121

Powered By Blogger

Thursday, 5 February 2015

വികലാംഗനെ ഭൂമി നല്‍കാമെന്ന പേരില്‍ കബളിപ്പിച്ചതായി പരാതി











Story Dated: Sunday, February 1, 2015 02:58


പാലക്കാട്‌: പഞ്ചായത്തില്‍ നിന്ന്‌ പട്ടികജാതി വിഭാഗത്തിന്‌ ഭൂമി നല്‍കുന്ന പദ്ധതിക്കായി മൂന്ന്‌ സെന്റ്‌ സ്‌ഥലം നല്‍കാമെന്നു പറഞ്ഞ്‌ അയല്‍വാസിയായ സി.പി.എം നേതാവ്‌ വികലാംഗനെ കബളിപ്പിച്ചതായി പരാതി. തേങ്കുറുശ്ശി പഞ്ചായത്ത്‌ നാലാം വാര്‍ഡിലെ ചെറുതുപ്പല്ലൂരില്‍ ചാമിയുടെ മകന്‍ കൃഷ്‌ണന്‍കുട്ടിയാണ്‌ പരാതിക്കാരന്‍.


പട്ടികജാതി വിഭാഗക്കാര്‍ക്ക്‌ മൂന്ന്‌ സെന്റ്‌ ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം അയല്‍വാസിയായ കുമരേശന്‍ പിള്ളയുടെ സഹോദരന്‍ ശ്രീകൃഷ്‌ണന്‍, മകന്‍ പ്രഭുകുമാര്‍, സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറി മാധവന്‍ എന്നിവര്‍ തങ്ങളുടെ സ്‌ഥലത്തെ മൂന്ന്‌ സെന്റ്‌ ഭൂമി കാണിച്ചുകൊടുക്കുകയും പിന്നീട്‌ ഈ ഭൂമിക്കു പകരം നിരവധി അവകാശികളുള്ള കുളം നില്‍ക്കുന്ന സ്‌ഥലം നല്‍കുകയും ചെയ്‌തതായാണ്‌ പരാതി. പദ്ധതി പ്രകാരം നിശ്‌ചിത ഭൂമി നല്ലതെന്ന്‌ വില്ലേജ്‌ ഓഫീസറും വില്ലേജ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസറും നിശ്‌ചയിക്കണമെന്നിരിക്കേ അവരുടെ പിന്തുണയോടെയാണ്‌ തട്ടിപ്പ്‌ നടന്നതെന്ന്‌ കൃഷ്‌ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


കാണിച്ചുകൊടുത്ത ഭൂമിക്കു പകരം കുളം നില്‍ക്കുന്ന സ്‌ഥലം നല്‍കി പദ്ധതി പ്രകാരമുള്ള തുക അയല്‍വാസി വാങ്ങിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. പിന്നീട്‌ ആധാരം ലഭിച്ചതോടെയാണ്‌ തട്ടിപ്പിനിരയായ വിവരം അറിഞ്ഞ കൃഷ്‌ണന്‍കുട്ടി വകുപ്പ്‌ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കും പോലിസിനും പരാതി നല്‍കി. ജില്ലാ കലക്‌ടര്‍, ആര്‍.ഡി.ഒ, ആലത്തൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ സ്‌ഥലം സന്ദര്‍ശിക്കുകയും ഭൂമി കുളമാണെന്ന്‌ ബോധ്യപ്പെട്ടതായും കൃഷ്‌ണന്‍കുട്ടി പറഞ്ഞു. ഇതോടെ ഈ പരാതി പിന്‍വലിപ്പിക്കാന്‍ സംഘം ഭീഷണിപ്പെടുത്തിയതായും കൃഷ്‌ണന്‍കുട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി.പി. നിജാമുദീന്‍, കെ. വാസുദേവന്‍, കെ. ഗണപതി എന്നിവരും പങ്കെടുത്തു.










from kerala news edited

via IFTTT