121

Powered By Blogger

Friday 27 November 2020

മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറെ അസറ്റ് ഇൻവെസ്റ്റമെന്റ് മാനേജേഴ്സ് ഇന്ത്യ ബാങ്കിങ്-സാമ്പത്തിക സേവനമേഖലകളിൽ നിക്ഷേപിക്കുന്ന മിറെ അസറ്റ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് ഫണ്ട് അവതരിപ്പിച്ചു. 2020 നവംബർ 25-ന് ആരംഭിച്ച പദ്ധതി ഓഫർ ഡിസംബർ നാലിന് അവസാനിക്കും. ഹർഷദ് ബോറവാകും ഗൗരവ് കൊച്ചാറുമാണ് പദ്ധതി കൈകാര്യം ചെയ്യുക. 5000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. തുടർന്ന് ഒരുരൂപയുടെ ഗുണിതങ്ങളായും നി്കഷേപിക്കാൻ അവസരമുണ്ട്. സവിശേഷതകൾ: ഇന്ത്യയിൽ ലിസ്റ്റുചെയ്തിട്ടുള്ള പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, മേഖലാ ഗ്രാമീണ ബാങ്കുകൾ എന്നിവിടങ്ങളിൽ പദ്ധതി നിക്ഷേപംനടത്തും. അസറ്റ് മാനേജുമെന്റ് കമ്പനികൾ, ലൈഫ്-നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികൾ, ബ്രോക്കിങ് കമ്പനികൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് കമ്പനികൾ, ഫിൻടെക്കുകൾ തുടങ്ങിയവയിലും പദ്ധതിക്കു നിക്ഷേപിക്കാനാവും. ഉയർന്ന വളർച്ചയും ഉയർന്ന വരുമാനനിരക്കും ഉള്ളതും സ്ഥായിയായ മൽസരാധിഷ്ഠിത ശേഷിയും ഉള്ള കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ 250 കമ്പനികളിൽ ഏകദേശം 30 ശതമാനം വിപണി മൂലധനം സാമ്പത്തിക മേഖലയിലെ കമ്പനികൾക്കാണുള്ളത്. ഇന്ത്യൻ ബാങ്കുകളുടെ മൂലധന സ്ഥിതി കഴിഞ്ഞ വർഷങ്ങളിൽ വളരെയേറെ ശക്തമായിട്ടുണ്ട്. നിയന്ത്രണ മാനദണ്ഡമായ 9.25 ശതമാനത്തെ അപേക്ഷിച്ച് ഉയർന്ന നിലയിൽ 13 ശതമാനത്തിലാണ് രണ്ടാം തല മൂലധനമെന്ന് ബ്ലൂംബെർഗിന്റെ 2020 ഒക്ടോബറിലെ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു.

from money rss https://bit.ly/3o38RAl
via IFTTT

70 രൂപയില്‍നിന്ന് 316 രൂപയിലേയ്ക്ക്: ഈ ഓഹരി നല്‍കിയത് 347 ശതമാനംനേട്ടം

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയപ്പോഴും കാര്യമായ ഇടിവുണ്ടാകാതെ പിടിച്ചുനിന്നത് ഫാർമ ഓഹരികളാണ്. വിപണി എക്കാലത്തെയും ഉയരംകുറിച്ചപ്പോഴും ഈ വിഭാഗങ്ങളിലെ ഓഹരികൾ മികച്ചനേട്ടം കൊയ്തു. ഫാർമ സെക്ടറിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽ ലോറസ് ലാബ് മുന്നിലുണ്ട്. ഒരുവർഷംമുമ്പ് 70 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില 316 രൂപയിലേയ്ക്ക് ഉയർന്നിരിക്കുന്നു. നേട്ടമാകട്ടെ 347ശതമാനവും. ഒരുവർഷം മുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 4.51 ലക്ഷമായിട്ടുണ്ടാകുമായിരുന്നു. ഈ കലായളവിൽ സെൻസെക്സ് ഉയർന്നത് 7.43ശതമാനമാണെന്നും ഓർക്കണം. ഫാർമ ഓഹരികളിൽ നേട്ടത്തിന്റെകാര്യത്തിൽ ഡിവിസ് ലാബാണ് രണ്ടാമത്. 99 ശതമാനമാണ് ഈ ഓഹരി നിക്ഷേകർക്ക് നൽകിയ ആദായം. ഡോ.റെഡ്ഡീസ് ലാബാകട്ടെ 62.47ശതമാനവും ഉയർന്നു. സിപ്ല 59ശതമാനവും നേട്ടമുണ്ടാക്കി. സൺഫാർമയുടെ വിഹിതമാകട്ടെ 11.41ശതമാനവുമാണ്. ഓഹരി വില ഉയർന്നതോടെ ലോറസ് ലാബിന്റെ വിപണിമൂല്യവും കുതിച്ചു. ബിഎസ്ഇയിൽ ഒരാഴ്ചക്കിടെ 11.85ശതമാനമാണ് മൂല്യംകൂടിയത്. ഇതോടെ 16,999 കോടി രൂപയായി ഈ മിഡ്ക്യാപ് ഓഹരിയുടെ വിപണിമൂല്യം. അറ്റാദായത്തിന്റെകാര്യത്തിലും ഫാർമ ഓഹരികൾ മുന്നിലായിരുന്നു. രണ്ടാം പാദത്തിൽ ലോറസിന്റെ ലാഭത്തിൽ 328ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഇതേകാലയളവിൽ 56.55 കോടിയായിരുന്ന അറ്റാദായം 242.7 കോടിയായാണ് ഉയർന്നത്. From Rs 70 to Rs 316: The stock gained 347 per cent

from money rss https://bit.ly/39lyFnl
via IFTTT

വീണ്ടും വിലതകര്‍ച്ച: സ്വര്‍ണവില നാലുമാസത്തിനിടെ ഇടിഞ്ഞത് പവന് 6,000 രൂപ

സംസ്ഥാനത്ത് സ്വർണവില ശനിയാഴ്ചയും കൂപ്പുകുത്തി. പവന്റെ വില360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് ശനിയാഴ്ചയും ഇടിവുണ്ടായത്. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ പവന് 6,000രൂപയുടേയും ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില. ജൂലായ് ആറിനാണ് പവൻ വില 35,800ലെത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1,789.03 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3lblfwx
via IFTTT

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് മാതൃകയില്‍ സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നു

ആഗോള ഇ-കൊമേഴ്സ് ഭീമന്മാർ രാജ്യത്തെ ഓൺലൈൻ വ്യാപാരം കയ്യടക്കിയതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നു. ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും മാതൃകയിൽ ഓൺലൈൻ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു. 11 അംഗങ്ങളാകും സമിതിയിൽ ഉണ്ടാകുക. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനൽകിയിട്ടുള്ളത്. ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൾ കൊമേഴ്സ്(ഒഎൻഡിസി)യുടെ മേൽനോട്ടത്തിലാകും പ്രവർത്തനം. അടിസ്ഥാനസൗകര്യവികസനം ഉൾപ്പടെയുള്ളവയ്ക്ക് ഒഎൻഡിസി നേതൃത്വംനൽകും. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽനടക്കുന്ന തട്ടിപ്പുകൾ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സർക്കാർ മുൻകയ്യെടുത്ത് പുതിയ പ്ലാറ്റ്ഫോമുണ്ടാക്കുന്നത്. Government sets up committee to launch E-Com

from money rss https://bit.ly/2HIxDpU
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 110.02 പോയന്റ് താഴ്ന്ന് 44,149.72ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 12,969ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1717 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1039 ഓഹരികൾനഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഹിൻഡാൽകോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, വിപ്രോ, ഇൻഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി, ഊർജം തുടങ്ങിയ ഓഹരികൾ വില്പന സമ്മർദം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. Sensex, Nifty end lower amid volatility

from money rss https://bit.ly/33onjLp
via IFTTT

ബാങ്ക് ലയനം: ഓഹരിക്കുപിന്നാലെ ബോണ്ടുകളിലെ നിക്ഷേപവും എഴുതിത്തള്ളി

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികളും കടപ്പത്രംവഴി സമാഹരിച്ച നിക്ഷേപവും എഴുതിത്തള്ളുന്നതിലൂടെ ബങ്കുകളുടെ നിലനിൽപ്പും ഓഹരി, കടപ്പത്ര നിക്ഷേപവും സംബന്ധിച്ച് പുതിയ ആശങ്കകളുമായി നിക്ഷേപലോകം. ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് കൊണ്ടുവന്ന പദ്ധതിപ്രകാരം ഓഹരി നിക്ഷേപം പൂർണമായും എഴുതിത്തള്ളാൻ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അതിനുപിന്നാലെയാണ് കപ്പത്രത്തിലെ നിക്ഷേപമായ 320 കോടി രൂപയും സമാനമായ രീതിയിൽ ഒഴിവാക്കാനുള്ള തീരുമാനംവന്നത്. ബാങ്കിന്റെ ടിയർ 2 ബോണ്ടുകളിലെ നിക്ഷേപമാണ് പൂർണമായി എഴുതിതള്ളിയത്. എസ്ക്സചേഞ്ചിൽ നൽകിയ വിവരങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. റിസർവ് ബാങ്കിന്റെ നീക്കം ചെറുകിട സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തെ ഭാവിയിൽ ബാധിച്ചേക്കാം. താരതമ്യേന റേറ്റിങ് കുറഞ്ഞ ചെറുകിട ബാങ്കുകളുടെ നിലനിൽപ്പ് ഭീഷണിയിലായാൽ ഓഹരി, കടപ്പത്രം എന്നിവവഴി സമാഹരിച്ച തുക തിരിച്ചുലഭിക്കാൻ സാധ്യതയില്ലെന്ന കീഴ് വഴക്കമാണ് ഇതിലൂടെ വ്യാഖ്യാനിക്കപ്പെടുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി സ്ഥിര നിക്ഷേപത്തിനുപുറമെ ബോണ്ടുകളിറക്കിയാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കാര്യമായി പണം സമാഹരിക്കാറുള്ളത്. LVB-DBS deal: Post equity capital, RBI directs LVB to write off tier-2 bonds as well

from money rss https://bit.ly/39jSlYx
via IFTTT