ടായ ഏറ്റവുംവലിയ പ്രതിസന്ധിയായിരുന്നു 2008ലെ ആഗോളമാന്ദ്യം. ഇതുകൂടുതൽ രൂക്ഷമാകുമെന്നും അത് വർഷങ്ങൾ നീളുന്ന മറ്റൊരു തകർച്ചയിലേക്കു നയിക്കുമെന്നും അക്കാലത്തും ചില വിദഗ്ധർ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. സാമ്പ്രദായിക നയങ്ങളിൽനിന്നു വ്യത്യസ്ഥമായി ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ നടപ്പിലാക്കിയ കൂടുതൽ അയഞ്ഞ പണനയം ശക്തമായ സാമ്പത്തിക തിരിച്ചുവരവിനു വഴിതെളിച്ചു. 10 വർഷത്തിലധികം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വികസനത്തിനാണ് യുഎസ് സാക്ഷ്യംവഹിച്ചത്. മുൻപൊരിക്കലുമില്ലാത്തവിധം നടപ്പാക്കിയ വൻതോതിലുള്ള അടച്ചിടൽ ഗ്രേറ്റ് ഡിപ്രഷൻ കാലത്തേതിനേക്കാൾ മോശമായ തൊഴിലില്ലായ്മ സൃഷ്ടിച്ചു. എന്നാൽ ഇത് നിർബന്ധിത തൊഴിൽ നഷ്ടമാണ്; സാമ്പത്തിക തകർച്ചയെത്തുടർന്നുണ്ടായ തൊഴിൽ നഷ്ടമല്ല. അടച്ചിടൽ അവസാനിക്കുന്നതോടെ ഈ തൊഴിൽ നഷ്ടം ഗണ്യമായികുറയും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ലോകമെങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അയഞ്ഞ പണനയത്തിനും ആശ്വാസ / ഉത്തേജക നടപടികൾക്കും വൻതകർച്ചയെ തടയാൻ കഴിയും. 1930ലെ പ്രതിസന്ധിക്കാലത്തെ നയപരമായ പാളിച്ചകൾ 1929ൽ ഓഹരി വിപണിയിലുണ്ടായ തകർച്ചയും അതിനെത്തുടർന്നുണ്ടായ മാന്ദ്യവും ഡിപ്രഷനിലേക്കു നയിച്ചത് നയങ്ങളിലെ പാളിച്ചകൾമൂലമാണ്. 1936ൽ കെയ്ൻസ് തന്റെ മാസ്റ്റർപീസ് ഗ്രന്ഥമായ ദ ജനറൽ തിയറി ഓഫ് എംപ്ളോയ്മെന്റ്, ഇന്ററസ്റ്റ് ആന്റ് മണി യിലൂടെ മുന്നോട്ടു വെക്കുന്നതുവരെ പൊതു ചെലവിലൂന്നിയ ഫിസ്കൽ നയങ്ങൾ സാമ്പത്തിക രംഗത്ത് അജ്ഞാതമായിരുന്നു. ഗേറ്റ് ഡിപ്രഷന്റെകാലത്ത് തൊഴിലില്ലായ്മ രൂക്ഷമായതിനെതുടർന്ന് ബർലിനിലുണ്ടായ പ്രതിഷേധം(Getty) ഗ്രേറ്റ് ഡിപ്രഷന്റെ ആദ്യ വർഷങ്ങളിൽ കമ്മി വർധിപ്പിക്കുന്നതിനു പകരം ബജറ്റ് സന്തുലിതമാക്കാനാണ് പ്രസിഡന്റ് ഹൂവർ ശ്രമിച്ചത്. ഗോൾഡ് സ്റ്റാന്റേർഡിൽ ഉറച്ചുനിന്ന അമേരിക്കൻ കേന്ദ്ര ബാങ്ക് മണി സപ്ളൈ വർധിപ്പിച്ചില്ല. 1930നും 34നും ഇടയിൽ യുഎസിൽ മണി സപ്ളൈ ചുരുങ്ങുകയും വിലയിടിവു കാരണം യഥാർത്ഥ പലിശ നിരക്കുകൾ വളരെ കൂടുകയുംചെയ്തു. ഗ്രേറ്റ് ഡിപ്രഷൻ പാരമ്യത്തിലെത്തിയ 1932ൽ വിലയിടിവ് 10.7 ശതമാനവും യഥാർത്ഥ പലിശനിരക്ക് 11.49 ശതമാനവുമായിരുന്നു. ധനകാര്യ സംവിധാനത്തിന്റെ സുരക്ഷിതത്വത്തിന് ചില ദുർബ്ബല ബാങ്കുകളുടെ പതനം അനിവാര്യമാണെന്നു വിശ്വസിച്ച കേന്ദ്ര ബാങ്കിന്റെ യാഥാസ്ഥിതികത്വം കാരണം ബാങ്കുകളിൽ മൂന്നിൽഒന്നും തകർന്നു. ജനം പണം പൂഴ്ത്തിവെക്കാൻ തുടങ്ങി. വൻതോതിലുള്ള തൊഴിലില്ലായ്മയും പണത്തിന്റെ പൂഴ്ത്തിവെപ്പും മൊത്തം ഡിമാന്റിൽ വലിയ തകർച്ചയുണ്ടാക്കി. കുറയുന്ന നിക്ഷേപം, പെരുകുന്ന തൊഴിലില്ലായ്മ, തകരുന്ന ഡിമാന്റ് എന്നിവയുടെ ദൂഷിത വലയത്തിന് ഇതുതിരികൊളുത്തുകയും വളർച്ചയിൽ വൻതകർച്ച ഉണ്ടാവുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ് വ്യാപകമായ അടച്ചിടലിനെത്തുടർന്നുണ്ടായ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതും ഗ്രേറ്റ് ഡിപ്രഷൻ കാലത്തെ സാഹചര്യത്തേക്കാൾ തീർത്തുംവ്യത്യസ്തവുമാണ്. പ്രമുഖ കേന്ദ്ര ബാങ്കുകൾ വൻതോതിൽ പണംസൃഷ്ടിച്ച് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ സാമ്പത്തിക ആശ്വാസ/ഉത്തേജന നടപടികൾ എക്കാലത്തേയും ഉയരത്തിലാണ്. പിന്നീട് ഉദ്ദേശിക്കാത്ത വിപരീത പ്രത്യാഘാതങ്ങൾ ഇതുതീർച്ചയായും ഉണ്ടാക്കിയേക്കാം. എന്നാൽ ഇപ്പോഴത്തെ മുഖ്യ പരിഗണന സാമ്പത്തികതകർച്ച ഒഴിവാക്കുകഎന്നതിനാണ്. വൈറസ് വ്യാപനം കുറഞ്ഞാലും ഇല്ലെങ്കിലും സാമ്പത്തികമേഖല തുറക്കുകതന്നെവേണം. ഇപ്പോഴത്തെ സൂചനകളനുസരിച്ച് മെയ്മാസം രോഗവ്യാപനവും മരണനിരക്കും പരമാവധിയായി താഴേക്കു വരാനാണിട. സമ്പദ് വ്യവസ്ഥയുടെ ഘട്ടംഘട്ടമായ തുറക്കൽ അനിവാര്യമാണ്. വൈറസിനെ പരിപൂർണമായി അകറ്റാനായില്ലെങ്കിൽ അതുമായി സഹവസിക്കാൻ പഠിക്കേണ്ടിവരും. അടച്ചിടൽ തുടരുന്നത് രോഗത്തേക്കാൾ മോശമായ ചികിത്സയായിത്തീരും. സാമ്പത്തിക വീണ്ടെടുപ്പ് ഒരിക്കലും V മാതൃകയിലായിരിക്കില്ല. ആഗോള തലത്തിൽ നടപ്പാക്കുന്ന ആശ്വാസ/ഉത്തേജക നടപടികളും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും പരന്ന U മാതൃകയിൽ വീണ്ടെടുപ്പ് സാധ്യമാക്കിയേക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2YIJiv4
via IFTTT