121

Powered By Blogger

Thursday, 7 May 2020

കടപ്പത്ര കമ്പനികള്‍ ഫ്രാങ്ക്‌ളിന് മൂന്‍കൂറായി നിക്ഷേപംതിരിച്ചുനല്‍കിതുടങ്ങി

മുംബൈ: ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡറ്റ് ഫണ്ടുകൾ നിക്ഷേപിച്ച കടപ്പത്രങ്ങൾ തിരിച്ചെടുത്ത് കമ്പനികൾ പണംകൈമാറിത്തുടങ്ങി. വിവിധ കമ്പനികൾ 2,000 കോടി രൂപയാണ് ഇതിനകം ഫണ്ടുകൾക്ക് നൽകിയത്. സാൻഡർ ഫിനാൻഷ്യലിനുപുറമെ, ഹീറോ സോളാർ എനർജി ഉൾപ്പടെയുള്ള എനർജി സെക്ടറിലെ കമ്പനികളാണ് ഇത്രയും തുക കൈമാറിയത്. ഈ ഫണ്ടുകൾക്ക് ബാങ്കിലുള്ള ബാധ്യത തീർക്കാനാകും പണം വിനിയോഗിക്കുക. നിക്ഷേപകർ കൂട്ടത്തോടെ പണംപിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധി മറികടക്കാൻ ബാങ്കുകളിൽനിന്ന് ഹ്രസ്വകാല വായ്പയെടുത്തിരുന്നു. കടബാധ്യത ആദ്യംതീർക്കണമെന്ന് സെബിയുടെ നിർദേശപ്രകാരമാണ് ബാങ്കുകൾക്ക് ഈ തുക കൈമാറിയത്. പണം കൈമാറിയതുമൂലം ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയിൽ കുറവുവരില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം. 2000 കോടി രൂപ ലഭിച്ചതോടെ ഡൈനാമിക് ആക്യുറൽ ബോണ്ട് ഫണ്ടിൽ ആവശ്യത്തിന് പണലഭ്യതയായി. അൾട്ര ഷോട്ട് ടേം ഫണ്ടും ഉടനെ ഈനിലയിലെത്തുമെന്നും എഎംസിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ഫ്രങ്ക്ളിൻ ടെംപിൾടൺ ഇന്ത്യ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനമാണ് ഏപ്രിൽ 23ന് മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടർന്ന് വൻതോതിൽ നിക്ഷേപകർ പണം പിൻവലിച്ചതാണ് ഫണ്ടുകളെ ബാധിച്ചത്. 25,856 കോടിയാണ് നിലവിൽ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി.

from money rss https://bit.ly/2YGOv6t
via IFTTT