121

Powered By Blogger

Thursday 5 December 2019

ആശ്വാസ നടപടി പ്രഖ്യാപിച്ചില്ലെങ്കില്‍ വോഡാഫോണ്‍ ഐഡിയ പൂട്ടേണ്ടിവരും: ബിര്‍ള

മുംബൈ: സർക്കാരിന്റെ ഭാഗത്തുനിന്ന് ആശ്വാസം ലഭിച്ചില്ലെങ്കിൽ സ്ഥാപനം പൂട്ടേണ്ടിവരുമെന്ന് വോഡാഫോൺ ഐഡിയ ലിമിറ്റഡ് ചെയർമാൻ കുമാർ മംഗളം ബിർള. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമാസത്തിനകം സർക്കാരിന് നൽകാനുള്ള 92,000 കോടി രൂപയുടെ കുടിശിക തീർക്കണമെന്ന് സൂപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ബിർളയുടെ പ്രസംഗം വാർത്തയായതോടെ വോഡഫോൺ ഐഡിയയുടെ ഓഹരി വില 8.5ശതമാനം താഴെപ്പോയി. ബിഎസ്ഇയിൽ 6.69 രൂപ നിക്കിലേയ്ക്കാണ് ഓഹരി വില താഴ്ന്നത്. 40,000 കോടി രൂപയാണ് ടെലികോം വകുപ്പിന് വോഡാഫോൺ ഐഡിയ നൽകാനുള്ളത്. ലൈസൻസ് ഫീ ഇനത്തിൽ ഭാരതി എയർടെൽ നൽകാനുള്ളത് 21,683 കോടി രൂപയുമാണ്. സ്പെക്ട്രം ഉപയോഗ നിരക്കായി 13,904.01 കോടി രൂപയും എയർടെൽ നൽകാനുണ്ട്. Kumar Mangalam Birla says Vodafone Idea may have to shut shop if no relief given

from money rss http://bit.ly/2DNooiG
via IFTTT

സാമ്പത്തിക തളര്‍ച്ച: ഉപഭോക്തൃ ആത്മവിശ്വസം അഞ്ചുവര്‍ഷത്തെ താഴ്ചയില്‍

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. നവംബറിലെ കറന്റ്സിറ്റുവേഷൻ ഇൻഡക്സ് 85.7പോയന്റിലേയ്ക്ക് താഴ്ന്നു. സെപ്റ്റംബറിൽ ഇത് 89.4ഉം ജൂലായിൽ സർവേ സൂചിക 95.7ലുമായിരുന്നു. ഉപഭോക്താവിന്റെ വാങ്ങൽ മനോഭാവമാണ് സർവെയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ 13 വലിയ നഗരങ്ങളിലെ 5,334 കുടുംബങ്ങളെലാണ് സർവെയിൽ ഉൾപ്പെടുത്തിയത്. റിസർവ് ബാങ്കാണ് കൺസ്യൂമർ കോൺഫിഡൻസ് സർവെ എല്ലാ മാസവും നടത്തുന്നത്. സമ്പദ്ഘടനയിലെ തളർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സർവെ. സൂചിക 100നുമുകളിലാണെങ്കിൽ ഉപഭോക്താവിന് ക്രയശേഷിയിൽ കൂടുതൽ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കാം. അങ്ങനെവരുമ്പോൾ കൂടുതൽ സാധനങ്ങൾ വിപണിയിൽനിന്ന് ഓരോ ഉപഭോക്താവും വാങ്ങും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തളർച്ചയിൽനിന്ന് രക്ഷപ്പെടാൻ കേന്ദ്രം ഉത്തേജന നടപടികൾ നിരവധി പ്രഖ്യാപിച്ചെങ്കിലും ഫലംകണ്ടില്ലെന്നുവേണം കരുതാൻ. consumer confidence in Nov sees steepest fall in more than 5 yrs

from money rss http://bit.ly/2rVIbtD
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 99 പോയന്റ് ഉയർന്ന് 40879ലും നിഫ്റ്റി 24 പോയന്റ് ഉയർന്ന് 12043ലുമെത്തി. ബിഎസ്ഇയിലെ 299 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 107 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 19 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ഒഎൻജിസി, എസ്ബിഐ, യുപിഎൽ, ഗെയിൽ, എച്ച്ഡിഎഫ്സി, ഐടിസി, കോൾ ഇന്ത്യ, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2DSMglc
via IFTTT

വാലറ്റുകളെപ്പോലെ ടോപ്പപ്പ് ചെയ്യാവുന്ന പുതിയ പ്രീ പെയ്ഡ് സംവിധാനം വരുന്നു

മുംബൈ: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായി പുതിയ പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ് (പി.പി.ഐ.) വരുന്നു. സേവനങ്ങളും വസ്തുക്കളും വാങ്ങുന്നതിനു മാത്രമായിരിക്കും ഇതുപയോഗിക്കുക. 10,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താവുന്ന ഇതിൽ ബിൽ പേമെന്റ്, മർച്ചന്റ് പേമെന്റ് എന്നിവയ്ക്കായിരിക്കും മുൻഗണന. ബാങ്ക് അക്കൗണ്ടിൽനിന്നുമാത്രമേ ഇതിലേക്ക് പണം നിറയ്ക്കാനാകൂ. ഉപഭോക്താക്കളിൽനിന്ന് അടിസ്ഥാനവിവരങ്ങൾ ശേഖരിച്ചാവണം അക്കൗണ്ടുകൾ നൽകേണ്ടത്. ഈ മാസം അവസാനം ഇതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ യു.പി.ഐ. അധിഷ്ഠിത ആപ്പുകളാണ് ഡിജിറ്റൽ ഇടപാടുകളിൽ മുന്നിട്ടുനിൽക്കുന്നത്. ഗൂഗിൾപേ, പേടിഎം, മൊബി ക്വിക്ക്, എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പേസാപ്പ്, എസ്.ബി.ഐ.യുടെ യോനോ തുടങ്ങി ഒട്ടേറെ ആപ്പുകൾ ഡിജിറ്റൽ ഇടപാടിനായി പ്രചാരത്തിലുണ്ട്.

from money rss http://bit.ly/2DSDJ1n
via IFTTT

സെന്‍സെക്‌സ് 71 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവ് വരുത്താതിരുന്നത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 70.70 പോയന്റ് താഴ്ന്ന് 40,779.59ലും നിഫ്റ്റി 24.80 പോയന്റ് നഷ്ടത്തിൽ 12,018.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പണവായ്പ അവലോകന യോഗത്തിൽ ആർബിഐ റിപ്പോ നിരക്ക് 5.15ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചിരുന്നു. ഇത്തവണയും നിരക്ക് കുറയ്ക്കുമെന്നായിരുന്നു വിപണിയിൽനിന്നുള്ള പ്രതീക്ഷ. ബിഎസ്ഇയിലെ 1111 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1339 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 188 കമ്പനികളുടെ ഓഹരികൾക്ക് മാറ്റമില്ല. ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ലോഹം, ബാങ്ക്, ഫാർമ, വാഹനം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായി. സീ എൻർടെയൻമെന്റ്, ടിസിഎസ്, ഐടിസി, എൽആന്റ്ടി, ബ്രിട്ടാനിയ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. കോൾ ഇന്ത്യ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, സിപ്ല, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, സൺ ഫാർമ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex was down 70.70 points

from money rss http://bit.ly/2PaQTMA
via IFTTT

ബാങ്ക് നിക്ഷേപകര്‍ക്ക് ആശ്വസിക്കാം: പലിശ നിരക്ക് തല്‍ക്കാലം കുറയില്ല

അഞ്ചുതവണ കുറച്ചശേഷം റിപ്പോ നിരക്ക് താഴ്ത്തുന്നത് റിസർവ് ബാങ്ക് തൽക്കാലം നിർത്തിവെച്ചു. തുടർച്ചയായി ഒരുവർഷത്തോളം പലിശ നിരക്ക് കുറയുന്നത് കണ്ട് മനംമടുത്ത ബാങ്ക് നിക്ഷേപകർക്ക് ആശ്വസിക്കാൻ വകയുണ്ട്. നിരക്ക് കുറയ്ക്കലിന് താൽക്കാലിക വിരമാമിട്ടതോടെ പലിശ കുറയ്ക്കുന്നതും ബാങ്കുകൾ ഉപേക്ഷിക്കും. നിലവിൽ 5.15 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്കാകട്ടെ 4.90 ശതമാനവും. ഇതിനുമുമ്പത്തെ വായ്പ നയ അവലോകനത്തിൽ റിപ്പോ നിരക്കിൽ 0.25ശതമാനമാണ് കുറവുവരുത്തിയത്. 2019 ഫെബ്രുവരി മുതൽ ഇതുവരെ 1.35 ശതമാനമാണ് കുറച്ചത്. ഇതിന് ആനുപാതികമായി ഫെബ്രുവരി-നവംബർ കാലയളവിൽ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്റെ പലിശയിൽ 47 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ബാങ്കുകൾ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചതിനെതുടർന്നാണിത്. റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റംവരുത്താത്തതിനാൽ നിലവുള്ള പലിശ നിലനിർത്താൻ ബാങ്കുകൾ നിർബന്ധിതരാകും. നവംബറിൽ പരിഷ്കരിച്ച നിരക്ക് പ്രകാരം എസ്ബിഐ ഒരുവർഷത്തെ നിക്ഷേപത്തിന് നൽകുന്ന പലിശ 6.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കാകട്ടെ 6.75ശതമാനവുമാണ്. കഴിഞ്ഞ ഓഗസ്റ്റിലാകട്ടെ ഇത് യഥാക്രമം 6.8ശതമാനവും 7.3 ശതമാനവുമായിരുന്നു. മൂന്നുമാസംകൊണ്ട് 0.50ശതമാനമാണ് പലിശനിരക്കിൽ കുറവുണ്ടായത്. ചെറുനിക്ഷേപ പദ്ധതികളായ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സ്കീം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്ക് പലിശ കുറവായിരുന്നു. ഒക്ടോബർ-ഡിസംബർ പാദത്തിൽ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റമൊന്നുംവരുത്തിയില്ല. ടേം ഡെപ്പോസിറ്റിനാകട്ടെ 6.9ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയ്ക്കാണ് പലിശ. മൂന്നുമാസത്തിലൊരിക്കൽ പലിശ വാങ്ങുകയും ചെയ്യാം. സീനിയർ സിറ്റിസൺ സ്കീമിനാകട്ടെ 8.6 ശതമാനവുമാണ് പലിശ. ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് പെട്ടന്നൊരു പലിശകറയ്ക്കൽ ഭീഷണി തൽക്കാലം ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ട് മറ്റുവഴികൾ അന്വേഷിക്കേണ്ടിവരില്ല.

from money rss http://bit.ly/2OPI5ge
via IFTTT