വീടുവെയ്ക്കാനാണ് സുനീഷ് തോമസ് പ്രമുഖ പൊതുമേഖല ബാങ്കിൽനിന്ന് 30 ലക്ഷംരൂപ ഭവനവായ്പയെടുത്തത്. 7.25ശതമാനം പലിശപ്രകാരം പ്രതിമാസം 23,711 രൂപവീതമാണ് 20വർഷത്തേയ്ക്ക് തിരിച്ചടയ്ക്കേണ്ടത്. 20 വർഷംകഴിയുമ്പോൾ സുനിഷ് പലിശയടക്കം ആകെ തിരിച്ചടച്ചിട്ടുണ്ടാകുക 56,90,707(56.90ലക്ഷം)രൂപയാണ്. അതായത് പലിശമാത്രം 26 ലക്ഷത്തിലധികംരൂപ. ഇനി രതിഷിലേയ്ക്കുവരാം. സ്വകാര്യ സ്ഥാനപത്തിലെ ജീവനക്കാരനായ രതീഷ് മോഹനും സുനീഷിനൊപ്പം വായ്പയെടുത്തു. പ്രതിമാസം 23,711 രൂപവീതമാണ് 20വർഷത്തേയ്ക്ക് അദ്ദേഹവും തിരിച്ചടയ്ക്കേണ്ടത്. പ്രതിമാസ തിരിച്ചടവുതുകയ്ക്കൊപ്പം 5000 രൂപ കൂടുതലായി അടയ്ക്കാൻ രതീഷ് തീരുമാനിച്ചു. ഇതുപ്രകാരം കാലാവധി പൂർത്തിയാകുമ്പോൾ രതീഷ് മൊത്തം അടച്ചിട്ടുണ്ടാകുക 47,55,738 രൂപയാണ്.പലിശയിനത്തിൽമാത്രം മൊത്തം അടച്ചിട്ടുണ്ടാകുക 17.55 ലക്ഷം രൂപ. പ്രതിമാസതുക കൂട്ടിയടച്ചതിലൂടെയുള്ള ലാഭമാകട്ടെ 9.35 ലക്ഷംരൂപയും. വായ്പയുടെ തുടക്കത്തിലുള്ള തിരച്ചടവുതുകയിൽ ഭൂരിഭാഗവും പലിശയിനത്തിലേയ്ക്കാണ് ബാങ്കുകൾ വരവുവയെക്കുന്നത്. മുതലിലേയ്ക്ക് വളരെകുറവും. എന്നാൽ, 5000 രൂപ കൂട്ടിയടച്ചാൽ ആതുക മുതലിലേയ്ക്കാണ് പോകുക. അതുകൊണ്ടുതന്നെ 20 വർഷത്തെ വായ്പ ആറുവർഷംമുമ്പെ ക്ലോസ് ചെയ്യാനും നിങ്ങൾക്കാകും. വായ്പ എങ്ങനെ നേട്ടമാക്കാം ഒരുരൂപപോലും പലിശ നൽകാതെ വായ്പ നേട്ടമാക്കിമാറ്റാനും അവസരമുണ്ട്. ബാങ്കിന് നിശ്ചിത തുക തിരിച്ചടയ്ക്കണെമെങ്കിലും അതിനുബദലായി നിക്ഷേപംനടത്തി ലോണിന്റെ വായ്പ തിരിച്ചുപിടിക്കാം. ഇതാ അതിനുള്ളവഴി 23,711 രൂപ പ്രതിമാസം തിരിച്ചടയ്ക്കുന്നതിനോടൊപ്പം മികച്ച ആദായം നൽകുന്ന മ്യൂച്വൽ ഫണ്ടിൽ 5000 രൂപവീതം 20വർഷം നിക്ഷേപിക്കുക. ദീർഘകാല എസ്ഐപിയായതിനാൽ മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്കുകഴിയും. പ്രതിമാസ അധിക തിരിച്ചടവുതുകയ്ക്ക് പകരമായാണ് ഈരീതി സ്വീകരിക്കേണ്ടത്. 12ശതമാനം ആദായം ലഭിച്ചാൽ നിങ്ങളുടെ നിക്ഷേപം 50 ലക്ഷമായി ഉയരും. മൊത്തം നിക്ഷേപിച്ചതുകയാകട്ടെ 12 ലക്ഷംമാത്രവും. പലിശയിനത്തിൽമാതം 26.90 ലക്ഷം ബാങ്കിന് നിൽകുമ്പോൾ നിക്ഷേപത്തിലൂടെ ലഭിക്കുന്നത് 50 ലക്ഷം രൂപ. നിക്ഷേപിച്ച 12 ലക്ഷം മാറ്റിയാൽ 38 ലക്ഷമാണ് ആദായമായി ലഭിച്ചത്. പലിശയടക്കം ബാങ്കിൽ അടയ്ക്കേണ്ട 26.90 ലക്ഷം രൂപകിഴിച്ചാൽ ബാക്കി ലഭിക്കുന്ന നേട്ടം 11.1 ലക്ഷം രൂപയുമാണ്! നിക്ഷേപത്തിന് 15ശതമാനം ആദായം ലഭിച്ചാൽ 20വർഷംകഴിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുക 75.79 ലക്ഷംരൂപയാണ്. 18.89 ലക്ഷംരൂപയാണ് അപ്പോൾ അധികമായി ലഭിക്കുക. തിരിച്ചടവുതുക തിരിച്ചടവുതുകതന്നെ കണ്ടെത്താൻ പ്രയാസമാണ്. പിന്നെയാണ് കൂടുതൽ തുക അടയ്ക്കുകയെന്നാകും പലരും ചിന്തിക്കുക. പ്രതിമാസം പറ്റുന്നത്രതുക നിക്ഷേപിച്ചും അതിന് ആനുപാതികമായി നേട്ടമുണ്ടാക്കാം. മികച്ച ഫണ്ടുകൾ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് മൾട്ടി ക്യാപ്, ലാർജ് ആൻഡ് മിഡക്യാപ് ഫണ്ടുകൾ തിരഞ്ഞെടുത്ത് നികഷേപംനടത്താം. 5000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ ഒരു ഫണ്ട് തിരഞ്ഞെടുത്താൽ മതിയാകും. മികച്ച ഫണ്ടുകൾക്ക് താഴെയുള്ള പട്ടിക കാണുക. Multi Cap, Large & MidCap Funds Fund 15 Yr Return* Since Launch* SBI Focused Equity 15% 18.11% Canara Robeco Emerging Equities 15.84 % 15.23% *Return as on June, 08, 2020.എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനംതുടങ്ങിയത്. ശ്രദ്ധിക്കുക: നിലവിലെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനചരിത്രം വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും ആദായം ദീർഘകാലയളവിൽ നേടാൻകഴിയുമെന്നകാര്യത്തിൽ സംശയമില്ല. ഫണ്ടുകളിൽ നിക്ഷേപിച്ച് ഒന്നോ രണ്ടോവർഷംകഴിയുമ്പോൾ ആദായംനോക്കി നിക്ഷേപം പിൻവലിക്കരുത്. ദീർഘകാലത്തേയ്ക്കാണ് ഈനേട്ടം വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കുക. feedbacks to: antonycdavis@gmail.com അധികമായി പണം നിക്ഷേപിക്കുന്നതിനോട് വിയോജിപ്പുള്ളവരോട് ഒരുകാര്യം. നിലവിൽ കുറഞ്ഞ പലിശനിരക്കാണ് ഭവനവായ്പയ്ക്ക് ഈടാക്കുന്നത്. ഒരുവർഷംമുമ്പുവരെ 9ശതമാനത്തിലേറെയുണ്ടായിരുന്ന പലിശയാണ് ഒന്നരശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നത്. ഒമ്പതുശതമാനം പലിശയായിരുന്നെങ്കിൽ മേൽപറഞ്ഞ വായ്പയ്ക്ക് പ്രതിമാസം 27,000 രൂപയെങ്കിലും തിരിച്ചടയ്ക്കണമായിരുന്നു. പലിശകുറവിലൂടെ 4000ത്തോളം രൂപയാണ് അധികമായി ലഭിക്കുക.
from money rss https://bit.ly/2zgLek5
via IFTTT
from money rss https://bit.ly/2zgLek5
via IFTTT