121

Powered By Blogger

Sunday, 19 April 2020

മാസ്‌ക് ധരിച്ചില്ലെങ്കില്‍ പെട്രോള്‍ ലഭിക്കില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാതെവരുന്നവർക്ക് ഇനിമുതൽ പെട്രോളും ഡീസലുമില്ല. പെട്രോൾ പമ്പിലെ ജീവനക്കാരുടെ സുരക്ഷമാനിച്ച് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. അവശ്യസേവന മേഖലയിലായതിനാൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ് പെട്രോൾ പമ്പുകൾ. നിരവധിപേരാണ് ഓരോദിവസവും പെട്രോൾ പമ്പിലെത്തുന്നത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് മാസ്കില്ലാത്തവർക്ക് പെട്രോൾ നൽകേണ്ടെന്ന് അസോസിയേഷൻ തീരുമാനിച്ചത്. രാജ്യവ്യാപകമായാണ് തീരുമാനം നടപ്പാക്കിയത്. നേരത്തെ ഒഡീഷയിൽ മാസ്കില്ലാത്തവർക്ക് പെട്രോൾ നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നു.

from money rss https://bit.ly/2Vm4Xap
via IFTTT

പിപിഎഫ് ഉള്‍പ്പടെയുള്ള ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് ഇനി ഒരു ഫോം

വിവിധ ലഘുസമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് ഒനിമുതൽ ഒരൊറ്റ ഫോം മതി. പിപിഎഫിനും സുകന്യ സമൃദ്ധി അക്കൗണ്ടിനും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിനും ഉൾപ്പടെയുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ ഇതുവരെ വ്യത്യസ്ത ഫോമുകളാണ് നൽകിയിരുന്നത്. പോസ്റ്റ ഓഫീസുകളിലുണ്ടാകുന്ന നടപടിക്രമങ്ങൾ ലളിതമാക്കാനും അപേക്ഷ പൂരിപ്പിക്കുന്നതിന് നിക്ഷേപകനുണ്ടാകുന്ന ആശയക്കുഴപ്പവും ഒഴിവാക്കാനുമാണ് പുതിയ തീരുമാനം. അപേക്ഷ ഫോമിനൊപ്പം ഫോം നമ്പർ എസ്ബി 103(പണമടയ്ക്കുന്നതിന്)കൂടി നൽകിയാൽ മതി. കാലാവധിയെത്തുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള ഫോമും ഏകീകരിച്ചു. എസ്ബി-7എ-ഫോമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കാലാവധിയെത്തുന്നതിനുമുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി എസ്ബി-7ബി ഫോമാണ് നൽകേണ്ടത്. നിക്ഷേപത്തിന്മേൽ വായ്പയ്ക്ക് അപേക്ഷിക്കാനും റിക്കറിങ് ഡെപ്പോസിറ്റിൽനിന്ന് പണം പിൻവലിക്കാനും ഫോം എസ്ബി-7സി യാണ് ഉപയോഗിക്കേണ്ടത്.

from money rss https://bit.ly/3cvetO8
via IFTTT

ഗോള്‍ഡ് ബോണ്ടിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി: അറിയാം 10 കാര്യങ്ങള്‍

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ഗോൾഡ് ബോണ്ട് വില്പനയ്ക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,639 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനിൽ വാങ്ങുമ്പോൾ 50 രൂപ കിഴിവ് ലഭിക്കും.ആദ്യഘട്ടം വില്പന ഏപ്രിൽ 24നാണ് അവസാനിക്കുക. 28ന് ബോണ്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ആറുമാസംകൂടുമ്പോൾ ബോണ്ടിന് 2.5ശതമാനം പലിശ ലഭിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പലിശ വരവുവയ്ക്കുകയാണ് ചെയ്യുക. കാലാവധിയെത്തുമ്പോൾ അന്നത്തെ സ്വർണത്തിന്റെ മൂല്യം ലഭിക്കുകയും ചെയ്യും. മൂലധന നേട്ടത്തിന് ആദായനികുതി നൽകേണ്ടതുമില്ല. എട്ടുവർഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ച് വർഷം പൂർത്തിയയാൽ ആവശ്യമെങ്കിൽ വിറ്റി പണമാക്കാം. ഓഹരി വിപണി വഴി എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയുമാകാം. ഗോൾഡ് ബോണ്ടിനെക്കുറിച്ച് അറിയാം പത്ത് കാര്യങ്ങൾ 1ആരാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്? സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോൾഡ് ബോണ്ട് പുറത്തിക്കുന്നത്. 2എവിടെനിന്ന് വാങ്ങാം? ചെറുകിട നിക്ഷേപകർക്ക് ബാങ്കുകളിൽനിന്നോ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽനിന്നോ ബോണ്ട് വാങ്ങാം. സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവവഴിയും ബോണ്ടിൽ നിക്ഷേപം നടത്താം. 3ആർക്കൊക്കെ വാങ്ങാം? വ്യക്തികൾക്കും ട്രസ്റ്റുകൾക്കും ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷനുകൾക്കും സ്വർണ ബോണ്ടിൽ നിക്ഷേപിക്കാം. 4മിനിമം നിക്ഷേപം ഒരു ഗ്രാമിന് തുല്യമായതുകയുടെ യൂണിറ്റുകളായാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുക. മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം. 5പരമാവധി നിക്ഷേപം വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷം പരമാവധി നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടിൽ നിക്ഷേപിക്കാം. ട്രസ്റ്റുകൾക്കും മറ്റും പരിധി 20 കിലോഗ്രാമാണ്. 6ബോണ്ടിന്റെ കാലാവധി എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ ബോണ്ട് പണമാക്കാം.കാലാവധിയെത്തുമ്പോൾ ബോണ്ടിന് അപ്പോഴുള്ള സ്വർണവില ലഭിക്കും. 7ഇഷ്യു വില ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ മൂന്നുദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുക. 99.9 ശതമാനം പ്യൂരിറ്റിയുള്ള ഗോൾഡിന്റെ വിലയാണ് ഇതിനായി പരിഗണിക്കുക. ഓൺലൈനായി പണമടച്ചാണ് ബോണ്ട് വാങ്ങുന്നതെങ്കിൽ യൂണിറ്റിന്റെ വിലയിൽ 50 രൂപ കുറവുണ്ടാകും. 8പലിശ നിരക്ക് 2.5ശതമാനമാണ് ബോണ്ടിന് ലഭിക്കുന്ന പലിശ. വർഷത്തിൽ രണ്ടുതവണയായി പലിശ ലഭിക്കും. 9ആദായനികുതി ആനുകൂല്യം ഗോൾഡ് ബോണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. എന്നാൽ യൂണിറ്റ് തിരിച്ചുകൊടുത്ത് പണമാക്കുമ്പോഴുള്ള മൂലധന നേട്ടത്തിന് നികുതി ബാധ്യതയില്ല. 10ആവശ്യമായ രേഖകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽമാത്രമെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ കഴിയൂ. വോട്ടേഴ്സ് ഐഡി അല്ലെങ്കിൽ ആധാർ, പാൻ തുടങ്ങിയവ ആവശ്യമാണ്.

from money rss https://bit.ly/3cw0lEd
via IFTTT

അക്ഷയ തൃതീയ ഏപ്രില്‍ 26ന്; ഇത്തവണത്തെ കച്ചവടം ഓണ്‍ലൈനില്‍

രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ ഇത്തവണത്തെ അക്ഷയ തൃതീയ കച്ചവടം ഓൺലൈനിലാകും. ഏപ്രിൽ 26നാണ് അക്ഷയ തൃതീയ. അതിനായി ജുവല്ലറികൾ ഒരുങ്ങിക്കഴിഞ്ഞു. സ്വർണംവാങ്ങാൻ ഉപഭോക്താക്കളുടെ അന്വേഷണം കാര്യമായുള്ളതിനാൽ ഇത്തവണ ഓൺലൈൻ വിപണനത്തിനുള്ള ഒരുക്കത്തിലാണ് ജുവല്ലറികൾ. അതിന്റെ ഭാഗമായി കല്യൺ ജുവല്ലേഴ്സ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് പുറത്തിറക്കി. രണ്ടുഗ്രാമോ അതിനുമുകളിലേയ്ക്കോ ഉള്ള സ്വർണം വാങ്ങാം. അക്ഷയ ത്രിതീയ ദിനത്തിൽ ഇ-മെയിൽ വഴിയോ, വാട്സാപ്പ് വഴിയോ സർട്ടിഫിക്കറ്റ് അയച്ചുകൊടുക്കും. അക്ഷയ തൃതീയയ്ക്ക് എല്ലാവർഷവും സ്വർണം വാങ്ങുന്ന ഉപഭോക്താക്കൾ ജുവല്ലറികൾക്കുണ്ട്. അവരെക്കൂടി ലക്ഷ്യംവെച്ചാണ് ഇത്തവണ ഓൺലൈൻ വിപണനം. ടാറ്റ ബ്രാൻഡായ തനിഷ്ക് അക്ഷയ തൃതീയയുടെ ഭാഗമായി ഏപ്രിൽ 18 മുതൽ 27വരെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. തനിഷ്കിന്റെ ഇ-കൊമേഴ്സ് പ്ലാറ്റുഫോമിലൂടെയാണ് ഇത് ലഭ്യമാകുക. അടച്ചിടൽ തീരുമ്പോൾ ഷോറൂമുകളിലെത്തി സ്വർണം കയ്യിൽവാങ്ങാം. അല്ലെങ്കിൽ വീട്ടിലുമെത്തിക്കും.

from money rss https://bit.ly/3blznPu
via IFTTT

ഇ-കൊമേഴ്സ് കമ്പനികളിലൂടെ അവശ്യവസ്തുക്കൾ മാത്രം

ന്യൂഡൽഹി: അടച്ചിടൽ കാലയളവിൽ ഇ-കൊമേഴ്സ് കമ്പനികൾ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ ഉത്തരവുപ്രകാരം ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ മാത്രമേ ഇ-കൊമേഴ്സുകാർ വിൽക്കാൻ പാടുള്ളൂ. ഏപ്രിൽ 20 മുതൽ മൊബൈൽ ഫോൺ, റെഫ്രിജറേറ്റർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിൽക്കാൻ ഇ-കൊമേഴ്സ് കമ്പനികൾക്ക് കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഇതിനെതിരേ വിമർശനമുയർന്നതോടെയാണ് സർക്കാർ നിലപാടു മാറ്റിയത്. അവശ്യവസ്തുക്കളല്ലാത്തവ വിൽക്കാൻ ഇ-കൊമേഴ്സ് കമ്പനികൾക്ക് അനുമതി നൽകിയത് ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. അനുമതി പിൻവലിച്ചതിന് കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. അല്ലാത്തപക്ഷം ഏഴുകോടിയോളം വരുന്ന ചെറുകിട കച്ചവടക്കാരോടുള്ള അനീതിയായി അത് മാറുമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. content highlights:Non-essential delivery by e-commerce players remains prohibited: MHA

from money rss https://bit.ly/2XW0LzA
via IFTTT

സെന്‍സെക്‌സില്‍ 253 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 253 പോയന്റ് നേട്ടത്തിൽ 31854ലിലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 9319ലുമെത്തി. ബിഎസ്ഇയിലെ 1047 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 431 ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, വേദാന്ത, എച്ച്സിഎൽ ടെക്, ശ്രീ സിമെന്റ്, ബ്രിട്ടാനിയ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ആക്സിസ് ബാങ്ക്, ഒഎൻജിസി, ഹിൻഡാൽകോ, പവർഗ്രിഡ്, ഗെയിൽ, സിപ്ല്, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് 0.73ശതമാനവും സ്മോൾ ക്യാപ് 1.15ശതമാനവും ഉയർന്നു.

from money rss https://bit.ly/3aqqmU2
via IFTTT

ആദായനികുതി ഫോമുകള്‍ പരിഷ്‌കരിക്കുന്നു; റിട്ടേണ്‍ നല്‍കേണ്ട തിയതി നീട്ടിയേക്കും

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയതിനു പിന്നാലെ സഹജ്, സുഖം ഫോമുകൾ കേന്ദ്രം പരിഷ്കരിക്കുന്നു. ആദായ നികുകിയിളവിനുള്ള നിക്ഷേപകാലയളവ് ജൂൺ 30വരെ നീട്ടിയിരുന്നു. 80ജി പ്രകാരം സംഭവാനകൾക്കുള്ള ആനുകൂല്യത്തിനും ജൂൺ 30വരെ സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഇടപാടുകളുടെയും നിക്ഷേപങ്ങളുടെയും ആനുകൂല്യം നികുതിദായകർക്ക് ലഭ്യമാക്കുന്നതിനാണ് റിട്ടേൺ ഫോമുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) വ്യക്തമാക്കി.മാറ്റങ്ങളോടെയുള്ള റിട്ടേൺ സംവിധാനം മേയ് 31 -ഓടെ ലഭ്യമാക്കുമെന്നും സി.ബി.ഡി.ടി. അറിയിച്ചു.

from money rss https://bit.ly/2XPli9h
via IFTTT

ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന്‌ സമ്പാദിക്കാം

ലോക്ക്ഡൗൺ അവസരമാക്കി മൂന്നുദിവസം കൊണ്ട് മൂന്നുലക്ഷം രൂപയുടെ വരുമാനം നേടിയ ബിസിനസ് കോച്ച് ടി.എഫ്. മുഹമ്മദ് റാഫിയുടെ കഥയ്ക്ക് കഴിഞ്ഞയാഴ്ച വലിയ സ്വീകാര്യതയാണ് വായനക്കാർക്കിടയിൽ നിന്ന് ലഭിച്ചത്. ഇതുപോലെ വീട്ടിലെ സുഖസൗകര്യങ്ങളിൽ നിന്നുകൊണ്ട് പണമുണ്ടാക്കാൻ സഹായിക്കുന്ന പത്ത് വഴികൾ നിർദേശിക്കുകയാണ് ബിസിനസ് കോച്ചും ബിഹേവിയറൽ സയന്റിസ്റ്റും 'മാജിക് ഓഫ് ചേഞ്ച്' എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായമുഹമ്മദ് റാഫി.ലോക്ക്ഡൗൺ കാലത്ത് ഈ മാർഗങ്ങൾ ഒന്നു പരീക്ഷിച്ചുനോക്കൂ... 1. ഡിസൈനിങ്, വെബ് ഡെവലപ്മെന്റ്, ബിസിനസ് പ്ലാൻ റൈറ്റിങ്, ഇൻസ്റ്റാഗ്രാം മാർക്കറ്റിങ്, സോഷ്യൽ മീഡിയ അക്കൗണ്ട് മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങൾ വിൽക്കാൻ കഴിയുന്ന ഫൈവർ (fiverr) പോലുള്ള വെബ്സൈറ്റുകളിൽ സൈൻ അപ്പ് ചെയ്യുക. ഇത് 'ഗിഗ് ഇക്കോണമി' എന്നാണ് അറിയപ്പെടുന്നത്. 2. പണമുണ്ടാക്കാനുള്ള മറ്റൊരു മികച്ച മാർഗമാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ കുട്ടികളെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പഠിപ്പിക്കുന്നത്. കുട്ടികളെ രസകരമായ രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞാൽ മതി. 14 ദിവസത്തെ ഓൺലൈൻ വർക്ഷോപ്പ് കുട്ടികൾക്കായി ഞങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒരു ദിവസം മണിക്കൂറിൽ ഒരു കുട്ടിയിൽനിന്ന് 250-350 രൂപ വരെ ഇതുവഴി നേടാനാകും. നിരവധി ഓൺലൈൻ ട്യൂഷൻ വെബ്സൈറ്റുകളിലും നിങ്ങളുടെ പ്രൊഫൈൽ ചേർക്കാവുന്നതാണ്. 3. ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ വീടിന് ആവശ്യമില്ലെന്നു തോന്നുന്ന അനാവശ്യമായ സാധനങ്ങൾ ഒ.എൽ.എക്സ്., ഇ-ബേ പോലുള്ള സൈറ്റുകൾ വഴി വില്പന നടത്തി പതിനായിരങ്ങൾ നേടിയവരുണ്ട്. 4. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ക്രിയേറ്റീവ് ആയിട്ടുള്ള മത്സരങ്ങൾ സംഘടിപ്പിക്കുക. ഇവയിൽ ആളുകളെ പങ്കെടുപ്പിക്കുകയും നിങ്ങളുടെ സേവനങ്ങൾക്കോ ഉത്പന്നങ്ങൾക്കോ ഡിസ്കൗണ്ട് കൂപ്പൺ പോലുള്ളവ സമ്മാനമായി നൽകുകയും ചെയ്യുക. ഇത് നിങ്ങളുടെ സർവീസിന് സ്വീകാര്യത വർധിപ്പിക്കും. എൻട്രി ഫീസും ഈടാക്കാവുന്നതാണ്. 5. 1,000 രൂപയിൽ കുറവ് മാത്രം ഫീസ് വരുന്ന നിരവധി ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സുകളുണ്ട്. ഇതുപയോഗപ്പെടുത്തി ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വൈദഗ്ദ്ധ്യം നേടാം. ഇതുവഴി സ്വന്തമായൊരു ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റാർട്ട് അപ്പ് ആരംഭിക്കുക. 6. നിങ്ങൾ ഒരു നല്ല എഴുത്തുകാരനാണോ...? ഈ കഴിവ് ഉപയോഗപ്പെടുത്തി ബ്ലോഗുകൾക്കും വെബ്സൈറ്റുകൾക്കും വേണ്ടി ഉള്ളടക്കങ്ങൾ എഴുതിക്കൊടുക്കാം. വീട്ടിലിരുന്ന് ജോലിചെയ്യാൻ കഴിയുന്ന കണ്ടന്റ് റൈറ്റേഴ്സിനെ തിരയുന്ന വെബ്സൈറ്റുകളും ബ്രാൻഡുകളും നിരവധിയാണ്. ഒരു ആർട്ടിക്കിളിന് 500 രൂപ മുതൽ 3,000 രൂപ വരെ പ്രതിഫലം നേടാം. 7. വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ദ്ധരുടെ അഭിമുഖം സംഘടിപ്പിച്ച്, അവ സോഷ്യൽ മീഡിയകൾ വഴി കോഴ്സ് ആയി വിപണനം ചെയ്യാം. ഈ കോഴ്സിന് ഒരാളിൽനിന്ന് 500 രൂപ വീതം ഈടാക്കുകയും ഇന്ത്യയൊട്ടാകെ ഏതാണ്ട് 2000 പേർ അത് വാങ്ങുകയും ചെയ്താൽ നിങ്ങൾക്ക് 10 ലക്ഷം രൂപ വരുമാനം നേടാൻ സാധിക്കും. ഇങ്ങനെ സമ്പാദിക്കുന്ന ഒട്ടേറെയാളുകളുണ്ട്. 8. നിങ്ങൾക്ക് പ്രാവീണ്യമുള്ള ഏതെങ്കിലുമൊരു മേഖലയെക്കുറിച്ച് ആധികാരികമായൊരു ഇ-ബുക്ക് തയ്യാറാക്കി ആമസോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വിൽക്കുക. 9. ഗുരു ഡോട്ട് കോം, ഗെറ്റ് എ ഫ്രീലാൻസർ ഡോട്ട് കോം പോലുള്ള വെബ്സൈറ്റുകളിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് വരുമാനം നേടാം. 10. മാജിക് ഓഫ് ചേഞ്ച് െചയ്തതുപോലെ ഓൺലൈൻ ലൈവ് വീഡിയോ കോഴ്സ് ആരംഭിക്കാം. റെക്കോഡഡ് വീഡിയോ കോഴ്സുകളും യുഡമി, ടീച്ചബിൾ, ലേൺ വേൾഡ് പോലുള്ള സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് പണമുണ്ടാക്കാം. അവസരങ്ങൾ ഈ പത്തിൽ ഒതുങ്ങുന്നില്ല.

from money rss https://bit.ly/2KfICow
via IFTTT

Kannil Kannil Lyrics : Comrade in America (CIA) Malayalam Movie Song

Movie: Comrade in America
Year: 2017
Singer: Haricharan Seshadri & Sayanora Philip
Lyrics: Rafeeq Ahammed
Music: Gopi Sunder
Actor: Dulquer Salmaan
Actress: Karthika Muralidharan
Kannil kannil nokkum neram
Ullil thingi nirayunnathentho...
Ithentho...
Ennum munnil kaanumbolen
Ullam thulli thulumbunnathentho…
Ithentho...

Njan alanja vazhi arikukal
Poovaal moodi
Njan maranna priya varikalil
Thaenn thooki nee

Kannil kannil nokkum neram
Ullil thingi nirayunnathentho...
Ithentho...
Ennum munnil kaanumbolen
Ullam thulli thulumbunnathentho...
Ithentho...

Erumanuraagam manassil swayam
Nooru mazhavillaay theliyunnuvo…
Innorkkuvanathonnu
Mathramethu neravum
Innekuvaanathonnu
Mathramennilaakave

Kannil kannil nokkum neram
Ullil thingi nirayunnathentho...
Ithentho...
Ennum munnil kaanumbolen
Ullam thulli thulumbunnathentho...
Ithentho...

Doore himashailam uruki itha…
Njan ozhukumetho panineer nadhi…
Vimookhamayore kadal thiranjidunnu njan
Vilola mohamaay kuthirnnu
Chaanju chaayuvaan

Kannil kannil nokkum neram
Mmm mmm mmm mmm...
Ithentho...

Njan alanja vazhi arikukal
Poovaal moodi
Njan maranna priya varikalil
Thaenn thooki nee

Naa na naana naa na naana...
Naa na naana naa na naana...
Ithentho...

Ennum munnil kaanumbolen
Ullam thulli thulumbunnathentho...
Ithentho...


* This article was originally published here