121

Powered By Blogger

Thursday, 5 February 2015

അഹല്യയില്‍ അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിന്റെ കാഴ്‌ചശക്‌തി തിരിച്ചുകിട്ടി











Story Dated: Sunday, February 1, 2015 02:58


പാലക്കാട്‌: 28 ദിവസം മാത്രം പ്രായമുള്ള കുരുന്നിന്‌ വെളിച്ചത്തിന്റെ ലോകത്തേക്ക്‌ വഴിതെളിച്ച്‌ അഹല്യ കണ്ണാശുപത്രി. വടക്കഞ്ചേരി സ്വദേശികളായ ദമ്പതിമാരുടെ കുട്ടിക്കാണ്‌ അഹല്യ കണ്ണാശുപത്രിയില്‍ നടന്ന അത്യപൂര്‍വ ശസ്‌ത്രക്രിയയിലൂടെ കാഴ്‌ചശക്‌തി തിരിച്ചുകിട്ടിയത്‌. അഹല്യ കണ്ണാശുപത്രി മെഡിക്കല്‍ ഡയറക്‌ടര്‍ കൂടിയായ ഡോ: സജീവ്‌ ചെറിയാന്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദസംഘമാണ്‌ വെല്ലുവിളി നിറഞ്ഞ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. രണ്ടു കണ്ണിലും തിമിര ബാധിതയായാണ്‌ കുഞ്ഞു പിറുന്നുവീണത്‌. കേരളത്തില്‍ ഇത്തരത്തിലുള്ള ശസ്‌ത്രക്രിയ അപൂര്‍വമാണെ്‌ ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.










from kerala news edited

via IFTTT