121

Powered By Blogger

Thursday, 5 February 2015

കൊടുമ്പ്‌ ഗ്രൗണ്ടിലെ മാലിന്യം ഇന്നു മുതല്‍ നീക്കും











Story Dated: Sunday, February 1, 2015 02:58


പാലക്കാട്‌: നഗരപരിധിയിലെ മാലിന്യനീക്കം സുഗമമാക്കുന്നതിന്‌ നിലവിലെ നിക്ഷേപ സ്‌ഥലമായ കൊടുമ്പ്‌ ഗ്രാമപഞ്ചായത്തിലെ ഗ്രൗണ്ടിലുളള മാലിന്യം വേര്‍തിരിച്ച്‌ മെഡിക്കല്‍ കോളജിനടുത്തുളള സ്‌ഥലത്ത്‌ നിക്ഷേപിച്ച്‌ സംസ്‌ക്കരിക്കാന്‍ നഗരസഭാ അധികൃതര്‍ ജില്ലാ കലക്‌ടര്‍ കെ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഇന്ന്‌ രാവിലെ ഏഴ്‌ മുതല്‍ കൊടുമ്പില്‍ നിന്നുള്ള മാലിന്യനീക്കം ആരംഭിക്കും. തുടര്‍ന്ന്‌ 10 മണിയോടെ നഗരപരിധിയില്‍ നിന്നു മാലിന്യം നീക്കം ചെയ്‌ത് തുടങ്ങും. ഈ പ്രവര്‍ത്തനം പത്ത്‌ ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ്‌ തീരുമാനം.


മണ്ണിനും ഭൂഗര്‍ഭജലത്തിനും ദോഷമില്ലാത്ത വിധം ശാസ്‌ത്രീയമായി പഠനം നടത്തിയാവും മാലിന്യ സംസ്‌കരണം നടത്തുക. അടിയന്തിരമായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തും നിലവില്‍ മുനിസിപ്പാലിറ്റിയുടെ പക്കലുളള ജെ.സി.ബി ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയുമാവും പ്രവര്‍ത്തനം നടത്തുക. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍, ആര്‍.ഡി.ഒ: കെ. ശെല്‍വരാജ്‌, തുടങ്ങിയവരും ആരോഗ്യവകുപ്പ്‌, മാലിന്യ നിയന്ത്രണ ബോര്‍ഡ്‌, കെ.എസ്‌.ഇ.ബി, എന്‍.്‌എച്ച്‌.എ ഉദ്യോഗസ്‌ഥരും പങ്കെടുത്തു.










from kerala news edited

via IFTTT