Story Dated: Friday, February 6, 2015 12:15

കോട്ടയം/കൊച്ചി: ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിന് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ബജറ്റ് അവതരിപ്പിക്കണമോ വേണ്ടയോ എന്നത് കെ.എം മാണി തീരുമാനിക്കാം. മാണിയുടെ തീരുമാനത്തിന് പാര്‍ട്ടി പിന്തുണ നല്‍കും. മുഖ്യമന്ത്രി പറഞ്ഞാല്‍ മാണി ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിച്ചാല്‍ രക്തപ്പുഴ ഒഴുക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. രക്തപ്പുഴയൊന്നും നീന്തിക്കയറാനുള്ള ആരോഗ്യം തനിക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.
പാറ്റൂര്‍ ഭൂമിയിടപാടില്‍ ഭരത് ഭൂഷണ് കുഴപ്പം കാണിച്ചിട്ടുണ്ടെന്നാണ് തന്റെ വിശ്വാസം. മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയതെന്ന് ഇപ്പോള്‍ പറയുന്നതില്‍ അര്‍ഥമില്ല. കുഴപ്പമുണ്ട് ബോധ്യപ്പെട്ടാല്‍ അന്ന് വ്യക്തമാക്കണമായിരുന്നു. പെന്ഷന് പറ്റിക്കഴിഞ്ഞിട്ട് പറയുന്നതില്‍ കാര്യമില്ലെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
അതേസമയം, യു.ഡി.എഫ് സര്‍ക്കാരുണ്ടെങ്കില്‍, താന്‍ ധനമന്ത്രിയാണെങ്കില്‍ താന്‍തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് കെ.എം മാണി കൊച്ചിയില്‍ പ്രതികരിച്ചു. ഉമ്മാക്കി കാട്ടി ആരും തന്നെ പേടിപ്പിക്കേണ്ട. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ആരെങ്കിലും വിലയ്ക്കെടുക്കുമോ. ചീഫ് വിപ്പിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും മാണി പ്രതികരിച്ചു.
from kerala news edited
via
IFTTT
Related Posts:
ബാര്‍ കോഴ: ആരോപണം ഉന്നയിച്ച വ്യവസായിയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ് Story Dated: Wednesday, February 18, 2015 02:28തൊടുപുഴ: മന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയ മദ്യ വ്യവസായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. അനിമോന് എന്ന വ്യവസായിയുടെ വീട്ടിലും സ… Read More
പ്രതിരോധ വ്യവസായ രംഗം ആധുനീകരിക്കണം: മോഡി Story Dated: Wednesday, February 18, 2015 02:45ബെംഗലൂരു: രാജ്യത്തെ പ്രതിരോധ വ്യവസായരംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രരോധ മേഖലയിലെ തയ്യാറെടുപ്പുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു… Read More
കണ്ണൂര്‍ പഴയങ്ങാടിയില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ Story Dated: Wednesday, February 18, 2015 02:19കണ്ണൂര്‍ : പഴയങ്ങാടി താരാപുരത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താരാപുരം പാതിരപ്പറമ്പില്‍ മിനീഷ്(40), ഭാര്യ വിജി(35) എന്നിവരെയാണ് മരിച്ച നിലയില്‍… Read More
നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടാന്‍ ശക്തമായ പ്രക്ഷോഭം: വി.എസ് Story Dated: Wednesday, February 18, 2015 02:22തിരുവനന്തപുരം: ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷ നേത… Read More
പാക് ബോട്ട് വിവാദം: ഡി.ഐ.ജിയുടെ പ്രസ്താവന പ്രതിരോധമന്ത്രി തള്ളി Story Dated: Wednesday, February 18, 2015 03:22ബെംഗലൂരു: ഗുജറാത്ത് തീരത്ത് പാകിസ്താന് ബോട്ട് കത്തിയെരിഞ്ഞ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. പാക് ബോട്ട് തീരദേശസേന കത്തിച്ചതാണെന്ന ഡി.ഐ.ജി ബി.കെ ലോഷ്ലിയുടെ പ്രസ്താവന തള്ളി പ്… Read More