121

Powered By Blogger

Friday, 27 November 2020

70 രൂപയില്‍നിന്ന് 316 രൂപയിലേയ്ക്ക്: ഈ ഓഹരി നല്‍കിയത് 347 ശതമാനംനേട്ടം

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയപ്പോഴും കാര്യമായ ഇടിവുണ്ടാകാതെ പിടിച്ചുനിന്നത് ഫാർമ ഓഹരികളാണ്. വിപണി എക്കാലത്തെയും ഉയരംകുറിച്ചപ്പോഴും ഈ വിഭാഗങ്ങളിലെ ഓഹരികൾ മികച്ചനേട്ടം കൊയ്തു. ഫാർമ സെക്ടറിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽ ലോറസ് ലാബ് മുന്നിലുണ്ട്. ഒരുവർഷംമുമ്പ് 70 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില 316 രൂപയിലേയ്ക്ക് ഉയർന്നിരിക്കുന്നു. നേട്ടമാകട്ടെ 347ശതമാനവും. ഒരുവർഷം മുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 4.51 ലക്ഷമായിട്ടുണ്ടാകുമായിരുന്നു. ഈ കലായളവിൽ സെൻസെക്സ് ഉയർന്നത് 7.43ശതമാനമാണെന്നും ഓർക്കണം. ഫാർമ ഓഹരികളിൽ നേട്ടത്തിന്റെകാര്യത്തിൽ ഡിവിസ് ലാബാണ് രണ്ടാമത്. 99 ശതമാനമാണ് ഈ ഓഹരി നിക്ഷേകർക്ക് നൽകിയ ആദായം. ഡോ.റെഡ്ഡീസ് ലാബാകട്ടെ 62.47ശതമാനവും ഉയർന്നു. സിപ്ല 59ശതമാനവും നേട്ടമുണ്ടാക്കി. സൺഫാർമയുടെ വിഹിതമാകട്ടെ 11.41ശതമാനവുമാണ്. ഓഹരി വില ഉയർന്നതോടെ ലോറസ് ലാബിന്റെ വിപണിമൂല്യവും കുതിച്ചു. ബിഎസ്ഇയിൽ ഒരാഴ്ചക്കിടെ 11.85ശതമാനമാണ് മൂല്യംകൂടിയത്. ഇതോടെ 16,999 കോടി രൂപയായി ഈ മിഡ്ക്യാപ് ഓഹരിയുടെ വിപണിമൂല്യം. അറ്റാദായത്തിന്റെകാര്യത്തിലും ഫാർമ ഓഹരികൾ മുന്നിലായിരുന്നു. രണ്ടാം പാദത്തിൽ ലോറസിന്റെ ലാഭത്തിൽ 328ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഇതേകാലയളവിൽ 56.55 കോടിയായിരുന്ന അറ്റാദായം 242.7 കോടിയായാണ് ഉയർന്നത്. From Rs 70 to Rs 316: The stock gained 347 per cent

from money rss https://bit.ly/39lyFnl
via IFTTT