121

Powered By Blogger

Wednesday, 4 August 2021

പെപ്‌സി ഉൾപ്പടെയുള്ള വൻകിടക്കാർ സോഫ്റ്റ് ഡ്രിങ്ക് ബിസിനസിൽനിന്ന് പിൻവാങ്ങുന്നു

പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിർമാതാക്കൾ ബിസിനസ് മോഡൽ മാറ്റുന്നു. കുപ്പിവെള്ളം, ജ്യൂസ്തുടങ്ങിയവയുടെ നിർമാണത്തിൽനിന്നാണ് ലാഭസാധ്യതതേടി കൂടുമാറുന്നത്. ലാഭകരമല്ലാത്ത ബ്രാൻഡുകൾ ഒഴിവാക്കി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഉത്പന്നങ്ങളിലേക്ക് മാറുകയാണ് ലക്ഷ്യം. ട്രോപ്പിക്കാന ഉൾപ്പടെയുള്ള ജ്യൂസ് ബ്രാൻഡുകൾ കയ്യൊഴിയുന്നതായിപെപ്സികോ പ്രഖ്യാപിച്ചു. വടക്കൻ അമേരിക്കയിലെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ നെസ് ലെയുടെ പോളിഷ് സ്പ്രിങ് വിൽക്കാൻ ധാരണയായി. സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്കാണ് ഈ ബ്രാൻഡുകൾ കൈമാറുന്നത്. പഴച്ചാറ്, ഡയറ്റ് സോഡ തുടങ്ങിയ ബിസിനസിൽനിന്ന് കൊക്കകോള കമ്പനിയും കഴിഞ്ഞവർഷം പിന്മാറിയിരുന്നു. ലാഭസാധ്യത കുറഞ്ഞതിനെതുടർന്നാണ് പ്രധാന ഉത്പന്നങ്ങളിൽനിന്ന് സോഫ്റ്റ് ഡ്രിങ്ക്, കുപ്പിവെള്ളം, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവ കമ്പനികൾ ഒഴിവാക്കുന്നത്. അതിവേഗംമാറുന്ന ഉപഭോക്തൃ അഭിരുചികൾ കണക്കിലെടുത്താണ് കോർപറേറ്റുകളുടെ ചുവടുമാറ്റം. പഴച്ചാറുകൾ ഉൾപ്പടെയുള്ളവയിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ഉപഭോക്താക്കൾ വ്യാപകമായി അവയിൽനിന്ന് പിന്മാറാൻ തുടങ്ങിയിരുന്നു. അതേസമയം, ആന്റിഓക്സിഡന്റുകളടങ്ങിയ ആരോഗ്യപാനീയങ്ങളിലാണ് ഇപ്പോൾ താൽപര്യംകൂടുന്നത്. കാപ്പി ഉൾപ്പടെയുള്ളവയുടെ ഉപഭോഗംവർധിക്കുകയുമാണ്.

from money rss https://bit.ly/2Vs75jJ
via IFTTT

വിദേശ വിനിമയചട്ടം ലംഘിച്ചു: ഫ്‌ളിപ്കാർട്ടിന് ഇ.ഡിയുടെ 10,600 കോടിയുടെ നോട്ടീസ്

വിദേശ വിനിമയ ചട്ടം(ഫെമ)ലംഘച്ചെന്നാരോപിച്ച് പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണംകാണിക്കൽ നോട്ടീസ് നൽകി. ഫ്ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഉൾപ്പടെ 10 സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. വിദേശ വിനിമയ മാനേജുമെന്റ് നിയമത്തിന്റെ വിധിനിർണയ അതോറിറ്റി ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കുറ്റംചുമത്തിയിട്ടുള്ളത്. 2009നും 2015നും ഇടയിൽ ഫ്ളിപ്കാർട്ടും സിംഗപൂരിലെ സ്ഥാപനവും ഉൾപ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമലംഘനംനടന്നിട്ടുള്ളതെന്നാണ് ആരോപണം. 2018ൽ വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്തിരുന്നു. ഇഡിയുടെ നോട്ടീസ് പ്രകാരം കാര്യങ്ങൾ വിശദമായി വിലയിരുത്തിവരികയാണെന്ന് ഫ്ളിപ്കാർട്ട് അധികൃതർ പറഞ്ഞു. 2012ലാണ് ഇതുസംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.

from money rss https://bit.ly/2Vz21cN
via IFTTT

വീണ്ടും റെക്കോഡ് കുറിച്ചെങ്കിലും ലാഭമെടുപ്പിൽ നഷ്ടത്തിലായി |Stock market opening

മുംബൈ: ഓഹരി വിപണി വീണ്ടും റെക്കോഡ് നേട്ടംകുറിച്ചെങ്കിലും നിക്ഷേപകർ ലാഭമെടുപ്പിന്റെ വഴിയെനീങ്ങിയതിനാൽ സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 68 പോയന്റ് നേട്ടത്തിൽ 54,437ലും നിഫ്റ്റി 13 പോയന്റ് ഉയർന്ന് 16,272ലുമാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, വിപണിയിൽ ആത്മവിശ്വാസം നിലനിൽക്കുന്നതിനാൽ നേട്ടംതരിച്ചുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, അൾട്രടെക് സിമെന്റ്സ്, റിലയൻസ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. വോഡാഫോൺ ഐഡിയ ഓഹരിയാണ് കനത്തനഷ്ടംനേരിട്ടത്. കുമാർമംഗളം ബിർള പടിയിറങ്ങിയതാണ് ഓഹരി തകർച്ചനേരിടാനിടയാക്കിയത്. എസ്ബിഐ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. അദാനി പവർ, എൻസിസി, ഗെയിൽ, ടാറ്റ കെമിക്കൽസ്, സിപ്ല, ഇന്ത്യബുൾസ് ഹൗസിങ്, ഗുജറാത്ത് ഗ്യാസ് തുടങ്ങി 100ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2WY3CtC
via IFTTT

ബീഫ് വിൽപന: സിൻഡോക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രം നൽകിയത് 10 ലക്ഷം

തൃശ്ശൂർ: ബീഫ് ഉൾപ്പെടെയുള്ള ഇറച്ചിയും മീനും വീടുകളിലെത്തിച്ചുകൊടുക്കുന്ന സ്ഥാപനം തൃശ്ശൂരിൽ നടത്തുന്ന സിൻഡോയ്ക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രസർക്കാർ നൽകിയത് 10 ലക്ഷത്തിന്റെ സഹായം. ശീതീകരിക്കാത്ത ബീഫിന് ഓൺ​െ​െലനിലൂടെ ഒാർഡർ സ്വീകരിക്കുകയും അത് വീടുകളിലെത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിൽ തുടങ്ങിയത്. ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രം 2019-ൽ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേറ്ററിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഇവരും പങ്കെടുത്തിരുന്നു. മാംസത്തിന്റെ ഒാൺലൈൻ വിപണനസാധ്യതകളാണ് അവതരിപ്പിച്ചത്. 819 അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 എണ്ണത്തിൽ ഇവരുടെ സംരംഭവും പരിഗണിക്കപ്പെട്ടു. 2020-ൽ ഇൻകുബേറ്ററിൽ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ദന്പതിമാർക്ക് 2021 ഫെബ്രുവരിയിൽ അറിയിപ്പ് കിട്ടി, 'വിആർ ഫ്രഷ്' എന്ന ഇവരുടെ സ്ഥാപനത്തിന് ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രത്തിൽനിന്ന് 10 ലക്ഷം ഗ്രാന്റായി അനുവദിച്ചെന്ന്. ഇൗയിടെ തുക മുഴുവനും കിട്ടുകയും ചെയ്തു. എം.ബി.എ. കഴിഞ്ഞ് പ്രശസ്ത അന്താരാഷ്ട്രകന്പനിയിൽ മാർക്കറ്റിങ് മേധാവിയായ സിൻഡോ ആ ജോലി രാജിവെച്ചാണ് വിആർ ഫ്രഷ് എന്ന സ്ഥാപനം തുടങ്ങിയത്. നഴ്സായിരുന്ന ജിൽമോൾ ജോലി രാജിവെച്ചാണ് ഭർത്താവിനോടൊപ്പം വ്യാപാരത്തിൽ ചേർന്നത്. പത്തിനം ഇറച്ചിയിനങ്ങൾ ഇവർ വിൽക്കുന്നുണ്ട്. മായമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കിയ മീനുകളും വിൽക്കുന്നുണ്ട്. ശീതീകരിച്ച് വിൽക്കുന്നത് എമു ഇറച്ചി മാത്രമാണ്. തൃശ്ശൂർ നഗരപരിധിയിലാണ് വ്യാപാരം.

from money rss https://bit.ly/2TTpkxA
via IFTTT

ചരിത്രനേട്ടം: സെൻസെക്‌സ് 54,370ലും നിഫ്റ്റി 16,259ലും ക്ലോസ്‌ചെയ്തു

മുംബൈ: ഒരുനാഴികക്കല്ലുകൂടി പിന്നിട്ട് ചരിത്രനേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. എസ്ബിഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് മറ്റ് ധനകാര്യ ഓഹരികളെല്ലാം കുതിച്ചു. രാജ്യത്തെസമ്പദ്ഘടനയുടെ ഉണർവിന്റെ സൂചനയായിസേവനമേഖലയിലെ പിഎംഐ ഉയർന്നതും വിപണിനേട്ടമാക്കി. ഇതുവരെ അറ്റവിൽപനക്കാരായിരുന്ന വിദേശനിക്ഷേപകർ തിരിച്ചെത്തിയതും വിപണിയിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 546.41 പോയന്റ് ഉയർന്ന് 54,369.77ലും നിഫ്റ്റി 128 പോയന്റ് നേട്ടത്തിൽ 16,258.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. ബാങ്ക് ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞദിവസത്തെ മികച്ചനേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് മറ്റ് ഓഹരികളെ ബാധിച്ചത്. അതേസമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ കുതിപ്പ് തുടർന്നു. ഒരുശതമാനത്തോളം നേട്ടത്തിൽ റെക്കോഡ് ഉയരത്തിലെത്തുകയുംചെയ്തു.

from money rss https://bit.ly/3xnDHIj
via IFTTT

എൻഎഫ്ഒ: പിജിഐഎം ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട് 578 കോടി രൂപ സമാഹരിച്ചു

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് സ്മോൾ ക്യാപ് ഫണ്ട് എൻഎഫ്ഒ വഴി 578 കോടി രൂപ സമാഹരിച്ചു. എൻഎഫ്ഒയ്ക്ക് 37000ലധികം അപേക്ഷകൾ ലഭിച്ചു. സ്മോൾ ക്യാപ് കമ്പനികളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധമായ ഉപകരണങ്ങളിൽ പ്രധാനമായും നിക്ഷേപം നടത്തി ദീർഘകാല മൂലധന നേട്ടം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പിജിഐഎം ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന്റെ ബെഞ്ച്മാർക്ക് സൂചിക നിഫ്റ്റി സ്മോൾ ക്യാപ് 100 ടോട്ടൽ റിട്ടേൺ ഇൻഡെക്സ് ആണ്. പിജിഐഎം ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന്റെ നിലവിലുള്ള ഓഫറിലെ സബ്സ്ക്രിപ്ഷനുകൾ പരിമിതപ്പെടുത്താനുംതീരുമാനിച്ചിട്ടുണ്ട്. അനിരുദ്ധ നഹ, കുമരേഷ് രാമകൃഷ്ണൻ, രവി അടുക്കിയ എന്നിവരാണ് ഫണ്ട് മാനേജർമാർ.

from money rss https://bit.ly/3joJVCz
via IFTTT

രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചു

ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്കുകുതിച്ചു. രാജ്യത്തെ ഓഹരി സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയതും യുഎസ് ഡോളർ ദുർബലമായതുമാണ് രൂപക്ക് നേട്ടമായത്. മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 18 പൈസയുടെ നേട്ടമാണുണ്ടായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്. രണ്ടാംദിവസവും ഓഹരി സൂചികകളിൽ മികച്ചനേട്ടമാണുണ്ടായത്. ഇതാദ്യമായി സെൻസെക്സ് 54,000വും നിഫ്റ്റി 16,000വും കടന്നു. ഏറെക്കാലം വിൽപ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടുംനിക്ഷേപംനടത്താനെത്തിയതും രൂപക്ക് ഗുണകരമായി. ചൊവാഴ്ചമാത്രം 2,116.6 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്.

from money rss https://bit.ly/3s0ABZO
via IFTTT

എസ്ബിഐയുടെ അറ്റാദായം 55ശതമാനം വർധിച്ച് 6,504 കോടിയായി

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം പുറത്തുവിട്ടു. ഏപ്രിൽ-ജൂൺ പാദത്തിൽ ലാഭം 6,504 കോടിയായാണ് ഉയർന്നത്. അറ്റാദായത്തിൽ 55.3ശതമാനമാണ് വർധന. കഴിഞ്ഞവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ചെലവ് 19.6ശതമാനം കുറഞ്ഞ് 10,051.96 കോടിയായി. മറ്റ് വരുമാനയിനത്തിൽ 48.5ശതമാനം വർധനവും ബാങ്കിന് നേടാനായി. പലിശ വരുമാനം 3.7ശതമാനം ഉയർന്ന് 27,638 കോടി രൂപയുമായി. അതേസമയം, നിഷ്ക്രിയ ആസ്തിയിൽ മുൻപാദത്തെ അപേക്ഷിച്ച് വർധനരേഖപ്പെടുത്തി. മുൻപാദത്തെ 4.98ശതമാനത്തിൽനിന്ന് 5.32ശതമാനമായാണ് വർധന. കോവിഡ് വ്യാപനത്തെതുടർന്ന് പ്രാദേശികമായി അടച്ചിട്ടതുമൂലമാണിതെന്നാണ് വിലയിരുത്തൽ. കിട്ടാക്കടമാകട്ടെ മുൻപാദത്തെ 1.50ശതമാനത്തിൽനിന്ന് 1.77ശതമാനമായും ഉയർന്നു. SBI Q1 net profit rises 55% to Rs 6,504 crore, NII up 3.7%

from money rss https://bit.ly/3lqzlxL
via IFTTT

മൂല്യം 2,745 കോടിയായി: ഭാരത് പേ യൂണികോൺ ക്ലബിൽ

മൂല്യംകുതിച്ചതോടെ വൻകിട സ്റ്റാർട്ടപ്പുകളുടെ ഗണമായ യുണീകോണിൽ മർച്ചന്റ് പേയ്മെന്റ് സേവനദാതാക്കളായ ഭാരത് പേ ഇടംപിടിച്ചു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ടൈഗർ ഗ്ലോബലിൽനിന്ന് ഉൾപ്പടെ 2745 കോടി രൂപ (370 മില്യൺ ഡോളർ)സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യംകുതിച്ചത്. ഡ്രാഗണീർ ഇൻവെസ്റ്റുമെന്റ് ഗ്രൂപ്പ്, സ്റ്റെഡ്ഫാസ്റ്റ് ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകരും പുതിയതായി നിക്ഷേപംനടത്തി. ടൈഗർ ഗ്ലോബൽ 100 മില്യൺ ഡോളറും ഡ്രാഗണീർ, സ്റ്റെഡ്ഫോഡ് എന്നിവർ 25 മില്യൺ ഡോളർവീതവുമാണ് നിക്ഷേപംനടത്തിയത്. ആറ് മാസത്തിനുള്ളിൽ ഭാരത്പേയുടെ മൂല്യം മൂന്നിരട്ടി വർധിച്ച് 2,1127 കോടി(2.85 ബില്യൺ ഡോളർ)യായി. ഈവർഷം ഫെബ്രവരിയിൽ കമ്പനി 108 മില്യൺ ഡോളർ സമാഹരിച്ചതോടെ 900 മില്യണായി മൂല്യമുയർന്നിരുന്നു. സെക്വേയ ക്യാപിറ്റൽ, ഇൻസൈറ്റ് പാർടണേഴ്സ്, കോട്ട്യു മാനേജുമെന്റ്, ആംപ്ലോ, റിബ്ബിറ്റി ക്യാപിറ്റൽ തുടങ്ങിയ സ്ഥാപനങ്ങൾ നേരത്തെതന്നെ 200 മില്യൺ ഡോളർ നിക്ഷേപംനടത്തിയിട്ടുണ്ട്. കമ്പനിയിലെ ഗ്രൂപ്പ് പ്രസിഡന്റായിരുന്ന സുഹെയിൽ സമീർ ഇപ്പോൾ സിഇഒയുടെ പദവിയാണ് വഹിക്കുന്നത്. വൈകാതെ അദ്ദേഹം ഡയറക്ടർ ബോർഡിലുമെത്തും. സഹസ്ഥാപകനായ അഷ്നീർ ഗ്രോവർ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഉടനെ ചുമതലയേൽക്കും. സാങ്കേതിക വിദ്യ, നയതന്ത്രം, മൂലധനസമാഹരണം എന്നിവയുടെ ചുതലയും അദ്ദേഹത്തിനായിരിക്കും.

from money rss https://bit.ly/37n5HkN
via IFTTT