121

Powered By Blogger

Thursday, 7 May 2020

1930കളിലെ ഗ്രേറ്റ്‌ ഡിപ്രഷന്‍ ആവര്‍ത്തിക്കുമോ?

തുടരുന്ന കോവിഡ് പ്രതിസന്ധി നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലോക സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നസാഹചര്യമാണുള്ളത്. പലരും വൻദുരന്തം പ്രവചിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ്ഡിപ്രഷനിലേയ്ക്ക് നയിക്കുമെന്നാണ് ചിലരെങ്കിലും കരുതുന്നത്. 1930 കളിലുണ്ടായ ഗ്രേറ്റ്ഡിപ്രഷൻ എന്നു വിവക്ഷിക്കപ്പെടുന്ന വൻതകർച്ച അതിന്റെ പാരമ്യത്തിൽ യുഎസിൽ 25 ശതമാനം തൊഴിൽ നഷ്ടവും ജിഡിപിയിൽ 30 ശതമാനം സങ്കോചവും രേഖപ്പെടുത്തി. തീർച്ചയായും ആധുനിക കാലത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്. ഗ്രേറ്റ് ഡിപ്രഷനു ശേഷമുണ്ടായ ഏറ്റവുംവലിയ പ്രതിസന്ധിയായിരുന്നു 2008ലെ ആഗോളമാന്ദ്യം. ഇതുകൂടുതൽ രൂക്ഷമാകുമെന്നും അത് വർഷങ്ങൾ നീളുന്ന മറ്റൊരു തകർച്ചയിലേക്കു നയിക്കുമെന്നും അക്കാലത്തും ചില വിദഗ്ധർ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. സാമ്പ്രദായിക നയങ്ങളിൽനിന്നു വ്യത്യസ്ഥമായി ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ നടപ്പിലാക്കിയ കൂടുതൽ അയഞ്ഞ പണനയം ശക്തമായ സാമ്പത്തിക തിരിച്ചുവരവിനു വഴിതെളിച്ചു. 10 വർഷത്തിലധികം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വികസനത്തിനാണ് യുഎസ് സാക്ഷ്യംവഹിച്ചത്. മുൻപൊരിക്കലുമില്ലാത്തവിധം നടപ്പാക്കിയ വൻതോതിലുള്ള അടച്ചിടൽ ഗ്രേറ്റ് ഡിപ്രഷൻ കാലത്തേതിനേക്കാൾ മോശമായ തൊഴിലില്ലായ്മ സൃഷ്ടിച്ചു. എന്നാൽ ഇത് നിർബന്ധിത തൊഴിൽ നഷ്ടമാണ്; സാമ്പത്തിക തകർച്ചയെത്തുടർന്നുണ്ടായ തൊഴിൽ നഷ്ടമല്ല. അടച്ചിടൽ അവസാനിക്കുന്നതോടെ ഈ തൊഴിൽ നഷ്ടം ഗണ്യമായികുറയും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ലോകമെങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അയഞ്ഞ പണനയത്തിനും ആശ്വാസ / ഉത്തേജക നടപടികൾക്കും വൻതകർച്ചയെ തടയാൻ കഴിയും. 1930ലെ പ്രതിസന്ധിക്കാലത്തെ നയപരമായ പാളിച്ചകൾ 1929ൽ ഓഹരി വിപണിയിലുണ്ടായ തകർച്ചയും അതിനെത്തുടർന്നുണ്ടായ മാന്ദ്യവും ഡിപ്രഷനിലേക്കു നയിച്ചത് നയങ്ങളിലെ പാളിച്ചകൾമൂലമാണ്. 1936ൽ കെയ്ൻസ് തന്റെ മാസ്റ്റർപീസ് ഗ്രന്ഥമായ ദ ജനറൽ തിയറി ഓഫ് എംപ്ളോയ്മെന്റ്, ഇന്ററസ്റ്റ് ആന്റ് മണി യിലൂടെ മുന്നോട്ടു വെക്കുന്നതുവരെ പൊതു ചെലവിലൂന്നിയ ഫിസ്കൽ നയങ്ങൾ സാമ്പത്തിക രംഗത്ത് അജ്ഞാതമായിരുന്നു. ഗേറ്റ് ഡിപ്രഷന്റെകാലത്ത് തൊഴിലില്ലായ്മ രൂക്ഷമായതിനെതുടർന്ന് ബർലിനിലുണ്ടായ പ്രതിഷേധം(Getty) ഗ്രേറ്റ് ഡിപ്രഷന്റെ ആദ്യ വർഷങ്ങളിൽ കമ്മി വർധിപ്പിക്കുന്നതിനു പകരം ബജറ്റ് സന്തുലിതമാക്കാനാണ് പ്രസിഡന്റ് ഹൂവർ ശ്രമിച്ചത്. ഗോൾഡ് സ്റ്റാന്റേർഡിൽ ഉറച്ചുനിന്ന അമേരിക്കൻ കേന്ദ്ര ബാങ്ക് മണി സപ്ളൈ വർധിപ്പിച്ചില്ല. 1930നും 34നും ഇടയിൽ യുഎസിൽ മണി സപ്ളൈ ചുരുങ്ങുകയും വിലയിടിവു കാരണം യഥാർത്ഥ പലിശ നിരക്കുകൾ വളരെ കൂടുകയുംചെയ്തു. ഗ്രേറ്റ് ഡിപ്രഷൻ പാരമ്യത്തിലെത്തിയ 1932ൽ വിലയിടിവ് 10.7 ശതമാനവും യഥാർത്ഥ പലിശനിരക്ക് 11.49 ശതമാനവുമായിരുന്നു. ധനകാര്യ സംവിധാനത്തിന്റെ സുരക്ഷിതത്വത്തിന് ചില ദുർബ്ബല ബാങ്കുകളുടെ പതനം അനിവാര്യമാണെന്നു വിശ്വസിച്ച കേന്ദ്ര ബാങ്കിന്റെ യാഥാസ്ഥിതികത്വം കാരണം ബാങ്കുകളിൽ മൂന്നിൽഒന്നും തകർന്നു. ജനം പണം പൂഴ്ത്തിവെക്കാൻ തുടങ്ങി. വൻതോതിലുള്ള തൊഴിലില്ലായ്മയും പണത്തിന്റെ പൂഴ്ത്തിവെപ്പും മൊത്തം ഡിമാന്റിൽ വലിയ തകർച്ചയുണ്ടാക്കി. കുറയുന്ന നിക്ഷേപം, പെരുകുന്ന തൊഴിലില്ലായ്മ, തകരുന്ന ഡിമാന്റ് എന്നിവയുടെ ദൂഷിത വലയത്തിന് ഇതുതിരികൊളുത്തുകയും വളർച്ചയിൽ വൻതകർച്ച ഉണ്ടാവുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ് വ്യാപകമായ അടച്ചിടലിനെത്തുടർന്നുണ്ടായ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതും ഗ്രേറ്റ് ഡിപ്രഷൻ കാലത്തെ സാഹചര്യത്തേക്കാൾ തീർത്തുംവ്യത്യസ്തവുമാണ്. പ്രമുഖ കേന്ദ്ര ബാങ്കുകൾ വൻതോതിൽ പണംസൃഷ്ടിച്ച് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ സാമ്പത്തിക ആശ്വാസ/ഉത്തേജന നടപടികൾ എക്കാലത്തേയും ഉയരത്തിലാണ്. പിന്നീട് ഉദ്ദേശിക്കാത്ത വിപരീത പ്രത്യാഘാതങ്ങൾ ഇതുതീർച്ചയായും ഉണ്ടാക്കിയേക്കാം. എന്നാൽ ഇപ്പോഴത്തെ മുഖ്യ പരിഗണന സാമ്പത്തികതകർച്ച ഒഴിവാക്കുകഎന്നതിനാണ്. വൈറസ് വ്യാപനം കുറഞ്ഞാലും ഇല്ലെങ്കിലും സാമ്പത്തികമേഖല തുറക്കുകതന്നെവേണം. ഇപ്പോഴത്തെ സൂചനകളനുസരിച്ച് മെയ്മാസം രോഗവ്യാപനവും മരണനിരക്കും പരമാവധിയായി താഴേക്കു വരാനാണിട. സമ്പദ് വ്യവസ്ഥയുടെ ഘട്ടംഘട്ടമായ തുറക്കൽ അനിവാര്യമാണ്. വൈറസിനെ പരിപൂർണമായി അകറ്റാനായില്ലെങ്കിൽ അതുമായി സഹവസിക്കാൻ പഠിക്കേണ്ടിവരും. അടച്ചിടൽ തുടരുന്നത് രോഗത്തേക്കാൾ മോശമായ ചികിത്സയായിത്തീരും. സാമ്പത്തിക വീണ്ടെടുപ്പ് ഒരിക്കലും V മാതൃകയിലായിരിക്കില്ല. ആഗോള തലത്തിൽ നടപ്പാക്കുന്ന ആശ്വാസ/ഉത്തേജക നടപടികളും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും പരന്ന U മാതൃകയിൽ വീണ്ടെടുപ്പ് സാധ്യമാക്കിയേക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2YIJiv4
via IFTTT