121

Powered By Blogger

Wednesday, 4 August 2021

ചരിത്രനേട്ടം: സെൻസെക്‌സ് 54,370ലും നിഫ്റ്റി 16,259ലും ക്ലോസ്‌ചെയ്തു

മുംബൈ: ഒരുനാഴികക്കല്ലുകൂടി പിന്നിട്ട് ചരിത്രനേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. എസ്ബിഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് മറ്റ് ധനകാര്യ ഓഹരികളെല്ലാം കുതിച്ചു. രാജ്യത്തെസമ്പദ്ഘടനയുടെ ഉണർവിന്റെ സൂചനയായിസേവനമേഖലയിലെ പിഎംഐ ഉയർന്നതും വിപണിനേട്ടമാക്കി. ഇതുവരെ അറ്റവിൽപനക്കാരായിരുന്ന വിദേശനിക്ഷേപകർ തിരിച്ചെത്തിയതും വിപണിയിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 546.41 പോയന്റ് ഉയർന്ന് 54,369.77ലും നിഫ്റ്റി 128 പോയന്റ് നേട്ടത്തിൽ 16,258.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. ബാങ്ക് ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞദിവസത്തെ മികച്ചനേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് മറ്റ് ഓഹരികളെ ബാധിച്ചത്. അതേസമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ കുതിപ്പ് തുടർന്നു. ഒരുശതമാനത്തോളം നേട്ടത്തിൽ റെക്കോഡ് ഉയരത്തിലെത്തുകയുംചെയ്തു.

from money rss https://bit.ly/3xnDHIj
via IFTTT