121

Powered By Blogger

Thursday 5 February 2015

കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച അരങ്ങേറി








കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച അരങ്ങേറി


എ.സി. ജോര്‍ജ്‌


Posted on: 06 Feb 2015




ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ജനുവരി 31-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി മാത്യു മത്തായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


തുടര്‍ന്നുള്ള സാഹിത്യ-സാംസ്‌ക്കാരിക ചര്‍ച്ചാ സമ്മേളനത്തില്‍ അധ്യക്ഷനായി ഡോക്ടര്‍ മാത്യു വൈരമണ്‍ യോഗനടപടികള്‍ നിയന്ത്രിച്ചു. ഇപ്രാവശ്യത്തെ മുഖ്യവിഷയം മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ മണ്‍റൊ വരെ എന്ന തിരുവിതാംകൂര്‍ രാജഭരണത്തെ ആസ്പദമാക്കിയുള്ള ഒരു ചരിത്രാവലോകനമായിരുന്നു. എഴുത്തുകാരന്‍ ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍ ഈ വിഷയത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. ഒക്കലഹോമയില്‍ നിന്നെത്തിയ പ്രമുഖ എഴുത്തുകാരന്‍ ജോണ്‍ എബ്രഹാം ആ കാലഘട്ടത്തെക്കുറിച്ച് പ്രചുര പ്രചാരത്തിലുള്ള പല ചരിത്രസംഭവങ്ങളേയും വിശകലനം ചെയ്തു സംസാരിച്ചു.


തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും എഴുത്തുകാരുമായ ടി.ജെ. ഫിലിപ്പ്, ജോണ്‍ മാത്യു, എ.സി.ജോര്‍ജ്, ബാബു കുരവക്കല്‍, മേരി കുരവക്കല്‍, ദേവരാജ് കുറുപ്പ്, പീറ്റര്‍ ജി. പൗലോസ്, സുരേന്ദ്രന്‍ കോരന്‍, മാത്യു മത്തായി, ഈശൊ ജേക്കബ്, ജോസഫ് തച്ചാറ, ജോസഫ് മണ്ടപം, ബോബി മാത്യു, ടൈറ്റസ് ഈപ്പന്‍, ചാക്കൊ മുട്ടുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.












from kerala news edited

via IFTTT

സ്വീകരണവും അനുസ്മരണവും സംഘടിപ്പിച്ചു








സ്വീകരണവും അനുസ്മരണവും സംഘടിപ്പിച്ചു


Posted on: 06 Feb 2015







ദോഹ. ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ കെ.സി അബ്ദുല്‍ ജലീല്‍ മൗലവിക്ക് സ്വീകരണവും അടുത്ത ദിവസം മരണമടഞ്ഞ ജമാഅത്തെ ഇസ്ലാമി കേരള ഘടകം കൂടിയാലോജനാ സമിതിയംഗം സി ടി സദിഖലി മൗലവിയുടെ നിര്യാണത്തില്‍ അനുസോചനവും സംഘടിപ്പിച്ചു. പ്രസിഡന്റ് ഇസ്മായില്‍ എം.ടി യുടെ അധ്യക്ഷതയില്‍ ത്വയ്യിബ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ജലീല്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.

പ്രസിഡന്റിന്റെ പ്രാര്‍ഥനയോടെ അവസാനിച്ച യോഗത്തില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം മര്‍ഹൂം സാദിഖലി മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ഓലപ്പുരയില്ലാത്ത ഗ്രാമം എന്ന ഖ്യാതി ശാന്തപുരത്തിനു നേടിക്കൊടുത്തതോടൊപ്പം മിക്ക വികസനപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത് മര്‍ഹൂം സാദിഖലി മൗലവിയുടെ കാലത്തായിരുന്നുവെന്ന് മുഹമ്മദ് അലി സൂചിപ്പിച്ചു. മിഷേല്‍ അന്‍വര്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം ഉദ്ഘാടനം








കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം ഉദ്ഘാടനം


Posted on: 06 Feb 2015







ടെക്‌സാസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്നും നാല്പത്തിയെട്ടു മൈലുകള്‍ അകലമുള്ള ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന റോയ്‌സ് സിറ്റിയുടെ ഹൃദയഭാഗത്തുള്ള കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ മാതൃകാവീടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഫാ.ഗീവര്‍ഗീസ് പുത്തൂര്‍ കുടിലില്‍ ന്യൂയോര്‍ക്ക് (പ്രസിഡന്റ്), ഡോ.പ്ലാംപറമ്പില്‍ ഫിലിപ്പ്(ടെക്‌സാസ്), ഫാ.വി.എം.തോമസ്(ഡാലസ്), തോമസ് കുറ്റിപ്പുറത്തുമത്തായി(ന്യൂയോര്‍ക്ക്), ജേക്കബ് എം കുര്യാക്കോസ്(ന്യൂജേഴ്‌സി) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എം.സി.അലക്‌സാണ്ടര്‍ (സി.ഇ.ഒ) സ്വാഗതം ആശംസിച്ചു. ഇന്ത്യ പ്രസ്‌ക്ലബ്ബിനെ പ്രതിനിധീകരിച്ച് പ്രസി.ജോസ് പ്ലാക്കാട്ട് ക്യാമറ നിയന്ത്രിച്ചു.




വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT

വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാള്‍ സാംബിയയില്‍








വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാള്‍ സാംബിയയില്‍


Posted on: 06 Feb 2015



ലുസാക്ക: സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാള്‍ ഫെബ്രുവരി 8 ന് വൈകിട്ട് 4.30 നു കത്തീഡ്രല്‍ ഓഫ് ചൈല്‍ഡ് ജീസസ് പോപ് സ്‌ക്വയറില്‍ വച്ച് ആഘോഷിക്കുന്നു.

പാട്ട് കുര്‍ബാന, പ്രദക്ഷിണം, ബാന്‍ഡ്‌സെറ്റ്, കരിമരുന്നു പ്രയോഗം, സ്‌നേഹ വിരുന്ന് എന്നിവയാണ് പ്രധാന പരിപാടികള്‍. കൂടാതെ 7-ാം തീയതി എല്ലാ വീടുകളിലും വിശുദ്ധന്റെ അമ്പു എടുക്കുന്നതും ആയിരിക്കും.





വാര്‍ത്ത അയച്ചത്: ജസ്റ്റിന്‍ ചുങ്കത്ത്‌












from kerala news edited

via IFTTT

തെരഞ്ഞെടുപ്പ് തലേന്ന് ബി.ജെ.പി പരസ്യം: എതിര്‍പ്പുമായി എ.എ.പി









Story Dated: Friday, February 6, 2015 12:45



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഡല്‍ഹിയിലെ പ്രമുഖ പത്രങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വര്‍ണ്ണിച്ച് നല്‍കിയ പരസ്യത്തിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രതിഷേധവുമായി എത്തി. ബി.ജെ.പിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എ.എ.പി ആരോപിച്ചു. ഇന്നത്തെ പ്രമുഖ പത്രങ്ങളുടെയെല്ലാം ഒന്നാം പേജ് ബി.ജെ.പി പരസ്യമാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എ.എ.പി നേതാവ് അഷുതോഷ് പറഞ്ഞു.


പ്രചാരണ പരിപാടികള്‍ അവസാനിച്ച ശേഷം ഇത്തരം പരസ്യങ്ങള്‍ ടി.വിയില്‍ അനുവദിച്ചിരുന്നില്ല. എല്ലാ എന്തുകൊണ്ടാണ് പത്രങ്ങളില്‍ അവ അനുവദിക്കുന്നത്. വലിയ പ്രചാരമുള്ള ഇത്തരം മാധ്യമങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അഷുതോഷ് കൂട്ടിച്ചേര്‍ത്തു. ഇത്തരം പരസ്യങ്ങള്‍ക്കു പിന്നിലെ ബി.ജെ.പി ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും അഷുതോഷ് ട്വീറ്റ് ചെയ്തു.


എന്നാല്‍ ബി.ജെ.പിയുടെ വികസന അജണ്ട വെളിപ്പെടുത്തുന്നതാണ് പരസ്യമെന്നും അതില്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമില്ലെന്നും ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം വരെ ഇത്തരം പരസ്യങ്ങള്‍ പാര്‍ട്ടികള്‍ക്കു നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഡല്‍ഹിയില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രമുഖ പത്രങ്ങളുടെയെല്ലാം ഒന്നാം പേജിലും ഉള്‍പ്പേജിലുമാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് പരസ്യം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ എട്ടു മാസത്തെ നേട്ടങ്ങള്‍ വിവരിക്കുന്നതിനൊപ്പം ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും മോഡി ആവശ്യപ്പെടുന്നു. മോഡിയുടെയും കിരണ്‍ ബേദിയുടെയും ചിത്രങ്ങളോടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്.










from kerala news edited

via IFTTT

ഐഎസിനോട്‌ പോരാടാന്‍ 4000 പേര്‍; ഇറാഖില്‍ ക്രൈസ്‌തവര്‍ സൈന്യം ഉണ്ടാക്കി









Story Dated: Friday, February 6, 2015 12:42



mangalam malayalam online newspaper

ബാഗ്‌ദാദ്‌: കാല്‍ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോകുന്നത്‌ തിരിച്ചറിഞ്ഞ്‌ ഇറാഖിലെ ന്യൂനപക്ഷ ക്രിസ്‌ത്യാനികള്‍ ഐഎസിനെ പ്രതിരോധിക്കാന്‍ സ്വന്തം സൈന്യത്തെ സൃഷ്‌ടിക്കുന്നു. നാടും വീടും പിടിച്ചെടുത്ത്‌ കടുത്ത മനുഷ്യാവകാശ ലംഘനം തീര്‍ക്കുന്ന ഐഎസിനെ കര്‍ശനമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനും മണ്ണ്‌ തിരിച്ചുപിടിക്കാനും അസീറിയക്കാരും യസീദികളും ഉള്‍പ്പെട്ട 4000 പേര്‍ അടങ്ങുന്ന സൈന്യത്തെയാണ്‌ സജ്‌ജമാക്കിക്കൊണ്ടിരിക്കുന്നത്‌.


അസീറിയന്‍ ചരിത്രപ്രാധാന്യമുള്ള വടക്കുപടിഞ്ഞാറന്‍ ഇറാഖിലെ പ്രധാനമേഖലകളില്‍ ഒന്നായ നിനേവേ പ്‌ളെയിന്‍സ്‌ കേന്ദ്രീകരിച്ച്‌ 'നിനേവേ പ്‌ളെയിന്‍സ്‌ പ്ര?ട്ടക്ഷന്‍ യൂണിറ്റ്‌' എന്ന സൈന്യത്തെയാണ്‌ രൂപവല്‍ക്കരിച്ചിരിക്കുന്നത്‌. നിനേവേ പ്‌ളെയിനിലെ അല്‍ഖോഷ്‌ നഗരത്തില്‍ നിന്നുള്ള 500 ലധികം അസീറിയക്കാര്‍ പോരാടാന്‍ തയ്യാറായി നില്‍ക്കുകയാണ്‌. മറ്റൊരു 500 പേര്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയും 3000 പേര്‍ സേനയിലേക്ക്‌ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിരിക്കുകയാണ്‌.


ഇറാഖിലെ പ്രാചീനവംശജര്‍ എന്ന്‌ ചരിത്രം പരാമര്‍ശിക്കുന്ന അസീറിയക്കാര്‍ ക്രൈസ്‌തവികത പിന്തുടരുന്നവരാണ്‌. ഐഎസ്‌ പിടിച്ചതിന്‌ പിന്നാലെ ഈ മേഖല ക്രൈസ്‌തവരുടേയും യസീദികളുടേയും ശവപ്പറമ്പായി മാറിയതോടെയാണ്‌ ഐഎസിന്റെ അതേ പാഠങ്ങള്‍ പരിശീലിച്ച്‌ തിരിച്ചടിക്കാന്‍ ഇവര്‍ തയ്യാറെടുത്തിരിക്കുന്നത്‌. തലവെട്ടിക്കളയല്‍, ലൈംഗികാടിമത്വം ഐഎസ്‌ ഇവിടെ ക്രൂര നിയമമാണ്‌ നടപ്പാക്കുന്നതെന്ന്‌ ഈ സേന അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു.


ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ ഇറാഖിസേനയ്‌ക്കും കുര്‍ദ്ദുകള്‍ക്കും ഒപ്പം നില്‍ക്കുന്ന സേന പക്ഷേ സ്വന്തം തീരുമാനങ്ങളാകും നടപ്പിലാക്കുക. അസീറിയക്കാരുടേയും യസീദികളുടേയും ഷബാക്‌സ്, മാന്‍ഡീന്‍സ്‌ എന്നിവരുടേയുമൊക്കെ്‌ സംരക്ഷണവും സ്വന്തം മേഖല രൂപപ്പെടുത്തലാണ്‌ ഇവര്‍ ലക്ഷ്യമിടുന്നത്‌. അമേരിക്ക, ഓസ്‌ട്രേലിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അസീറിയന്‍ വംശജരാണ്‌ സൈന്യത്തിന്‌ വേണ്ടുന്ന ഫണ്ട്‌ നല്‍കുന്നത്‌. അതേസമയം ഫണ്ടിന്റെ അപര്യാപ്‌തതയാണ്‌ ലക്ഷ്യം താമസിപ്പിക്കുന്നതെന്ന്‌ ഇവര്‍ പറയുന്നു.










from kerala news edited

via IFTTT

ബജറ്റ്: മാണി തീരുമാനിക്കട്ടെയെന്ന് ജോര്‍ജ്; സര്‍ക്കാരുണ്ടെങ്കില്‍ അവതരിപ്പിക്കുമെന്ന് മാണി









Story Dated: Friday, February 6, 2015 12:15



mangalam malayalam online newspaper

കോട്ടയം/കൊച്ചി: ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിന് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ബജറ്റ് അവതരിപ്പിക്കണമോ വേണ്ടയോ എന്നത് കെ.എം മാണി തീരുമാനിക്കാം. മാണിയുടെ തീരുമാനത്തിന് പാര്‍ട്ടി പിന്തുണ നല്‍കും. മുഖ്യമന്ത്രി പറഞ്ഞാല്‍ മാണി ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിച്ചാല്‍ രക്തപ്പുഴ ഒഴുക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. രക്തപ്പുഴയൊന്നും നീന്തിക്കയറാനുള്ള ആരോഗ്യം തനിക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.


പാറ്റൂര്‍ ഭൂമിയിടപാടില്‍ ഭരത് ഭൂഷണ്‍ കുഴപ്പം കാണിച്ചിട്ടുണ്ടെന്നാണ് തന്റെ വിശ്വാസം. മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയതെന്ന് ഇപ്പോള്‍ പറയുന്നതില്‍ അര്‍ഥമില്ല. കുഴപ്പമുണ്ട് ബോധ്യപ്പെട്ടാല്‍ അന്ന് വ്യക്തമാക്കണമായിരുന്നു. പെന്‍ഷന്‍ പറ്റിക്കഴിഞ്ഞിട്ട് പറയുന്നതില്‍ കാര്യമില്ലെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.


അതേസമയം, യു.ഡി.എഫ് സര്‍ക്കാരുണ്ടെങ്കില്‍, താന്‍ ധനമന്ത്രിയാണെങ്കില്‍ താന്‍തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് കെ.എം മാണി കൊച്ചിയില്‍ പ്രതികരിച്ചു. ഉമ്മാക്കി കാട്ടി ആരും തന്നെ പേടിപ്പിക്കേണ്ട. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ആരെങ്കിലും വിലയ്‌ക്കെടുക്കുമോ. ചീഫ് വിപ്പിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും മാണി പ്രതികരിച്ചു.










from kerala news edited

via IFTTT

പിഞ്ചു കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന രാക്ഷസി അമ്മ അപ്പിലിനു പോയി: ശിക്ഷ വര്‍ധിപ്പിച്ചു!









Story Dated: Friday, February 6, 2015 11:53



mangalam malayalam online newspaper

മോസ്‌കോ: അഞ്ചു മാസം പ്രായമുളള കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന റഷ്യക്കാരിയുടെ ശിക്ഷ വര്‍ധിപ്പിച്ചു. അലീന ഇപാറ്റോവ എന്ന 19 കാരി അപ്പീലിനു പോയപ്പോഴാണ്‌ പത്ത്‌ വര്‍ഷത്തെ ശിക്ഷ 12.5 വര്‍ഷമായി വര്‍ധിപ്പിച്ചത്‌.


കഴിഞ്ഞ സെപ്‌തംബറിലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. കുഞ്ഞിനെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ പൂട്ടിയിട്ട ശേഷം രണ്ടാഴ്‌ചക്കാലത്തേക്ക്‌ കറങ്ങാന്‍ പോയ ഇവര്‍ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ്‌ മരിച്ചിരുന്നു. റഷ്യയെ ആകെ ഞെട്ടിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച വിവേകശൂന്യയായ അമ്മയ്‌ക്ക് കോടതി പത്ത്‌ വര്‍ഷം കഠിന തടവ്‌ നല്‍കി. അപ്പീലുമായി സെന്റ്‌ പീറ്റേഴ്‌സബര്‍ഗ്‌ കോടതിയെ സമീപിച്ച അലീനയ്‌ക്ക് പക്ഷേ നിനച്ചിരിക്കാത്ത തിരിച്ചടിയാണ്‌ ലഭിച്ചത്‌.


കുറ്റം അലീനയുടേതല്ല, അവരെ കുട്ടിയെ പരിപാലിക്കാന്‍ പഠിപ്പിക്കാത്ത മാതാപിതാക്കന്‍മാരുടേതാണ്‌ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം! എന്നാല്‍, ഇത്‌ മുഖവിലക്കെടുക്കാതെ കോടതി അവരുടെ ക്രൂരതയ്‌ക്ക് 30 മാസം കൂടി അധിക ശിക്ഷ വിധിക്കുകയായിരുന്നു.










from kerala news edited

via IFTTT

മധുസൂദനന്‍ നായര്‍ക്കും സംഗീത ശ്രീനിവാസനും മലയാറ്റൂര്‍ പുരസ്‌കാരം









Story Dated: Friday, February 6, 2015 11:49



തിരുവനന്തപുരം: മലയാറ്റൂര്‍ സ്മാരക സമിതിയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി.മധുസൂദനന്‍ നായരുടെ 'അച്ഛന്‍ പിറന്ന വീട്' എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. നവാഗത എഴുത്തുകാരുടെ വിഭാഗത്തില്‍ സംഗീത ശ്രീനിവാസന്റെ 'അപരഗാന്ധി'യും പുരസ്‌കാരം നേടി.










from kerala news edited

via IFTTT

ചൈനയില്‍ വാണിജ്യ കേന്ദ്രത്തില്‍ തീപിടുത്തം: 17 മരണം









Story Dated: Friday, February 6, 2015 11:43



mangalam malayalam online newspaper

ബീജിംഗ്: ദക്ഷിണ ചൈനയിലെ ഗൗങ്‌ദോങിലെ മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഹെയ്‌ദോങ് കൗണ്ടിയിലെ കെട്ടിടത്തിന്റെ നാലാംനിലയിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തീപിടുത്തമുണ്ടായത്. ഇരുനൂറോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ ആറു മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ നിയന്ത്രിച്ചത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ഷോപ്പിംഗ് മാളിലെ ഒമ്പത് മാനേജര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചമൂലം ചൈനയില്‍ അപകടങ്ങള്‍ പതിവാണ്. 2013ല്‍ വടക്കുകിഴക്കന്‍ കിലിന്‍ പ്രവിശ്യയിലെ കോഴിഫാമിലുണ്ടായ അഗ്നിബാധയില്‍ 120 പേരാണ് മരിച്ചത്.










from kerala news edited

via IFTTT

ബി.ജെ.പി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്









Story Dated: Friday, February 6, 2015 10:52



കണ്ണൂര്‍: മട്ടന്നൂരില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.വി വിജയന്റെ വീടിനു നേരെ വെള്ളിയാഴ്ച രാവിലെ ബോംബേറ്. ബി.ജെ.പി- സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്.










from kerala news edited

via IFTTT