ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
Posted on: 06 Feb 2015
കുവൈത്ത് സിറ്റി: അപകടങ്ങളില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ നഷ്ടപരിഹാരത്തിനായി എംബസി പാനലിലുള്ള അഭിഭാഷകരെ സമീപിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസി പാനലിലുള്ളവര്‍ 10 ശതമാനം മാത്രമാണ് ഫീസ് ഈടാക്കുന്നതെന്നും വിവിധ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള രണ്ടര ശതമാനവും കഴിഞ്ഞ് ബാക്കി തുക മുഴുവന്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് ലഭിക്കുന്നതിന് എംബസി വഴി ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്ക് എത്തിക്കുമെന്നും എന്നാല്‍ പാനലില്‍ ഉള്‍പ്പെടാത്ത അഭിഭാഷകരെ ഏല്പിക്കുന്ന കേസുകളില്‍ എംബസിക്ക് ഇടപെടാന്‍ കഴിയില്ല എന്നും അറിയിപ്പ് വ്യക്തമാക്കുന്നു. തൊഴില്‍ സ്ഥലത്തുണ്ടായ അപകടമരണത്തിന് ഒരുവര്‍ഷവും വാഹനാപകടമരണത്തിന് മൂന്ന് വര്‍ഷവും കേസ് ഫയല്‍ ചെയ്തിരിക്കണമെന്നാണ് നിയമം. കേസ് തീര്‍പ്പാക്കുന്നതിന് 4 മുതല്‍ 5 വര്‍ഷം വരെ നീളുന്നതാണ്.
പി.സി.ഹരീഷ്
from kerala news edited
via IFTTT