121

Powered By Blogger

Thursday, 7 May 2020

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് നാലാം പാദത്തില്‍ 130.56 കോടി രൂപയുടെ ലാഭം

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിന് 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 130.56 കോടി രൂപയുടെ ലാഭം. മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ 1.49 ശതമാനത്തിന്റെ ലാഭവർധനയാണ് ഉണ്ടായിട്ടുള്ളത്. 128.64 കോടി രൂപയായിരുന്നു അന്നത്തെ ലാഭം. നാലാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 6.12 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 840.58 കോടി രൂപയാണ് നാലാം പാദത്തിലെ വരുമാനം. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 792.11 കോടി രൂപയായിരുന്നു വരുമാനം. കൊറോണ വ്യാപനത്തെത്തുടർന്ന് വിപണിയിലുണ്ടായ അനിശ്ചിതാവസ്ഥ നേരിടുന്നതിനായി കമ്പനി 175 കോടി രൂപ ബാലൻസ് ഷീറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. കമ്പനിയുടെ ഒരു രൂപ മുഖവിലയുള്ള ഷെയറിന് 20 പൈസ വീതം ഡിവിഡന്റ് നൽകാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. 2019 -20 സാമ്പത്തിക വർഷത്തിൽ 3453.55 കോടി രൂപയാണ് ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ മൊത്തം വരുമാനം. 544.98 കോടി രൂപയുടെ മൊത്തം ലാഭവും നേടിയിട്ടുണ്ട്. സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനെ തുടർന്നും വായ്പാ മേഖലയിലുണ്ടായ പ്രതിസന്ധിമൂലവും കഴിഞ്ഞ 18 മാസമായി ധനകാര്യ സേവന മേഖലയും പ്രത്യേകിച്ച് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും വലിയ വെല്ലുവിളിയാണ് നേരിട്ടതെന്ന് ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. കോവിഡ് 19 വ്യാപനവും അതിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. കോവിഡ് 19 മൂലമുണ്ടായ അനിശ്ചിതാവസ്ഥ നേരിടുന്നതിനായി 175 കോടി രൂപ നീക്കിവെക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ അടുത്ത ഏതാനും പാദങ്ങളിൽ വളരെ സൂക്ഷ്മമായി തന്നെ തങ്ങളുടെ ബിസിനസിനെ നിരീക്ഷിക്കുന്നതിനും വിവേകപൂർവ്വം ആസൂത്രണം നടത്തുന്നതിനും തയ്യാറെടുത്തു കഴിഞ്ഞതായി വിശാൽ കംപാനി പറഞ്ഞു. കോവിഡ് 19 നെ നേരിടുന്നതിനായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കമ്പനി 30 കോടി രൂപ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2WcsLhq
via IFTTT