Story Dated: Friday, February 6, 2015 12:42
ബാഗ്‌ദാദ്: കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് ഇറാഖിലെ ന്യൂനപക്ഷ ക്രിസ്‌ത്യാനികള്‍ ഐഎസിനെ പ്രതിരോധിക്കാന്‍ സ്വന്തം സൈന്യത്തെ സൃഷ്‌ടിക്കുന്നു. നാടും വീടും പിടിച്ചെടുത്ത് കടുത്ത മനുഷ്യാവകാശ ലംഘനം തീര്‍ക്കുന്ന ഐഎസിനെ കര്‍ശനമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനും മണ്ണ് തിരിച്ചുപിടിക്കാനും അസീറിയക്കാരും യസീദികളും ഉള്‍പ്പെട്ട 4000 പേര്‍ അടങ്ങുന്ന സൈന്യത്തെയാണ് സജ്‌ജമാക്കിക്കൊണ്ടിരിക്കുന്നത്.
അസീറിയന്‍ ചരിത്രപ്രാധാന്യമുള്ള വടക്കുപടിഞ്ഞാറന്‍ ഇറാഖിലെ പ്രധാനമേഖലകളില്‍ ഒന്നായ നിനേവേ പ്‌ളെയിന്‍സ് കേന്ദ്രീകരിച്ച് 'നിനേവേ പ്‌ളെയിന്‍സ് പ്ര?ട്ടക്ഷന്‍ യൂണിറ്റ്' എന്ന സൈന്യത്തെയാണ് രൂപവല്‍ക്കരിച്ചിരിക്കുന്നത്. നിനേവേ പ്‌ളെയിനിലെ അല്‍ഖോഷ് നഗരത്തില്‍ നിന്നുള്ള 500 ലധികം അസീറിയക്കാര്‍ പോരാടാന്‍ തയ്യാറായി നില്‍ക്കുകയാണ്. മറ്റൊരു 500 പേര്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയും 3000 പേര്‍ സേനയിലേക്ക് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിരിക്കുകയാണ്.
ഇറാഖിലെ പ്രാചീനവംശജര്‍ എന്ന് ചരിത്രം പരാമര്‍ശിക്കുന്ന അസീറിയക്കാര്‍ ക്രൈസ്‌തവികത പിന്തുടരുന്നവരാണ്. ഐഎസ് പിടിച്ചതിന് പിന്നാലെ ഈ മേഖല ക്രൈസ്‌തവരുടേയും യസീദികളുടേയും ശവപ്പറമ്പായി മാറിയതോടെയാണ് ഐഎസിന്റെ അതേ പാഠങ്ങള്‍ പരിശീലിച്ച് തിരിച്ചടിക്കാന്‍ ഇവര്‍ തയ്യാറെടുത്തിരിക്കുന്നത്. തലവെട്ടിക്കളയല്‍, ലൈംഗികാടിമത്വം ഐഎസ് ഇവിടെ ക്രൂര നിയമമാണ് നടപ്പാക്കുന്നതെന്ന് ഈ സേന അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു.
ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ ഇറാഖിസേനയ്‌ക്കും കുര്‍ദ്ദുകള്‍ക്കും ഒപ്പം നില്‍ക്കുന്ന സേന പക്ഷേ സ്വന്തം തീരുമാനങ്ങളാകും നടപ്പിലാക്കുക. അസീറിയക്കാരുടേയും യസീദികളുടേയും ഷബാക്‌സ്, മാന്‍ഡീന്‍സ് എന്നിവരുടേയുമൊക്കെ് സംരക്ഷണവും സ്വന്തം മേഖല രൂപപ്പെടുത്തലാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അസീറിയന്‍ വംശജരാണ് സൈന്യത്തിന് വേണ്ടുന്ന ഫണ്ട് നല്‍കുന്നത്. അതേസമയം ഫണ്ടിന്റെ അപര്യാപ്‌തതയാണ് ലക്ഷ്യം താമസിപ്പിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
from kerala news edited
via IFTTT