121

Powered By Blogger

Thursday, 5 February 2015

തെരഞ്ഞെടുപ്പ് തലേന്ന് ബി.ജെ.പി പരസ്യം: എതിര്‍പ്പുമായി എ.എ.പി









Story Dated: Friday, February 6, 2015 12:45



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഡല്‍ഹിയിലെ പ്രമുഖ പത്രങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വര്‍ണ്ണിച്ച് നല്‍കിയ പരസ്യത്തിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രതിഷേധവുമായി എത്തി. ബി.ജെ.പിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എ.എ.പി ആരോപിച്ചു. ഇന്നത്തെ പ്രമുഖ പത്രങ്ങളുടെയെല്ലാം ഒന്നാം പേജ് ബി.ജെ.പി പരസ്യമാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എ.എ.പി നേതാവ് അഷുതോഷ് പറഞ്ഞു.


പ്രചാരണ പരിപാടികള്‍ അവസാനിച്ച ശേഷം ഇത്തരം പരസ്യങ്ങള്‍ ടി.വിയില്‍ അനുവദിച്ചിരുന്നില്ല. എല്ലാ എന്തുകൊണ്ടാണ് പത്രങ്ങളില്‍ അവ അനുവദിക്കുന്നത്. വലിയ പ്രചാരമുള്ള ഇത്തരം മാധ്യമങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അഷുതോഷ് കൂട്ടിച്ചേര്‍ത്തു. ഇത്തരം പരസ്യങ്ങള്‍ക്കു പിന്നിലെ ബി.ജെ.പി ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും അഷുതോഷ് ട്വീറ്റ് ചെയ്തു.


എന്നാല്‍ ബി.ജെ.പിയുടെ വികസന അജണ്ട വെളിപ്പെടുത്തുന്നതാണ് പരസ്യമെന്നും അതില്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമില്ലെന്നും ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം വരെ ഇത്തരം പരസ്യങ്ങള്‍ പാര്‍ട്ടികള്‍ക്കു നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഡല്‍ഹിയില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രമുഖ പത്രങ്ങളുടെയെല്ലാം ഒന്നാം പേജിലും ഉള്‍പ്പേജിലുമാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് പരസ്യം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ എട്ടു മാസത്തെ നേട്ടങ്ങള്‍ വിവരിക്കുന്നതിനൊപ്പം ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും മോഡി ആവശ്യപ്പെടുന്നു. മോഡിയുടെയും കിരണ്‍ ബേദിയുടെയും ചിത്രങ്ങളോടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്.










from kerala news edited

via IFTTT