121

Powered By Blogger

Thursday, 5 February 2015

സുമനസുകളുടെ കാരുണ്യം തേടി യുവാവ്‌








Story Dated: Friday, February 6, 2015 07:53


mangalam malayalam online newspaper

രാജകുമാരി: ഇരുവൃക്കകളും തകരാറിലായി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധന യുവാവ്‌ തുടര്‍ ജീവിതത്തിനായി കാരുണ്യമതികളുടെ സഹായം തേടുന്നു. രാജകുമാരി മുരിക്കുംതൊട്ടിയില്‍ മറിയംകുടിയില്‍ അലിയാരുടെ മകന്‍ ജമാല്‍ (28) ആണ്‌ സഹായം തേടുന്നത്‌. കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവ്‌ ഇരുവൃക്കകളും തകരാറിലായതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്‌. പത്തുസെന്റ്‌ സ്‌ഥലവും വീടും മാത്രമാണ്‌ ഇവരുടെ ഏക സമ്പാദ്യം.


ചികിത്സയ്‌ക്കായി വീടും സ്‌ഥലവും പണയപ്പെടുത്തിയിരിക്കുകയാണ്‌. വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ ഭാരിച്ച തുക ചെലവ്‌ വരുമെന്നതിനാല്‍ സുമനസുകളുടെ സഹായംതേടുകയാണ്‌. ഈ യുവാവിന്റെ ചികത്സാ ധനസമാഹരണാര്‍ഥം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രക്ഷാധികാരിയായും മുരിക്കുംതൊട്ടി ജമാഅത്ത്‌ പ്രസിഡന്റ്‌ എം.പി മുഹമ്മദ്‌ ചെയര്‍മാനായും ജില്ലാ പഞ്ചായത്തംഗം കൊച്ചുത്രേസ്യാ പൗലോസും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കിങ്ങിണി രാജേന്ദ്രനും മറ്റ്‌ ഗ്രാമ പഞ്ചായത്തങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സഹായ നിധി രൂപീകരിച്ചു. എസ്‌.ബി.ടി ശാഖായില്‍ 67309766637 എന്ന നമ്പരില്‍ അക്കൗണ്ടും തുറന്നു. ചികിത്സാര്‍ത്ഥം സുമനസുകളുടെ സഹായം തേടുകയാണീ യുവാവ്‌.










from kerala news edited

via IFTTT