121

Powered By Blogger

Sunday, 4 April 2021

തകർന്ന് വിപണി: സെൻസെക്‌സിന് നഷ്ടമായത് 1240 പോയന്റ്

മുംബൈ:രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വ്യാപന ഭീഷണി ഓഹരി വിപണിയെയും ബാധിച്ചു. 300ഓളം പോയന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പതിനൊന്നുമണിയോടെ നഷ്ടം ആയിരത്തിലേറെ പോയന്റായി. രണ്ടര ശതമാനത്തിലേറെയാണ് സൂചികകൾക്ക് നഷ്ടമായത്. സെൻസെക്സ് 1240 പോയന്റ് താഴ്ന്ന് 48,776ലും നിഫ്റ്റി 348 പോയന്റ് നഷ്ടത്തിൽ 14,518ലുമെത്തി. ഞായറാഴ്ച 1.03 ലക്ഷം കോവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതാണ് സൂചികകളുടെ കരുത്ത് ചോർത്തിയത്. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്മോൾ ക്യാപ് സൂചിക 1.3ശതമാനവും താഴ്ന്നു. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. ടെക്മഹീന്ദ്ര, ഭാരതി എയർടെൽ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, പവർഗ്രിഡ് കോർപ്, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, റിലയൻസ്, മാരുതി സുസുകി, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികൾ നേട്ടത്തിലാണെങ്കിലും കോവിഡ് വ്യാപനമാണ് സൂചികകളെ ബാധിച്ചത്. വരാനിരിക്കുന്ന കോർപറേറ്റ് പ്രവർത്തനഫലങ്ങളും ആർബിഐയുടെ വായ്പനയ പ്രഖ്യാപനവുമാകും കോവിഡിനുപുറമെ വരുംദിവസങ്ങളിൽ വിപണിയുടെ ഗതിനിർണയിക്കുക. Sensex tumbles 1,240 pts, Nifty below 14,550

from money rss https://bit.ly/3fG4H0i
via IFTTT

രാജ്യത്തെ ഏറ്റവുംവലിയ വസ്തുഇടപാട്: രാധാകൃഷണൻ ദമാനി വാങ്ങിയത് 1001 കോടിയുടെ വീട്

രാജ്യത്തെ ഏറ്റവുംവലിയ തുകയുടെ ഭൂമിയിടപാടിലൂടെ ഡിമാർട്ട് സ്ഥാപകൻ രാധാകൃഷണൻ ദമാനി മുംബൈയിലെ ബംഗ്ലാവ് സ്വന്തമാക്കി. മലബാർ ഹിൽസിലെ മധുകുഞ്ജിലിലെ രണ്ടുനില ബെംഗ്ലാവാണ് 1001 കോടി രൂപയ്ക്ക് ദമാനിയും സഹോദരൻ ഗോപീകൃഷ്ണൻ ദമാനിയും വാങ്ങിയത്. 1.5 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിൽ 60,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കെട്ടിടം. വിപണി വിലയാകട്ടെ 724 കോടി രൂപയോളവുമാണ്. സ്റ്റാമ്പ് ഡ്യൂട്ടിയനത്തിൽ 30 കോടി രൂപയൊണ് വേണ്ടിവന്നത്. പ്രേംചന്ദ് റോയ്ചന്ദ് കുടുബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. നാലുദിവസംമുമ്പാണ് ദമാനിയും കുടുംബവും വസ്തുരജിസ്ട്രേഷൻ പൂർത്തിയാക്കിയത്. രണ്ടുമാസത്തിനിടെ വൻവിലയുള്ള മൂന്നാമത്തെ വസ്തുവാണ് ദമാനി സ്വന്തമാക്കിയത്. താനെയിലെ കാഡ്ബറി ഇന്ത്യയുടെ എട്ട് ഏക്കർ ഭൂമി 250 കോടി രൂപയ്ക്കാണ് ഈയിടെ വാങ്ങിയത്.

from money rss https://bit.ly/3fFZ7Lo
via IFTTT

സെൻസെക്‌സിൽ 305 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെയെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,800ന് താഴെയെത്തി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽവർധനവുണ്ടാകുന്നതാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 305 പോയന്റ് നഷ്ടത്തിൽ 49,724ലിലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 15,785ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 688 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 719 ഓഹരികൾ നഷ്ടത്തിലുമാണ്. 107 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, നെസ് ലെ, ടൈറ്റാൻ, ഭാരതി എയർടെൽ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, മാരുതി സുസുകി, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ധനകാര്യസേവനങ്ങൾ, റിലാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ്. Sensex dips 305 points, Nifty gives up 14,800

from money rss https://bit.ly/3mm1eoV
via IFTTT

പണവായ്പനയം: ഇത്തവണയും ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല

നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണിത്. അതേസമയം, ചരക്കുകളുടെ വിലവർധനമൂലം പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് മോണിറ്ററി പോളിസി കമ്മറ്റിക്കുമുന്നിൽ വെല്ലുവിളിയുയർത്തുന്നുണ്ട്. 2021 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീസംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കോവിഡ് വ്യാപനത്തെതുടർന്ന് ഭാഗികമായി ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയത് തിരിച്ചടിയാണ്. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കിൽ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയത്. ബുധനാഴ്ചയാണ് ആർബിഐ വായ്പനയം പ്രഖ്യാപിക്കുക.

from money rss https://bit.ly/3sSrRV0
via IFTTT