മുംബൈ: തുടർച്ചയായി നാലാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. എല്ലാവിഭാഗങ്ങളിലെ ഓഹരികളും കനത്ത വില്പന സമ്മർദത്തിലായി. നിഫ്റ്റി 15,000ന് താഴെയെത്തി. സെൻസെക്സ് 434.93 പോയന്റ് നഷ്ടത്തിൽ 50,889.76ലും നിഫ്റ്റി 137.20 പോയന്റ് താഴ്ന്ന് 14,981.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1175 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുപിഎൽ, ഇൻഡസിൻഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമണ്ടാക്കുകയുംചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മകച്ചനേട്ടമുണ്ടാക്കിയ പൊതുമേഖ ബാങ്ക് സൂചിക 4.7ശതമാനം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. വാഹനം, ബാങ്ക്, അടിസ്ഥാനസൗകര്യവികസനം, ലോഹം, ഫാർമ സൂചികകൾ 1-2ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും സമ്മർദംനേരിട്ടു. Sensex ends below 51K, Nifty below 15,000
from money rss https://bit.ly/37vBbpd
via IFTTT
from money rss https://bit.ly/37vBbpd
via IFTTT